Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൂടെയുണ്ടായിരുന്നയാൾ മരിച്ചു; അപകടത്തിൽ യശോദ ബെന്നിന് പരിക്ക്

പ്രധാനമന്ത്രിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; കൂടെയുണ്ടായിരുന്നയാൾ മരിച്ചു; അപകടത്തിൽ യശോദ ബെന്നിന് പരിക്ക്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദ ബെൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ യശോദ ബെന്നിന് പരിക്കേറ്റു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ മരിച്ചു.

യശോദ ബെന്നിനെ ചിറ്റഗോർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ കോട്ട-ചിറ്റൂർ ദേശീയപാതയിലാണ് സംഭവം.കോട്ടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ഗുജറാത്തിലേക്ക് മടങ്ങുകയായിരുന്നു യശോദ ബെന്നും സംഘവും.

ഇന്ത്യയിൽ ശൈശവ വിവാഹം നിലനിന്നിരുന്ന കാലത്തായിരുന്നു മോദിയുടെയും യശോദ ബെന്നിന്റേയും വിവാഹം.വിവാഹിതനാണെന്ന വാർത്തകളോടു എക്കാലവും മൗനം പാലിച്ചിരുന്ന മോദി ഒടുവിൽ വഡോദരയിൽ സമർപ്പിച്ച നാമനിർദേശ പത്രികയിലാണു ഭാര്യയുടെ പേരിന്റെ സ്ഥാനത്ത് യശോദ ബെൻ എന്നെഴുതിച്ചേർത്തത്. മോദി കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും സത്യവാങ്മൂലത്തിൽ ഭാര്യയുടെ പേരെഴുതേണ്ട സ്ഥലം ഒഴിച്ചിടുകയായിരുന്നു പതിവ്.

ഗുജറാത്തിലെ മെഹ്‌സൻ ഗ്രാമത്തിൽ ജനിച്ചു വളർന്ന യശോദയെ പതിനേഴാം വയസിലാണു മോദി വിവാഹം കഴിക്കുന്നത്. അന്നു യശോദ എട്ടാം ക്‌ളാസ് വിദ്യാർത്ഥിനിയായിരുന്നു. വിവാഹശേഷം മോദി തന്നെ പാടേ അവഗണിക്കുകയായിരുന്നെന്ന് യശോദ പറഞ്ഞിരുന്നു, എങ്കിലും നിയമപരമായുള്ള വിവാഹമോചനം ഇതു വരെ നേടിയിട്ടില്ല.

ശൈശവ വിവാഹമായതിനാൽ ആചാരത്തിന്റെ ഭാഗമായി ഇരുവരേയും പിന്നീട് കാണാൻ അനുവദിച്ചിരുന്നില്ല. 'ഗുണ' എന്നറിയപ്പെടുന്ന യഥാർത്ഥ വിവാഹ ചടങ്ങിന് ശേഷമെ ഇരുവരേയും ഒരുമിച്ച് കാണാൻ അനുവദിക്കുകയുള്ളു. പക്ഷേ ഗുണ എന്ന ചടങ്ങിന് മുൻപെ മോദി ആർ എസ് എസിൽ ആകൃഷ്ടനാകുകയായിരുന്നു. അതിനാൽ തന്നെ അദ്ദേഹം വിവാഹം എന്നെന്നേക്കുമായി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

വിവാഹിതനാണെങ്കിലും മോദി മതപരമായുള്ള ബ്രഹ്മചാര്യത്തിൽ തുടരുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ യശോദ ബെന്നും കന്യകയായി തുടരാൻ തീരുമാനിക്കുകയായിരുന്നു. അവർ ഗുജറാത്തിലെ ബാണസ്‌കന്ദ ജില്ലയിലെ രാജോസന എന്ന ഗ്രാമത്തിലെ ഒരു സ്‌കൂളിൽ അദ്ധ്യാപികയായി സേവനം അനുഷ്ടിക്കുകയായിരുന്നു.

എന്നാൽ യശോദ ബെൻ തനിക്കു ഭർത്താവിനൊപ്പം ജീവിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിരുന്നു തന്നെ വന്നു വിളിച്ചാൽ മോദിയോടൊപ്പം പോകുമെന്നാണു യശോദ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

സ്‌കൂൾ അദ്ധ്യാപികയായി വിരമിച്ചശേഷം സഹോദരന്മാർക്കൊപ്പം വടക്കൻ ഗുജറാത്തിലെ ഈശ്വർവാദയിൽ താമസിക്കുന്ന യശോദ ബെന്നിനു മോദി പ്രധാനമന്ത്രിയായതിനുശേഷം എസ്‌പിജി സുരക്ഷ നൽകി വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മുംബൈയിൽ ബന്ധുക്കളെ സന്ദർശിച്ച യശോദ ബെന്നിനെ ഗുജറാത്തിൽനിന്നുള്ള അഞ്ചു പേരടങ്ങിയ പൊലീസ് സംഘം അനുഗമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP