Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം; സമയ പരിധി മാർച്ച് 31 ന് അവസാനിക്കും; അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരുമെന്ന് അധികൃതർ

പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ വൻതുക പിഴ ഈടാക്കാൻ തീരുമാനം; സമയ പരിധി മാർച്ച് 31 ന് അവസാനിക്കും; അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിശ്ചിത സമയത്തിനുള്ളിൽ പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പിഴയായി നൽകേണ്ടി വരുക 10,000 രൂപ. പ്രവർത്തനയോഗ്യമല്ലാത്ത പാൻ ഉപയോഗിച്ചതിനായിരിക്കും പിഴ ഈടാക്കുക. ആദായനികുതി നിയമത്തിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴ അടയ്ക്കേണ്ടത്. മാർച്ച് 31 വരെയാണ് പാൻ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയം. തത്വത്തിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ സ്വാഭാവികമായും പാൻ ഉടമ പിഴയടയ്ക്കാൻ നിർബന്ധിതനാകും. ബാങ്ക് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ പാൻ നൽകിയിട്ടുള്ളതിനാലാണിത്. ബാങ്കിൽ 50,000 രൂപയ്ക്കുമുകളിൽ നിക്ഷേപിക്കുമ്പോൾ പാൻ നൽകേണ്ടിവരും. അസാധുവായ പാൻ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴനൽകേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ, ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിനോ മറ്റോ ഐഡി പ്രൂഫായി പാൻ നൽകിയിട്ടുള്ളവർക്ക് പിഴബാധകമാവില്ല. അതേസമയം, ആധാറുമായി ബന്ധിപ്പിച്ചാലുടനെ പാൻ പ്രവർത്തനയോഗ്യമാകും. അതിനുശേഷമുള്ള ഇടപാടുകൾക്ക് പാൻ നൽകിയാൽ പിഴനൽകേണ്ടതുമില്ല. പ്രവർത്തനയോഗ്യമല്ലാത്ത പാൻ കൈവശമുള്ളവർ വീണ്ടും പുതിയതിനായി അപേക്ഷിക്കാനും പാടില്ല. ആധാറുമായി ലിങ്ക് ചെയ്താൽമതി പഴയത് പ്രവർത്തനയോഗ്യമാകും.

ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുള്ള പാൻകാർഡുകളുടെ എണ്ണം 17 കോടിയാണെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ വന്നിരുന്നു. ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച് ഇതുവരെ 30.75 കോടി പാൻ കാർഡുകളാണ് കഴിഞ്ഞ ജനുവരി ഏഴു വരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളത്. എട്ട് തവണ തീയതി നീട്ടി നൽകിയിട്ടും പകുതിയിലേറെ കാർഡുകൾ ഇനിയും ബന്ധിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാൽ മാർച്ച് 31 ന് ശേഷവും ബന്ധിപ്പിക്കാത്ത കാർഡ് റദ്ദാവുമെന്നായിരുന്നു കണക്കു കൂട്ടലെങ്കിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി പ്രത്യക്ഷ നികുതി ബോർഡിന്റെ പുതിയ സർക്കുലർ എത്തിയിരുന്നതും. പറഞ്ഞ തീയതിക്കകം ബന്ധിപ്പിക്കൽ നടന്നിട്ടില്ലെങ്കിൽ അത്തരം പാൻ നമ്പറുകൾ തത്കാലത്തേയ്ക്ക് പ്രവർത്തന രഹിതമാകുമെന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP