Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൈക്കുഞ്ഞുമായി ആസാധു നോട്ടുകൾ മാറിയെടുക്കാനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു; കരഞ്ഞപേക്ഷിച്ചിട്ടും അകത്തേക്കു കയറ്റിയില്ല; ഒടുക്കം ആർബിഐ ഓഫീസിനു മുന്നിൽ തുണിയിരിഞ്ഞ് യുവതിയുടെ പ്രതിഷേധം

കൈക്കുഞ്ഞുമായി ആസാധു നോട്ടുകൾ മാറിയെടുക്കാനെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു; കരഞ്ഞപേക്ഷിച്ചിട്ടും അകത്തേക്കു കയറ്റിയില്ല; ഒടുക്കം ആർബിഐ ഓഫീസിനു മുന്നിൽ തുണിയിരിഞ്ഞ് യുവതിയുടെ പ്രതിഷേധം

ന്യൂഡൽഹി: അസാധു നോട്ടുകൾ മാറ്റി നൽകാത്തതിനെ തുടർന്ന് റിസർവ് ബാങ്ക് ഓഫീസിന് മുന്നിൽ യുവതിയുടെ തുണിയുരിഞ്ഞ് പ്രതിഷേധം. ഡൽഹി ആർബിഐ റീജിയണൽ ഓഫീസിന് മുന്നിലായിരുന്നു യുവതിയുടെ പ്രതിഷേധം.

കൈക്കുഞ്ഞുമായി നോട്ട് മാറാനെത്തിയ ഇവരെ ഓഫീസിന് മുന്നിൽ കാവൽക്കാർ തടഞ്ഞു. പണം മാറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കരഞ്ഞ് അപേക്ഷിച്ചിട്ടും ഇവരെ ഓഫിസിനുള്ളിലേയ്ക്ക് കടക്കാൻ അനുവദിച്ചില്ല. പിന്മാറാൻ കൂട്ടാകാതിരുന്നതോടെ കാവൽക്കാർ യുവതിയെ ബലമായി പിടിച്ച് ഗേറ്റിന് പുറത്താക്കാൻ ശ്രമിച്ചു. ഇതോടെയാണ് യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചത്.

നിരവധിപ്പേർ നോക്കി നിൽക്കേ ആയിരുന്നു യുവതി വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത്. തുടർന്ന് ആർബിഐ ഓഫീസിലെ സുരക്ഷാ ജീവനക്കാർ അറിയിച്ചതോടെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റുചെയ്ത് നീക്കി.

അസാധു നോട്ടുകൾ ബാങ്കുകൾവഴി മാറ്റിവാങ്ങാനുള്ള സമയം ഡിസംബർ 31 ന് അംവസാനിച്ചിരുന്നു. ഇതിന് ശേഷം ആർ.ബി.ഐയുടെ തിരഞ്ഞെടുക്കപ്പെട്ട റീജണൽ ഓഫീസുകൾ വഴി മാർച്ച് 31 വരെ അസാധു നോട്ടുകൾ മാറ്റിവാങ്ങാൻ അനുമതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP