Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു; പവിത്ര സ്ഥാനത്തേയ്ക്ക് ഇപ്പോഴും പ്രവേശനം നിഷിദ്ധം; കോടതി ഉത്തരവ് മറികടക്കാൻ നീക്കം

ശനി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു; പവിത്ര സ്ഥാനത്തേയ്ക്ക് ഇപ്പോഴും പ്രവേശനം നിഷിദ്ധം; കോടതി ഉത്തരവ് മറികടക്കാൻ നീക്കം

മുംബൈ: ഹമ്മദ്നഗറിലെ ശനി ശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു. നൂറ്റാണ്ടുകൾ നീണ്ട നിരോധനമാണ് ചരിത്രമായത്. സ്ത്രീകളെ ക്ഷേത്ര പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കുകയോ തടയുകയോ ചെയ്യില്ലെന്ന് ക്ഷേത്രഭാരവാഹികൾ അറിയിച്ചു.

എന്നാൽ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്ക് ഇപ്പോഴും സ്ത്രീകൾക്ക് പ്രവേശനമില്ല. നേരത്തേ മുതൽ തന്നെ പുരുഷന്മാർക്ക് ഇങ്ങോട്ട് പ്രവേശനമുണ്ട്. പുരുഷന്മാർക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്ന കോടതിയുത്തരവ് മറികടക്കാനാണ് ക്ഷേത്രഭാരവാഹികളുടെ ഈ നീക്കം.

ഈ മാസമാദ്യം വനിതാ പ്രവർത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘം ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ നാട്ടുകാരായ ഒരു സംഘം ഇവരെ തടയുകയായിരുന്നു. സംഘർഷാവസ്ഥയെ തുടർന്ന് പൊലീസ് ഇരുകൂട്ടരെയും കസ്റ്റഡിയിലെടുത്ത് നീക്കി.

തൃപ്തി നൽകിയ ഹർജിയിൽ, ക്ഷേത്ര പ്രവേശനത്തിന് ലിംഗവിവേചനം പാടില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണ് വനിതാ പ്രവർത്തകർ ക്ഷേത്ത്രിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അഹമ്മദ്നഗർ ശനി ശിംഘ്നാപുർ ക്ഷേത്രത്തിൽ ഉൾപ്പെടെ എല്ലാ ഹിന്ദു ആരാധനാലയങ്ങളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് വാദിച്ചാണ് തൃപ്തി കോടതിയെ സമീപിച്ചത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP