Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദർ തെരേസ എത്തിയത് ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാൻ; രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കുമാകില്ല: വിവാദ പരാമർശങ്ങളുമായി ബിജെപി എംപി യോഗി ആദിത്യനാഥ്

മദർ തെരേസ എത്തിയത് ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാൻ; രാമക്ഷേത്ര നിർമ്മാണം തടയാൻ ആർക്കുമാകില്ല: വിവാദ പരാമർശങ്ങളുമായി ബിജെപി എംപി യോഗി ആദിത്യനാഥ്

ലക്‌നോ: പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസയ്‌ക്കെതിരെ വർഗീയ പരാമർശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ്. ഇന്ത്യയെ ക്രൈസ്തവവൽക്കരിക്കാനാണു മദർ തെരേസ ശ്രമിച്ചതെന്നു യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യയെ ക്രൈസ്തവ വൽക്കരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അവർ. അരുണാചൽ പ്രദേശ്, ത്രിപുര, മേഘാലയ, നാഗാലാന്റ് തുടങ്ങിയ വടക്കുകിഴക്കൻ ഭാഗങ്ങളിൽ ഇതിനായി പ്രത്യേക നീക്കങ്ങളും നടത്തിയെന്ന് ഗൊരഖ്പൂർ നിന്നുള്ള എംപിയായ ആദിത്യനാഥ് പറഞ്ഞു.

ഉത്തർപ്രദേശിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ആദിത്യനാഥിന്റെ പരാമർശം. വടക്കുകിഴക്കൻ മേഖലയിലെ അവസ്ഥയെ കുറിച്ച് ആർക്കും അറിവില്ല. യഥാർത്ഥ സ്ഥിതി അറിയണമെങ്കിൽ അവിടം സന്ദർശിക്കണം.

അയോധ്യയിൽ രാമക്ഷേത്രം പണിയുന്നത് ആർക്കും തടയാനാകില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ബാബറി മസ്ജിദ് പൊളിക്കുന്നതിൽ നിന്നും കർസേവകരെ തടയാൻ അവർക്ക് ആയിട്ടില്ല, പിന്നെയെങ്ങനെ രാമക്ഷേത്ര നിർമ്മാണം അവർ തടയുമെന്നും ആദിത്യനാഥ് ചോദിച്ചു.

കഴിഞ്ഞ വർഷം ആർഎസ്എസ് മേധാവി മോഹൻ ഭഗവതും മദർ തെരേസയ്ക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുകയെന്ന ലക്ഷ്യമിട്ടാണ് മദർ പാവങ്ങളെ പരിപാലിച്ചത് എന്നായിരുന്നു മോഹൻ ഭഗവതിന്റെ പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP