Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പശ്ചിമബംഗാളിൽ ഇരുപതുകാരിയായ യുവതി എൻആർസി വിവരങ്ങൾ ശേഖരിക്കുന്നതായി അഭ്യൂഹം: ആൾക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു

പശ്ചിമബംഗാളിൽ ഇരുപതുകാരിയായ യുവതി എൻആർസി വിവരങ്ങൾ ശേഖരിക്കുന്നതായി അഭ്യൂഹം: ആൾക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ദേശിയ പൗരത്വ രജിസ്റ്ററിനായി വിവരശേഖരണം നടത്തുന്നു എന്ന അഭ്യൂഹത്തെ തുടർന്ന് ആൾക്കൂട്ടം യുവതിയുടെ വീടിന് തീയിട്ടു. ബംഗാളിലെ ബിർഭും ജില്ലയിലെ ഗൗർബസാറിൽ ബുധനാഴ്ചയാണ് സംഭവം.

ചുംകി എന്ന ഇരുപതുകാരിയുടെ വീടിനാണ് തീയിട്ടത്. ഒരു എൻജിഒയുടെ താത്കാലിക ജീവനക്കാരിയാണ് ഇവർ. ഗ്രാമങ്ങളിലെ സ്ത്രീകളെ ഫലപ്രദമായി സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ പരിശീലിപ്പിക്കുകയാണ് ചുംകി പ്രവർത്തിക്കുന്ന എൻജിഒയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇത് എൻആർസിയുടെ വിവരശേഖരണത്തിന്റെ ഭാഗമാണെന്ന് പ്രചരിച്ചതോടെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. ചുംകിയും കുടുംബവും ഇപ്പോൾ പൊലീസ് സംരക്ഷണയിലാണ്. എന്നാൽ വീടിന് തീയിട്ട സംഭവത്തിൽ 25 ലധികം പേർക്കെതിരെ കേസെടുത്തതായി രാംപുർഹാട്ടിന്റെ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ സൗമാജിത് ബറുവ പറഞ്ഞു.

ഇത്തരം സംഭവം ദൗർഭാഗ്യകരമാണ് അന്വേഷണത്തിൽ എൻആർസിയുമായി യുവതിക്ക് യാതൊരു ബന്ധവും കണ്ടെത്താനായില്ല. ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP