Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

12 കോടി കാറിൽ നിന്നും പിടിച്ച നോയ്ഡയിലെ ചീഫ് എൻജിനീയർ എഞ്ചിനിയറിങ് പഠിച്ചിട്ടില്ല; നാട്ടിൽ അഴിമതി പടരുന്നത് നേതാക്കളുടെ ഒത്താശയോടെ

12 കോടി കാറിൽ നിന്നും പിടിച്ച നോയ്ഡയിലെ ചീഫ് എൻജിനീയർ എഞ്ചിനിയറിങ് പഠിച്ചിട്ടില്ല; നാട്ടിൽ അഴിമതി പടരുന്നത് നേതാക്കളുടെ ഒത്താശയോടെ

നോയ്ഡ: സ്വന്തം കാറിൽ നിന്നും 12 കോടി കണ്ടെടുത്ത കേസിൽപ്പെട്ട ഗ്രേറ്റർ നോയ്ഡ, യമുന എക്സ്‌പ്രസ് വേ ഡവലപ്‌മെന്റ് അഥോറിറ്റികളുടെ ചീഫ് എൻജിയറായ യാദവ് സിങ് സർവീസിൽ ഏറെ കാലം ചെലവഴിച്ചത് എൻജിനയറിങ് ഡിഗ്രി പോലുമില്ലാതെ. 1980-ലാണ് യാദവ് നോയ്ഡ അഥോറിറ്റിയിൽ ജൂനിയർ എൻജിനീയറായി സർവീസിൽ പ്രവേശിച്ചത്. 1985-ൽ അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയറായി പ്രോമോഷനും ലഭിച്ചു. പിന്നീട് 1995-ൽ പ്രൊജക്ട് എൻജിനീയറായും സ്ഥാനക്കയറ്റം കിട്ടി. എന്നാൽ ഇക്കാലയളവിലൊന്നും അദ്ദേഹത്തിന് എൻജനീയറിങ് ബിരുദം പോലും ഉണ്ടായിരുന്നില്ല. മൂന്ന് വർഷത്തിനകം ഡിഗ്രി സ്വന്തമാക്കണമെന്ന വ്യവസ്ഥയിലായിരുന്നു സ്ഥാനക്കയറ്റം. അത് അദ്ദേഹം നേടിയെടുക്കുയും ചെയ്തു.

പക്ഷേ ഈ സ്ഥാനക്കയറ്റം പലരിലും മുറുമുറുപ്പുണ്ടാക്കി. ഒരു കാരണം ഇത്രയും കാലം അദ്ദേഹത്തിന് ഒരു എൻജിനീയറിങ് ഡിഗ്രി പോലുമുണ്ടായിരുന്നില്ല എന്നാതായിരുന്നു. മറ്റെരാു കാരണം മറ്റ് 20 അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയർമാരെ കവച്ചു വച്ചാണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത് എന്നതായിരുന്നു. സീനിയോറിറ്റി വലിയ ഒരു സംഭവമായ യുപിയിലെ ഉദ്യോഗസ്ഥ വൃന്ദത്തിനിടയിൽ കേട്ടിട്ടുപോലുമില്ലാത്ത സ്ഥാനക്കയറ്റമാണിത്. നോയ്ഡ അഥോറിറ്റിയുടെ ചട്ടപ്രകാരം 15 വർഷത്തെ പരിചയമുള്ള ജൂനിയർ എൻജിനീയർക്കു മാത്രമെ അസിസ്റ്റന്റ് പ്രൊജക്ട് എൻജിനീയറായി സ്ഥാനക്കയറ്റം നൽകാവൂ എന്നാണ്. പ്രൊജക്ട് എൻജീനിയർ പദവിയിലേക്ക് ഉയർത്തണമെങ്കിൽ എൻജിനീയറിങ് ബിരുദവും വേണം. പക്ഷേ യാദവിന്റെ കാര്യത്തിൽ ഈ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തപ്പെട്ടു.

അവിടന്നങ്ങോട്ട് യാദവിന് വച്ചടി കയറ്റമായിരുന്നു. മുൻ മുഖ്യമന്ത്രി മായാവതിയുടെ സ്വന്തക്കാരനാണ് ഇദ്ദേഹമെന്ന് തെളിഞ്ഞിട്ടുണ്ട്. 2002-ൽ ചീഫ് മെയിന്റനൻസ് എൻജിയറായും തുടർന്ന് 2011-ൽ നോയ്ഡ് അഥോറിറ്റിയുടെ എൻജീനീയർ ഇൻ ചീഫായും യാദവ് ഉയർത്തപ്പെട്ടു. പിന്നീട് 2012-ൽ സമാജ് വാദി പാർട്ടി സർക്കാർ അധികാരത്തിലെത്തിയപ്പോൾ 954 കോടി രൂപയുടെ അഴിമതിക്കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് യാദവിനെ സസ്‌പെൻഡ് ചെയ്തു. പക്ഷേ 2013-ൽ വീണ്ടും അദ്ദേഹത്തെ തിരിച്ചു നിയമിച്ചു. നോയ്ഡ, ഗ്രേറ്റർ നോയ്ഡ, യമുന എക്സ്‌പ്രസ് വേ തുടങ്ങിയ മൂന്ന് അഥോറിറ്റികളുടേയും ചീഫ് എൻജിനീയറായി കഴിഞ്ഞ മാസമാണ് അദ്ദേഹത്തിനു വീണ്ടും സ്ഥാനക്കയറ്റം ലഭിച്ചത്.

സ്ഥാനക്കയറ്റം ലഭിച്ച് 15 ദിവസത്തിനകം തന്നെ ആദായ നികുതി വകുപ്പ് അദ്ദേഹത്തിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധമുള്ള കമ്പനികളിലും റെയ്ഡി നടത്തി. ഇതിനിടെയാണ് 12 കോടി രൂപ ഇദ്ദേഹത്തിന്റെ കാറിൽ നിന്നും, കോടികൾ വിലമതിക്കുന്ന രത്‌നം പതിപ്പിപ്പിച്ച രണ്ട് കിലോ സ്വർണ്ണാഭരണങ്ങളും 12 ലക്ഷം രൂപയും നോയ്ഡയിലെ യാദവിന്റെ ബംഗ്ലാവിൽ നിന്നും പിടിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP