Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസൊലേഷൻ വാർഡുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് യോ​ഗി ആദിത്യനാഥ്; ആശുപത്രികളുടെ മോശം അവസ്ഥ പുറത്തുവരാതിരിക്കാനാണ് നടപടിയെന്ന് അഖിലേഷ് യാദവ്; മൊബൈലിലൂടെ രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ രാജ്യമാകെ മൊബൈൽ നിരോധിക്കണമെന്നും പരിഹാസം

ഐസൊലേഷൻ വാർഡുകളിൽ മൊബൈൽ ഫോൺ നിരോധിച്ച് യോ​ഗി ആദിത്യനാഥ്; ആശുപത്രികളുടെ മോശം അവസ്ഥ പുറത്തുവരാതിരിക്കാനാണ് നടപടിയെന്ന് അഖിലേഷ് യാദവ്; മൊബൈലിലൂടെ രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ രാജ്യമാകെ മൊബൈൽ നിരോധിക്കണമെന്നും പരിഹാസം

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: ഐസൊലേഷൻ വാർഡുകളിൽ മൊബൈൽ ഫോൺ നിരോധിച്ച യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സമാജാ വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. സംസ്ഥാനത്തെ ആശുപത്രികളുടെ മോശം അവസ്ഥ പുറത്തുവരാതിരിക്കാനാണ് സർക്കാർ ഫോൺ നിരോധിച്ചതെന്ന് അഖിലേഷ് പറഞ്ഞു. മൊബൈലിലൂടെ രോഗവ്യാപനം ഉണ്ടാവുകയാണെങ്കിൽ രാജ്യമാകെ മൊബൈൽ നിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ രോഗികളുടെ എകാകിയായ അവസ്ഥയെ മറികടക്കാൻ സഹായിക്കുമെന്നും മാനസികമായി നല്ല പിന്തുണ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യോഗി ആദിത്യനാഥ് സർക്കാർ പാവപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കാനായെന്ന് പറഞ്ഞാണ് ആശുപത്രിയിൽ ഫോണിന് നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ ഇതിന്റെ വസ്തുത ഈ ആശുപത്രിയുടെ ശോച്യാവസ്ഥ ജനങ്ങൾ അറിയുമെന്നതിനാലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ചെയ്യേണ്ടത് മൊബൈൽ ഫോൺ അണുവിമുക്താക്കുകയാണ്. അല്ലാതെ നിരോധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ കോവിഡ് ആശുപത്രികളിൽ രോഗികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശ പ്രകാരമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കോവിഡ് -19 ബാധിച്ച രോഗികളെ മാത്രം ചികിത്സിക്കുന്ന L-2, L-3 ആശുപത്രികളിലെ ഐസോലേൻ വാർഡുകളിൽ മൊബൈൽ ഫോണുകൾ നിരോധിച്ചതായാണ് സർക്കാർ ഉത്തരവ്. ആരോഗ്യവകുപ്പ് ശനിയാഴ്ച രാത്രി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, രോഗികൾക്ക് തങ്ങളുടെ ബന്ധുക്കളുമായോ, അധികാരികളുമായോ സംസാരിക്കാൻ രണ്ട് മൊബൈൽ ഫോണുകൾ കോവിഡ് -19 കെയർ സെന്ററുകളുടെ ചുമതലയുള്ള വാർഡനൊപ്പം ലഭ്യമാകും. രോഗികൾക്ക് ഈ മൊബൈൽ ഫോണുകൾ മാതമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. കൂടാതെ, ഈ മൊബൈൽ നമ്പറുകൾ രോഗികളുടെ കുടുംബാംഗങ്ങൾക്കും കൈമാറണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP