Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്രസർക്കാരിന്റെ പാക്കിസ്ഥാൻ നയം സമ്പൂർണ പരാജയം; ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത് യുദ്ധസമാന സാഹചര്യം: മോദിയുടെ നയങ്ങളെ വിമർശിച്ചു മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ

കേന്ദ്രസർക്കാരിന്റെ പാക്കിസ്ഥാൻ നയം സമ്പൂർണ പരാജയം; ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത് യുദ്ധസമാന സാഹചര്യം: മോദിയുടെ നയങ്ങളെ വിമർശിച്ചു മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയത്തെ വിമർശിച്ചു മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ യശ്വന്ത് സിൻഹ രംഗത്ത്. കേന്ദ്രസർക്കാരിന്റെ പാക്കിസ്ഥാൻ നയം സമ്പൂർണ പരാജയമാണെന്നും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത് യുദ്ധസമാന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാരിന്റെ പാക്കിസ്ഥാൻ നയതന്ത്രത്തെ കടുത്ത ഭാഷയിലാണു യശ്വന്ത് സിൻഹ വിമർശിച്ചത്. ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

റിപ്പോർട്ടുകൾ ശരിയാണെങ്കിൽ യുദ്ധസമാനമായ സാഹചര്യമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ളത്. ഇപ്പോഴത്തെ പാക് നയത്തിൽ എത്രവേഗം മാറ്റംവരുത്തുന്നുവോ അത്രയും ഇന്ത്യയ്ക്ക് നല്ലതാണ്. ഇപ്പോഴും ചില നേതാക്കൾ പാക്കിസ്ഥാനെ പാവങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത്.

അവർ പാവങ്ങളല്ല, വർഷങ്ങളായി നമ്മളെ ആക്രമിക്കുകയാണ്. ഇപ്പോൾ അവർ നമ്മുടെ സൈനികരെയാണ് ലക്ഷ്യമിടുന്നത്. ഇനിയും അതു ചോദ്യം ചെയ്തില്ലെങ്കിൽ പഠാൻകോട്ടും പാംപോറും പോലുള്ള ആക്രമണങ്ങൾ തുടരും. പഠാൻകോട്ട് ഭീകരാക്രമണത്തിനുപിന്നാലെ ഇന്ത്യ വലിയ ബഹളം വച്ചിരുന്നു. എന്നാൽ അൽപം കഴിഞ്ഞപ്പോൾ എല്ലാം മറന്നുപോയെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

എൻഎസ്ജി യിലെ അംഗത്വം ഇന്ത്യക്ക് ഒരു പ്രയോജനവുമില്ലാത്തതാണെന്നും സർക്കാരിനെ ആരോ പറഞ്ഞു പറ്റിച്ചിരിക്കുന്നുവെന്നും യശ്വന്ത് സിൻഹ പ്രതികരിച്ചു. എൻഎസ്ജി അംഗത്വ വിഷയത്തിൽ ചൈനയെ വിമർശിച്ച് കേന്ദ്ര സർക്കാർ രംഗത്തെത്തവേയാണു തികച്ചും വ്യത്യസ്തമായ വാദങ്ങളുമായി യശ്വന്ത് സിൻഹ രംഗത്തെത്തിയത്. ഗ്രൂപ്പിൽ അംഗമായാലും പരാജയം ഇന്ത്യക്ക് തന്നെയാകുമെന്നാണ് യശ്വന്ത് സിംഹ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അംഗത്വം കൊണ്ട് യാതൊരു കാര്യവുമില്ല, അപേക്ഷയുമായി അങ്ങോട്ട് ചെല്ലുന്നതു വൻ പരാജയം മാത്രമാണെന്നും സിൻഹ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP