Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമൺ ബ്രിട്ടോയെന്ന് വി എസ്; സഖാവിന്റെ വേർപാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്നും വി എസ്; ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമൺ ബ്രിട്ടോയെന്ന് വി എസ്; സഖാവിന്റെ വേർപാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്നും വി എസ്; ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈമൺ ബ്രിട്ടോയുടെ നിര്യാണത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദനും സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന കരുത്തനായ കമ്യൂണിസ്റ്റായിരുന്നു സൈമൺ ബ്രിട്ടോ. വിദ്യാർത്ഥി നേതാവ്, എഴുത്തുകാരൻ, നിയമസഭാ സാമാജികൻ, മനുഷ്യസ്‌നേഹി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് അർഹനാണദ്ദേഹമെന്ന് വി എസ് പറഞ്ഞു.

എസ്എഫ്‌ഐയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരിക്കെ, കെഎസ്‌യു ഗുണ്ടകളുടെ കത്തിമുന ചലനശേഷി നഷ്ടപ്പെടുത്തിയപ്പോഴും, നഷ്ടപ്പെടാത്ത മനോബലത്തോടെ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് മുന്നോട്ടുപോയ സഖാവിന്റെ വേർപാട് വ്യക്തിപരമായും വേദനയുളവാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ധീരനായ സഖാവിനെ നഷ്ടമായെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. പുരോഗമന പ്രസ്ഥാനത്തിന് ആകെ പ്രചോദനമായിരുന്നു സൈമൺ ബ്രിട്ടോ. വിദ്യാർത്ഥി പ്രസ്ഥാന നാളുകൾ മുതൽ അടുപ്പമുള്ള നേതാവെന്നും യെച്ചൂരി പറഞ്ഞു.

ഹൃദയാഘാതത്തെ തുടർന്നാണ് സൈമൺ ബ്രിട്ടോയുടെ അന്ത്യം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006-11 വരെ നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു സൈമൺ ബ്രിട്ടോ. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ഇരയായ അദ്ദേഹം ദീർഘകാലമായി വീൽചെയറിയിലാണു പൊതുപ്രവർത്തനം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP