Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ; സംഭവം കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കിടെ; ഫ്രഞ്ച് വനിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത് മാത്രം  

വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ; സംഭവം കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കിടെ; ഫ്രഞ്ച് വനിതയ്‌ക്കൊപ്പം ഉണ്ടായിരുന്നത് സുഹൃത്ത് മാത്രം   

കൊൽക്കത്ത; വീണ്ടും വിദേശികൾക്ക് നേരെ അധിക്രമം. ഇന്ത്യ സന്ദർശിക്കാനെത്തിയ ഫ്രഞ്ച് വനിതയോടു ട്രെയിനിൽ അപമര്യാദയായി പെരുമാറിയ യുവാവാണ് അറസ്റ്റിലായത്. സഹയാത്രികനായ മുപ്പത്തൊന്നുകാരൻ അർഷദ് ഹുസൈനാണ് അറസ്റ്റിലായത്.

ബിഹാറിലെ ജമൽപുരിൽനിന്നു ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രയിലായിരുന്നു ഫ്രഞ്ച് വനിതയും പുരുഷ സുഹൃത്തും. സീറ്റില്ലാത്തതിനാൽ കോച്ചിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഇവരോട് പാകുർ സ്റ്റേഷനിലിറങ്ങുമെന്നും തന്റെ ബർത്ത് ഉപയോഗിക്കാമെന്നും ഹുസൈൻ പറഞ്ഞു. ബർത്തിൽ കിടന്നു മയങ്ങിയ യുവതിയെ ഇയാൾ ലൈംഗിക താൽപര്യത്തോടെ സ്പർശിക്കുകയും ബഹളംവച്ചപ്പോൾ അടിക്കുകയും ചെയ്തു.

ഓടിയെത്തിയ ഫ്രഞ്ച് യുവതിയുടെ സുഹൃത്തും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടി റെയിൽവേ സംരക്ഷണ സേനയ്ക്കു കൈമാറി. ലൈംഗിക അതിക്രമത്തിനും ശാരീരികമായി ഉപദ്രവിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരം അർഷദ് ഹുസൈനെതിരെ കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP