Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സൽ ബന്ധം; അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം എന്ന് പറഞ്ഞത് സ്വന്തം പിതാവും;' കഴിഞ്ഞ ദിവസം ബെംഗളുരുവിൽ അറസ്റ്റിലായ അമുല്യ ലിയോണിനെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

'പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ച യുവതിക്ക് നക്‌സൽ ബന്ധം; അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം എന്ന് പറഞ്ഞത് സ്വന്തം പിതാവും;' കഴിഞ്ഞ ദിവസം ബെംഗളുരുവിൽ അറസ്റ്റിലായ അമുല്യ ലിയോണിനെ രൂക്ഷമായി വിമർശിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ പാക്കിസ്ഥാൻ സിന്ദാബാദ് വിളിച്ച യുവതി നക്‌സൽ ബന്ധമുള്ളവളെന്ന് കർണാടക മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം അസദുദ്ദീൻ ഒവൈസി പങ്കെടുത്ത ചടങ്ങിൽ വച്ചാണ് അമുല്യ ലിയോൺ എന്ന യുവതി പാക്കിസ്ഥാന് സിന്ദാബാദ് വിളിച്ചത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ ഇറക്കുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്നും അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം എന്നും ബി എസ് യദ്യൂരപ്പ പറഞ്ഞു.

'അമുല്യയടക്കമുള്ള ആളുകളെ വളർത്തികൊണ്ടുവരികയാണ് ചില സംഘങ്ങൾ. ഇതിനു പിന്നിൽ പ്രവർത്തിച്ച സംഘങ്ങളെ അന്വേഷണത്തിലൂടെ കണ്ടെത്തുകയും നടപടിയെടുക്കുകയും വേണം. അപ്പോൾ മനസ്സിലാവും ആരാണ് അവരെ പിന്തുണക്കുന്നതെന്ന്. അമുല്യയ്ക്ക് നക്സൽ ബന്ധുണ്ടെന്നതിന് തെളിവുകളുണ്ട്. അമുല്യയെ ശിക്ഷിക്കണം. എന്നിട്ട് അവരുടെ സംഘടനക്കെതിരേയും നടപടികളുണ്ടാവണം', യെദ്യൂരപ്പ പറഞ്ഞു. 'അവളുടെ കൈകളും കാലുകളും തല്ലിയൊടിക്കണം. അവൾക്ക് ജാമ്യം കിട്ടരുത്. ഞാനവളെ സംരക്ഷിക്കില്ല' എന്നാണ് അവളുടെ സ്വന്തം പിതാവ് തന്നെ പറഞ്ഞതെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

പാക്കിസ്ഥാൻ സിന്ദാബാദ് എന്ന് അമുല്യ വിളിച്ചു പറഞ്ഞപ്പോൾ സ്റ്റേജിലുണ്ടായിരുന്ന അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ അമൂല്യയെ തടയാനായി ഓടി വന്നിരുന്നു. പരിപാടി അവസാനിക്കുന്നതിനു മുമ്പെ അമുല്യയെ ദേശവിരുദ്ധതാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സമാനമായ ഒരു കുറിപ്പും അമുല്യ കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിൽ ഇട്ടിരുന്നു.'ഏത് രാജ്യമായാലും അത് നീണാൾ വാഴട്ടെ, എല്ലാ രാജ്യങ്ങലും നീണാൾ വാഴട്ടെ, ഇന്ത്യ നീണാൾ വാഴട്ടെ, പാക്കിസ്ഥാൻ നീണാൾ വാഴട്ടെ, ബംഗ്ലാദേശ് നീണാൾ വാഴട്ടെ, ശ്രീലങ്ക നീണാൾ വാഴട്ടെ, നേപ്പാൾ നീണാൾ വാഴട്ടെ,, അഫ്ഗാനിസ്താൻ നീണാൾ വാഴട്ടെ, ശ്രീലങ്ക നീണാൾ വാഴട്ടെ, ഭൂട്ടാൻ നീണാൾ വാഴട്ടെ' എന്നായിരുന്നു അമുല്യ കഴിഞ്ഞ ദിവസം കന്നഡയിൽ ഇട്ട പോസ്റ്റ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP