Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൈ.സി മോദി ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ; ഗുജറാത്ത് കലാപം അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച സംഘത്തിലെ അംഗം

വൈ.സി മോദി ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ; ഗുജറാത്ത് കലാപം അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച സംഘത്തിലെ അംഗം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപം അന്വേഷിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ വൈസി മോദിയെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ പുതിയ തലവനായി നിയമിച്ചു. ഗുജറാത്ത് കലാപം അന്വേഷിക്കാനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ അംഗമായിരുന്നു മുതിർന്ന ഐപിഎസ് ഓഫീസറായ മോദി.

എൻഐഎയുടെ ഡയറക്ടർ ജനറലായി മോദിയുടെ നിയമനം അപ്പോയിന്റ്‌സ് കമ്മിറ്റി ഓഫ് ദ് ക്യാബിനറ്റ് (എസിസി) അംഗീകരിച്ചു. ഇതനുസരിച്ച് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ഉത്തരവിറക്കുകയും ചെയ്തു. 2021 മെയ് 31 ന് വിരമിക്കും വരെ മോദി പദവിയിൽ തുടരുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ചുമതല കൈമാറൽ എളുപ്പമാക്കാൻ മോദിയെ എൻഐഎയിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമിച്ചുകഴിഞ്ഞു. മറ്റൊരു മുതിർന്ന ഐപിഎസ് ഓഫീസറായ രജനി കാന്ത് മിശ്രയെ സശസ്ത്ര സീമാ ബലി (എസ്എസ്ബി) ന്റെ ഡയറക്ടർ ജനറലായും നിയമിച്ചിട്ടുണ്ട്.

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഭാഗമായിരുന്നു മോദി. ഗുജറാത്ത് കലാപത്തിലെ മൂന്നു സുപ്രധാന കേസുകളായ ഗുൽബർഗ് സൊസൈറ്റി, നരോദ പാട്യ. നരോദ ഗാം സംഭവങ്ങളാണ് ഇദ്ദേഹം അന്വേഷിച്ചത്.

1984 ഐപിഎസ് ബാച്ചിലെ അസം-മേഖാലയ കേഡർ ഉദ്യോഗസ്ഥനാണ് മോദി. ഷില്ലോങ്ങിലെ അഡീഷണൽ ഡയറക്ടർ ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിബിഐയിലെ സ്‌പെഷ്യൽ ഡയറക്ടറാണ് ഇദ്ദേഹം. എൻഐഎ തലവൻ ശരത് കുമാർ സ്ഥാനമൊഴിയുമ്പോൾ ഇദ്ദേഹം ചുമതലയേൽക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP