Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോൾ സംവിധാനം നല്ല റോഡുകൾ നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാർ നിർമ്മിച്ചത് 40,000 കിലോമീറ്റർ പുതിയ റോഡുകൾ; റോഡ് വികസനത്തിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് സംസ്ഥാന സർക്കാരെന്നും മന്ത്രി ലോക്‌സഭയിൽ

ടോൾ സംവിധാനം നല്ല റോഡുകൾ നിർമ്മിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നതിനായെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി; കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്ര സർക്കാർ നിർമ്മിച്ചത് 40,000 കിലോമീറ്റർ പുതിയ റോഡുകൾ; റോഡ് വികസനത്തിൽ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടത് സംസ്ഥാന സർക്കാരെന്നും മന്ത്രി ലോക്‌സഭയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ടോൾ സംവിധാനം മൂലം രാജ്യത്ത് മെച്ചപ്പെട്ട റോഡുകൾ നിർമ്മിക്കാനാകും എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നല്ല റോഡ് വേണമെങ്കിൽ ടോൾ കൊടുക്കണമെന്ന് കേന്ദ്രമന്ത്രി ലോക്‌സഭയിൽ പറഞ്ഞു. നല്ല റോഡുകൾ നിർമ്മിക്കാൻ ആവശ്യമായ ഫണ്ട് സർക്കാരിന്റെ കൈവശം ഇല്ല. ഈ സാഹചര്യത്തിൽ ടോൾ സംവിധാനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഗതാഗത, ഹൈവേ വകുപ്പിന് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലോക്സഭാ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേന്ദ്രസർക്കാർ 40,000 കിലോമീറ്റർ റോഡ് നിർമ്മിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റോഡുകൾക്ക് ടോൾ പിരിക്കുന്നതിൽ ചില അംഗങ്ങൾ ആശങ്ക ഉന്നയിച്ചപ്പോഴാണ് മന്ത്രിയുടെ മറുപടി. നല്ല റോഡ് വേണമെങ്കിൽ ടോൾ നൽകണം സർക്കാരിന്റെ കൈവശം പണമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പണം കൊടുക്കാൻ ശേഷിയുള്ളവരുടെ മേഖലകളിലാണ് ടോൾ പിരിക്കുന്നത്. ഇങ്ങനെ പിരിക്കുന്ന പണം മലയോര പ്രദേശങ്ങളിൽ റോഡ് നിർമ്മിക്കാനാണ് ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റോഡ് വികസനത്തിന് ഭൂമിയേറ്റെടുക്കൽ കടുത്ത വെല്ലുവിളിയാണെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. സർക്കാരുകൾ ഇതിനൊരു പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലും ബീഹാറിലും ഭൂമിയേറ്റെടുക്കൽ നപടികൾ വളരെ സാവധാനമാണ് നടക്കുന്നതെന്ന് ഗഡ്കരി വിമർശിച്ചു. 2014ൽ ഒന്നാം മോദി സർക്കാർ അധികാരത്തിൽ വരുമ്പോൾ നാനൂറിലധികം റോഡ് നിർമ്മാണ പദ്ധതികൾ മുടങ്ങിക്കിടക്കുകയായിരുന്നു. അതിൽ ഭൂരിപക്ഷവും പൂർത്തിയാക്കാനായെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP