Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദമ്പതികളുടെ കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റത് ശനിയാഴ്ച; അയൽവാസികളുടെ കലഹം ശ്രദ്ധയിൽ പെട്ടതോടെ വീട്ടിലേക്ക് ചെന്നത് പരിഹാരമുണ്ടാക്കാൻ; കലി പൂണ്ട യുവാവ് വെടിയുതിർത്തിട്ട് രക്ഷപ്പെട്ടത് ഭാര്യയേയും കൊണ്ട്; പൊലീസ് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്

ദമ്പതികളുടെ കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റത് ശനിയാഴ്ച; അയൽവാസികളുടെ കലഹം ശ്രദ്ധയിൽ പെട്ടതോടെ വീട്ടിലേക്ക് ചെന്നത് പരിഹാരമുണ്ടാക്കാൻ; കലി പൂണ്ട യുവാവ് വെടിയുതിർത്തിട്ട് രക്ഷപ്പെട്ടത് ഭാര്യയേയും കൊണ്ട്; പൊലീസ് ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത് ഇരുവരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അയൽവാസികളായ ദമ്പതികളുടെ കുടുംബവഴക്ക് പരിഹരിക്കുന്നതിനിടെ യുവതിക്ക് വെടിയേറ്റു. ന്യൂഡൽഹിയിലെ നരേലയിലാണ് സംഭവം. രച്ന എന്ന യുവതിക്കാണ് വെടിയേറ്റത്. സംഭവത്തെ തുടർന്ന് അയൽവാസിയായ ജാവേദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് വെടിയുണ്ടയുള്ള തോക്കും പൊലീസ് പിടിച്ചെടുക്കുകയുണ്ടായി. ശനിയാഴ്ച രാത്രി അയൽവാസികളായ ജാവേദും ഭാര്യയും കലഹിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രശ്‌നം പരിഹരിക്കാൻ ആയിട്ടാണ് അവർ വീട്ടിലേക്ക് പോയത്. എന്നാൽ ഉടൻ തന്നെ രച്നയ്ക്കുനേരെ ജാവേദ് വെടിയുതിർത്തുവെന്നാണ് പരാതി.

ജാവേദും ഭാര്യയും തമ്മിൽ ശനിയാഴ്ച പകൽ പ്രശ്‌നം തുടങ്ങിയിരുന്നു. തുടർന്ന് ഇയാൾ ഭാര്യയെ അവരുടെ വീട്ടിൽ തന്നെ കൊണ്ടാക്കി. എന്നാൽ വൈകിട്ട് തിരിച്ചെത്തിയ ഇയാൾ കൂടെ വരാൻ ആവശ്യപ്പെട്ടു. എന്നാൽ വരാൻ സാധിക്കില്ലെന്ന് പറഞ്ഞതോടെ വാക്ക് തർക്കം ഉണ്ടായി. ഇതിനിടയിലാണ് രച്‌ന വിഷയത്തിൽ ഇടപെടുന്നത്. തുടർന്ന് ഇയാൾ രച്‌നയെ വെടിവെയ്ക്കുകയായിരുന്നു ഇതിന് പിന്നാലെ ജാവേദ് ഭാര്യയെ മാതാപിതാക്കളുടെ അടുത്തെത്തിച്ചശേഷം ഒളിവിൽപോയി.

പിന്നീടാണ് പൊലീസ് ജാവേദിനെ പിടികൂടിയത്. കുടുംബ വഴക്കുണ്ടായെന്ന കാര്യം പൊലീസിനോട് സ്ഥിരീകരിക്കാൻ ജാവേദിന്റെ ഭാര്യ തയ്യാറായിട്ടില്ല. കുടുംബ പ്രശ്‌നങ്ങളോ വാക്കുതർക്കമോ ഉണ്ടായിട്ടില്ലെന്നാണ് ജാവേദിന്റെ ഭാര്യ പിന്നീട് പൊലീസിനോട് പറഞ്ഞത്. രച്ന അപടകനില തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. ജാവേദിനെതിരെ നരേല പൊലീസ് സ്റ്റേഷനിൽ ആറ് കേസുള്ളതായി പൊലീസ് പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP