Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

താജ് മഹൾ ഇനി ആഗ്രയിലല്ല! അഗ്രവാനിൽ; താജ് മഹൾ സ്ഥിതിചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ; പുനർനാമകരണം പഠിക്കാൻ ചരിത്ര ഗവേഷകർക്ക് കത്ത് നൽകി; പേരുമാറ്റം അന്തരിച്ച ബിജെപി എംഎ‍ൽഎയുടെ ആവശ്യപ്രകാരം

താജ് മഹൾ ഇനി ആഗ്രയിലല്ല! അഗ്രവാനിൽ; താജ് മഹൾ സ്ഥിതിചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യോഗി സർക്കാർ; പുനർനാമകരണം പഠിക്കാൻ ചരിത്ര ഗവേഷകർക്ക് കത്ത് നൽകി; പേരുമാറ്റം അന്തരിച്ച ബിജെപി എംഎ‍ൽഎയുടെ ആവശ്യപ്രകാരം

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: താജ് മഹൾ ഇനി ആഗ്രയിലല്ല! അഗ്രവാനിൽ. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ് മഹൾ സ്ഥിതി ചെയ്യുന്ന ആഗ്രയുടെ പേര് മാറ്റാനൊരുങ്ങി യു.പി സർക്കാർ. ആഗ്രയുടെ പേര് അഗ്രവാൻ എന്ന് മാറ്റുവാനാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ നീക്കം. ഇക്കാര്യത്തിൽ പരിശോധന നടത്താൻ ചരിത്ര ഗവേഷകർക്ക് സർക്കാർ നിർദ്ദേശം നൽകി.

ആഗ്രയിലെ അംബേദ്കർ സർവകലാശാലയ്ക്ക് ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാർ കത്തയച്ചു. ആഗ്ര മറ്റേതെങ്കിലും പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്നു പരിശോധിക്കാനാണ് നിർദ്ദേശം. സർക്കാർ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും ഇതിൽ പരിശോധന തുടങ്ങിയതായും സർവകലാശാലയിലെ ചരിത്ര വിഭാഗം മേധാവി പ്രഫ. സുഗമം ആനന്ദ് പറഞ്ഞു.

ആഗ്രയുടെ പേര് അഗ്രവാൻ എന്നായിരുന്നെന്ന് ചില ചരിത്ര ഗവേഷകർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പേര് എങ്ങനെ ആഗ്ര എന്നായി മാറിയെന്നു പരിശോധിക്കാനാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്.

അഗ്രവാൻ എന്ന് ആഗ്രയുടെ പേരു മാറ്റണമന്ന് അടുത്തിടെ അന്തരിച്ച ബിജെപി എംഎൽഎ ജഗൻ പ്രസാദ് ഗാർഗ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച യോഗി സർക്കാരിന് ഗാർഗ് കത്തെഴുതിയിരുന്നു.

അലഹാബാദിന്റെ പേര് പ്രയാഗ് രാജ് എന്നും മുഗൾസരായിയുടേത് ദീൻ ദയാൽ ഉപാധ്യായ നഗർ എന്നും മാറ്റിയതിനു പിന്നാലെയാണ് ആഗ്രയുടെ പേരു മാറ്റാനുള്ള യോഗി സർക്കാരിന്റെ നീക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP