Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിരുദത്തിന് ശേഷം ജോലി നോക്കി കഷ്ടപ്പെടാതെ സാമൂഹ്യ സേവനത്തിനിറങ്ങാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്; ഗുരുകുല സമ്പ്രദായം പിന്തുടർന്നാൽ വിദ്യാർത്ഥികൾക്ക് സത്യം പറയുന്ന ശീലം ഉണ്ടാകുമെന്നും യു പി മുഖ്യമന്ത്രി; പരാമർശം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെ

ബിരുദത്തിന് ശേഷം ജോലി നോക്കി കഷ്ടപ്പെടാതെ സാമൂഹ്യ സേവനത്തിനിറങ്ങാൻ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്; ഗുരുകുല സമ്പ്രദായം പിന്തുടർന്നാൽ വിദ്യാർത്ഥികൾക്ക് സത്യം പറയുന്ന ശീലം ഉണ്ടാകുമെന്നും യു പി മുഖ്യമന്ത്രി; പരാമർശം ബിരുദദാനച്ചടങ്ങിൽ സംസാരിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ഗോരഖ്പൂർ: ബിരുദത്തിന് ശേഷം ജോലി തേടി കഷ്ടപ്പെടാൻ നിൽക്കാതെ സാമൂഹ്യ സേവനത്തിന് ഇറങ്ങാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. മദൻ മോഹൻ മാളവ്യ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ഗുരുകുല സമ്പ്രദായം പിന്തുടരേണ്ടത് ആവശ്യമാണെന്നും യോഗി ആദിത്യനാഥ് ചടങ്ങിൽ പറഞ്ഞു. സത്യം പറയുന്ന ശീലം വിദ്യാർത്ഥികൾക്കുണ്ടാകണമെങ്കിൽ ഗുരുകുല സമ്പ്രദായം പിന്തുടരേണ്ടതുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു.

എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് ഒരു പാട് കാര്യങ്ങൾ സമൂഹത്തിന് വേണ്ടി ചെയ്യാൻ സാധിക്കും. സർക്കാർ പദ്ധതികളുടെ ഭാഗമാകാനും വിദ്യാർത്ഥികൾ ശ്രമിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പ് വരുത്തുന്ന ഹർ ഘർ നാൽ പദ്ധതിയിൽ വിദ്യാർത്ഥികൾ പങ്ക് ചേരണമെന്നും യോഗി ആവശ്യപ്പെട്ടു. രാജ്യത്ത് പരിസ്ഥിതി മലിനീകരണം വലിയ ഒരു പ്രശ്‌നമായി നിലനിൽക്കുന്ന സാഹചര്യത്തിൽ അത് കുറയ്ക്കാനുള്ള മാർഗങ്ങൾ പ്രാവർത്തികമാക്കാൻ എൻജിനിയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഏറെ ചെയ്യാനുണ്ട്. സാധാരണക്കാർക്ക് ചെലവ് കുറഞ്ഞ രീതിയിൽ വീടുകൾ നിർമ്മിക്കാനും എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് കഴിയുമെന്നും യോഗി പറഞ്ഞു. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP