Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോഗി വീണ്ടും വാ തുറന്നു, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടുത്ത നോട്ടീസ്; സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഷഫീഖുർ റഹ്മാനെ 'ബാബർ കി ഔലാദ്' എന്ന് വിശേഷിപ്പിച്ച് യോഗി; രാഹുൽ ഗാന്ധി ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നതു 'റൗൾ വിൻസി' എന്ന പേരിലും; മോദിയുടെ നേതൃത്വത്തിൽ കരുത്താർന്ന ഇന്ത്യയെ കാണിച്ചുകൊടുക്കാൻ സൈനികരോട് വീണ്ടും ആഹ്വാനം ചെയ്തു യുപി മുഖ്യൻ

യോഗി വീണ്ടും വാ തുറന്നു, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അടുത്ത നോട്ടീസ്; സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഷഫീഖുർ റഹ്മാനെ 'ബാബർ കി ഔലാദ്' എന്ന് വിശേഷിപ്പിച്ച് യോഗി; രാഹുൽ ഗാന്ധി ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നതു 'റൗൾ വിൻസി' എന്ന പേരിലും; മോദിയുടെ നേതൃത്വത്തിൽ കരുത്താർന്ന ഇന്ത്യയെ കാണിച്ചുകൊടുക്കാൻ സൈനികരോട് വീണ്ടും ആഹ്വാനം ചെയ്തു യുപി മുഖ്യൻ

മറുനാടൻ ഡെസ്‌ക്‌

ബറാംപുർ (ബംഗാൾ); ഇന്ത്യൻ പട്ടാളത്തെ 'മോദിയുടെ സൈന്യം' എന്നു വിശേഷിപ്പിച്ചതിന് തിരഞ്ഞെടുപ്പു കമ്മിഷന്റെ 72 മണിക്കൂർ പ്രചാരണവിലക്ക് നേരിട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശിക്ഷയുടെ കാലാവധി തീർന്നയുടൻ വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്.യുപിയിലെ സംബാലിൽ യോഗി ആദിത്യനാഥ് സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി ഷഫീഖുർ റഹ്മാനെ 'ബാബർ കി ഔലാദ്' (ബാബറിന്റെ പുത്രൻ) എന്നു വിശേഷിപ്പിച്ചതിനാണ് തിരഞ്ഞെടുപ്പു കമ്മിഷൻ വീണ്ടും യോഗിക്ക് നോട്ടിസ് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കരുത്താർന്ന ഇന്ത്യയെ കാണിച്ചുകൊടുക്കാൻ യോഗി സൈനികരെ ആഹ്വാനം ചെയ്തു. കോൺഗ്രസ് ഭരിച്ചപ്പോൾ ചൈന അവർക്കിഷ്ടമുള്ളപ്പോഴെല്ലാം ഇന്ത്യൻ അതിർത്തി കടന്ന് രാജ്യത്തിന്റെ സുരക്ഷിതത്വം അപകടത്തിലാക്കി. എന്നാൽ, മോദിയുടെ ഭരണത്തിൽ അവർക്കു ശക്തമായ തിരിച്ചടി നൽകി. പുൽവാമ ആക്രമണം നടത്തിയ ഭീകരരെ 72 മണിക്കൂറിനകം വകവരുത്തിയെന്നും തിരഞ്ഞെടുപ്പു യോഗത്തിൽ അദ്ദേഹം അവകാശപ്പെട്ടു.

ഇതേസമയം, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ബ്രിട്ടനിലും ഇറ്റലിയിലും അറിയപ്പെടുന്നതു 'റൗൾ വിൻസി' എന്ന പേരിലാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അമേഠി മണ്ഡലത്തിൽ രാഹുലിന്റെ നാമനിർദേശ പത്രിക തള്ളണമെന്നാവശ്യപ്പെട്ടു സ്വതന്ത്ര സ്ഥാനാർത്ഥി ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ചാണു യോഗിയുടെ പ്രസ്താവന. രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ബ്രിട്ടനിലും ഇറ്റലിയിലും റൗൾ വിൻസിയും ഇന്ത്യയിലെത്തുമ്പോൾ രാഹുൽ ഗാന്ധി എന്ന വ്യാജ പേരുമാണ് - യോഗി ആദിത്യനാഥ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP