Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരപുരുഷ ബന്ധം ആരോപിച്ച് വീട്ടിൽ നിന്നും സ്ത്രീയെ ഇറക്കി കൊണ്ട് വന്ന് മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് മർദ്ദനം; കാഴ്ചക്കാരായി സ്ത്രീകളും കുട്ടികളും; ഇന്ത്യയെ നാണം കെടുത്താൻ മറ്റൊരു സദാചാര പൊലീസ് ആക്രമണം കൂടി

പരപുരുഷ ബന്ധം ആരോപിച്ച് വീട്ടിൽ നിന്നും സ്ത്രീയെ ഇറക്കി കൊണ്ട് വന്ന് മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് മർദ്ദനം; കാഴ്ചക്കാരായി സ്ത്രീകളും കുട്ടികളും; ഇന്ത്യയെ നാണം കെടുത്താൻ മറ്റൊരു സദാചാര പൊലീസ് ആക്രമണം കൂടി

ജയ്പൂർ: കുട്ടികളുടെയും നാട്ടുകാരുടെയും മുന്നിൽവച്ച് പരപുരുഷ ബന്ധം ആരോപിച്ച് രാജസ്ഥാനിൽ യുവതിക്ക് നാട്ടുകാരുടെ ക്രൂരമർദനം. അജ്മീർ സ്വദേശിനിയായ യുവതിക്കാണ് സ്ത്രീകളടക്കമുള്ളവരുടെ മർദനമേറ്റത്. കയറുകൊണ്ട് മരത്തിൽ കെട്ടിയിട്ട ശേഷം മുടിമുറിച്ച ശേഷം മർദിക്കുകയുമായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഒരാൾ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതോടെയാണ് സംഭവം പുറത്താകുന്നത്. സ്ഥലത്ത് പൊലീസ് എത്തിയപ്പോഴും മർദനം തുടർന്നുവെങ്കിലും ഇത് തടയാനോ യുവതിയെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്ന പരാതിയുമുണ്ട്.

യുവതി താമസിക്കുന്ന വീട്ടിൽ നിന്നും സമീപത്തെ സ്ത്രീകൾ ഇവരെ വലിച്ചഴിച്ച ശേഷം മരത്തിൽ കെട്ടിയിടുകയായിരുന്നു. യുവതിയുടെ മോശം സ്വഭാവം മറ്റുള്ളവരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുമെന്ന് ആരോപിച്ചായിരുന്നു മർദനം. സ്ത്രീകളുടെ മർദനം കഴിഞ്ഞപ്പോൾ പുരുഷന്മാരും മർദിച്ചു. ഭർത്താവ് ഉപേക്ഷിച്ച ശേഷം രണ്ട് കുട്ടികളോടൊപ്പം അജ്മീറിലെ അംബേദ്കർ കോളനിയിലായിരുന്നു ഇവർ താമസിച്ച് വരുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജസ്ഥാനിൽ സംഭവിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. പരപുരുഷ ബന്ധം ആരോപിച്ച് മറ്റൊരു യുവതിയെ നഗ്‌നയായി നടത്തിക്കുകയും മരത്തിന് കെട്ടിയിട്ട് മർദിക്കുകയും ചെയ്തത് വലിയ വിവാദമായിരുന്നു.

ഫോട്ടോ കടപ്പാട്: ഇന്ത്യാ ടുഡേ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP