Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓഫീസിൽ മദ്യപിച്ചെത്തിയ സന്ദർശകനെ ഭയന്ന് കസേരയ്ക്കും സന്ദർശകർക്കുമിടയിൽ കയർവേലികെട്ടി സുരക്ഷാ വലയം തീർത്ത് വനിതാ തഹസിൽദാർ; സംഭവം തെലുങ്കാനയിൽ വനിതാ തഹസിൽദാറെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നതിന് പിന്നാലെ; സ്വജീവനിൽ ഭയന്ന് ജോലി ചെയ്ത് തെലുങ്കാനയിലെ ജീവനക്കാരും

ഓഫീസിൽ മദ്യപിച്ചെത്തിയ സന്ദർശകനെ ഭയന്ന് കസേരയ്ക്കും സന്ദർശകർക്കുമിടയിൽ കയർവേലികെട്ടി സുരക്ഷാ വലയം തീർത്ത് വനിതാ തഹസിൽദാർ; സംഭവം തെലുങ്കാനയിൽ വനിതാ തഹസിൽദാറെ പെട്രോളൊഴിച്ച് കത്തിച്ച് കൊന്നതിന് പിന്നാലെ; സ്വജീവനിൽ ഭയന്ന് ജോലി ചെയ്ത് തെലുങ്കാനയിലെ ജീവനക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ് : തെലുങ്കാനയിൽ വനിതാ തഹസിൽദാറെ പ്രെട്രോളൊഴിച്ച് തീവച്ച് കൊന്നതോടെ സ്വജീവന് സംരക്ഷണം ഒരുക്കി തെലുങ്കാനയിലെ സർക്കാർ ഉദ്യോഗസ്ഥർ. മദ്യപ സംഘത്തിന്റെ ശല്യം മൂലം കയർവേലി കെട്ടി സ്വയം രക്ഷാകവചം തീർത്ത കർണൂലിലെ വനിതാ തഹസിൽദാറാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്.

ഓഫിസിൽ മദ്യപിച്ചെത്തിയ സന്ദർശകരെ ഭയന്ന് തന്റെ കസേരയ്ക്കും സന്ദർശകർക്കുമിടെ കയർ കൊണ്ട് വേലി കെട്ടി വനിതാ തഹസിൽദാർ. തെലങ്കാനയിൽ വനിതാ തഹസിൽദാർ വിജയ റെഡ്ഡിയെ (35) ഓഫിസിൽ കയറി പെട്രോളൊഴിച്ചു തീവച്ചു കൊന്നതിനു പിന്നാലെയാണ് സംഭവം. ആന്ധ്രപ്രദേശിലെ കർണൂലിലാണ് പുതിയ സംഭവം.

കയ്യിൽ രേഖകളൊന്നുമില്ലാതെയെത്തിയ സംഘം മദ്യപിച്ചിരുന്നതായി തഹസിൽദാർ ഉമ മഹേശ്വരി പറഞ്ഞു. പെട്ടെന്നുണ്ടായ ഭയം കൊണ്ടാണ് കയർ കെട്ടിയതെന്നും ഒരു മണിക്കൂർ കഴിഞ്ഞ് അഴിച്ചു മാറ്റിയെന്നും അവർ വിശദീകരിച്ചു. വിജയ റെഡ്ഡി വധക്കേസിൽ പ്രതിയും രക്ഷാശ്രമത്തിനിടെ പൊള്ളലേറ്റ 2 ജീവനക്കാരും ചികിത്സയിലാണ്. പൊള്ളലേറ്റ ഡ്രൈവർ കഴിഞ്ഞ ദിവസം മരിച്ചു.

ഇത്തരം ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ ചില ഉദ്യോഗസ്ഥർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരു വരികയാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. തെലുങ്കാനയിൽ വനിതാ തഹസിൽദാർ ക്രൂരമായി കൊല്ലപ്പെട്ടതോടെ മറ്റു ജീവനക്കാരും ആശങ്കയിലാ്ണ് ഓരോ ദിവസവും ജോലി ചെയ്യുന്നത്.

മുൻപ് ആളുകൾക്ക് തസഹിൽദാറെ കാണാൻ നേരിട്ടെത്താമായിരുന്നു. കസേരയിൽ ഇരുന്ന് തസഹിൽദാരോട് സംസാരിക്കാനും കഴിയുമായിരുന്നു. എന്നാൽ മധ്യപസംഘത്തെ ഭയന്ന് കയർകെട്ടി ബാരിക്കേഡ് തീർത്താണ് കർണൂലിലെ തഹസിൽദാർ സുരക്ഷാവലയം ഒരുക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP