Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗ ജിഹാദ് വിവാദം ആളിക്കത്തിച്ച ബിജെപി നേതാവ് ലക്‌നൗവിൽ വിലക്ക് ലംഘിച്ച് റാലി നടത്തി; അറസ്റ്റു ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ചു; പ്രകോപന പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലൗ ജിഹാദ് വിവാദം ആളിക്കത്തിച്ച ബിജെപി നേതാവ് ലക്‌നൗവിൽ വിലക്ക് ലംഘിച്ച് റാലി നടത്തി; അറസ്റ്റു ചെയ്യാൻ പൊലീസിനെ വെല്ലുവിളിച്ചു; പ്രകോപന പ്രസംഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ലഖ്‌നൗ: പാർലമെന്റിന് അകത്തും പുറത്തും സമുദായിക സൗഹൃദത്തെ തകർക്കും വിധം പ്രകോപനപരമായ പ്രസ്താവന നടത്തിയ ബിജെപിയുടെ എം പി യോഗി ആദിത്യനാഥ് വിലക്കു ലംഘിച്ച് റാലിനെ നടത്തി. ലക്‌നൗവിലാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ആദിത്യനാഥ് റാലി നടത്തിയത്. സാമുദായിക സംഘർഷം കണക്കിലെടുത്ത് മുൻകരുതലെന്ന നിലയ്ക്കാണ് ലഖ്‌നൗ ജില്ലാ ഭരണകൂടം ആദിത്യനാഥിന്റെ റാലി നിരോധിച്ചിരുന്നത്. എന്നാൽ, വിലക്ക് ലംഘിച്ച് മൊബൈൽ ഫോണിലൂടെ റാലിയെ അഭിസംബോധന ചെയ്ത അദ്ദേഹം ജില്ലാ ഭരണകൂടം എസ്‌പി സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് തുള്ളുകയാണെന്ന് ആരോപിച്ചു. തന്നെ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് കാണട്ടെയെന്നും അദ്ദേഹം സർക്കാരിനെ വെല്ലുവിളിച്ചു.

ജില്ലയിലെ മുൻഷിപുലിയ, നിഖാസനിൽ, ലഖിംപൂർ എന്നിവിടങ്ങളിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പ് റാലികളിലാണ് ആദിത്യനാഥ് വിലക്ക് ലംഘിച്ച് ബുധനാഴ്ച പങ്കെടുത്തത്. അതേസമയം, അനുമതിയില്ലാതെ റാലി നടത്തിയതിന് ആദിത്യനാഥിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി തീവ്ര പ്രസ്താവനകൾ നടത്തിയതിന് ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. ആദിത്യനാഥ് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. നടപടി സ്വീകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങളുണ്ടോയെന്ന് വ്യക്തമാക്കണമെന്നും നോട്ടീസിന് വ്യാഴാഴ്ച വൈകുന്നേരത്തിനകം മറുപടി നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മൊറാദാബാദിൽ ക്ഷേത്രങ്ങളിൽ നിന്നും ലൗഡ്‌സ്പീക്കറുകൾ നീക്കിയവർ പള്ളികളിൽ ലൗഡ്‌സ്പീക്കർ അനുവദിച്ചുവെന്നും ഇതിനെതിരെ പ്രതിഷേധിച്ചവരെ ജയിലിലടച്ചുവെന്നുമായിരുന്നു ആദിത്യനാഥിന്രെ വിവാദ പ്രസംഗമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP