Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മ അറിയാതെ മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പിൽ ചേർത്തു; മോശം ചിത്രങ്ങളും ദൃശ്യങ്ങളും ഷെയർ ചെയ്യപ്പെട്ടതോടെ വീട്ടമ്മയുടെ പരാതിയിൽ അഡ്‌മിൻ അറസ്റ്റിൽ

വീട്ടമ്മ അറിയാതെ മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പിൽ ചേർത്തു; മോശം ചിത്രങ്ങളും ദൃശ്യങ്ങളും ഷെയർ ചെയ്യപ്പെട്ടതോടെ വീട്ടമ്മയുടെ പരാതിയിൽ അഡ്‌മിൻ അറസ്റ്റിൽ

മുംബൈ: വീട്ടമ്മ അറിയാതെ മൊബൈൽ നമ്പർ അശ്ലീല ഗ്രൂപ്പിൽ ചേർത്ത അഡ്‌മിൻ അറസ്റ്റിലായി. വീട്ടമ്മയുടെ പരാതിയെത്തുടർന്ന് ഗ്രൂപ്പ് അഡ്‌മിനായ മുസ്താക്ക് അലി ഷെയ്ക്ക് എന്നയാളാണ് അറസ്റ്റിലാത്. ട്രിപ്പിൾ എക്സ് എന്ന് പേരുള്ള അശ്ലീല ഗ്രൂപ്പിൽ വീട്ടമ്മയുടെ അനുമതിയില്ലാതെ ഇയാൾ വീട്ടമ്മയുടെ നമ്പർ ചേർക്കുകയായിരുന്നു.

സെപ്റ്റംബറിലാണ് ത്രിപ്പിൾ എക്‌സ്എക്‌സ്എക്‌സ് എന്ന ഗ്രൂപ്പിൽ അംഗമായി വീട്ടമ്മയുടെ നമ്പർ ചേർത്തത്. സുഹൃത്തുക്കൾ പറ്റിച്ച പണിയാണെന്നാണ് യുവതി ആദ്യം കരുതിയത്. പിന്നീട് ഗ്രൂപ്പുകളിലൂടെ മോശം ചിത്രങ്ങളും ദൃശ്യങ്ങളും ഷെയർ ചെയ്യപ്പെട്ടതോയെയാണ്, വീട്ടമ്മ ഇക്കാര്യം ശ്രദ്ധിച്ചത്. തുടർന്ന് പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഡ്‌മിനായ മുസ്താക്ക് അലി ഷെയ്ക്ക എന്ന 24കാരൻ അറസ്റ്റിലായത്. വീട്ടമ്മയുടെ അനുമതിയില്ലാതെ ഗ്രൂപ്പിൽ ചേർത്തതിനാണ് അറസ്റ്റ്. അബദ്ധത്തിൽ വീട്ടമ്മയുടെ നമ്പർ ഗ്രൂപ്പിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്നും സഹോദരി ഭർത്താവിന്റെ ഫോൺ നമ്പറാണെന്ന ധാരണയിൽ ചെയ്തതാണെന്നും വീട്ടമ്മയുടെ നമ്പർ തനിക്ക് അറിയില്ലെന്നും ഇയാൾ പൊലീസിനോട് വ്യക്തമാക്കി.

ഫോൺ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ വിവരങ്ങൾക്കായി ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പിലെ മറ്റ് അംഗങ്ങളുടെ വിവരങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP