Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസിനു പിന്നാലെ ആം ആദ്മി പാർട്ടിക്കുള്ളിലും കലാപത്തിനു വെടിമരുന്നിട്ട് കാശ്മീർ; കാശ്മീരിൽ നടക്കുന്ന അന്യായത്തെ ചെറുക്കുന്നില്ലെങ്കിൽ അർത്ഥമില്ലാതാകുക പാർട്ടിയുടെ നിലനിൽപ്പിന് തന്നെയെന്ന് വിമർശനം; ഡൽഹിക്ക് പൂർണസംസ്ഥാന പദവി നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്കും കാശ്മീർ നിലപാട് തിരിച്ചടിയായേക്കും; കേന്ദ്രസർക്കാരിന് കെജ്രിവാളും പാർട്ടിയും നൽകിയ പിന്തുണ തള്ളി യുവനേതാക്കൾ

കോൺഗ്രസിനു പിന്നാലെ ആം ആദ്മി പാർട്ടിക്കുള്ളിലും കലാപത്തിനു വെടിമരുന്നിട്ട് കാശ്മീർ; കാശ്മീരിൽ നടക്കുന്ന അന്യായത്തെ ചെറുക്കുന്നില്ലെങ്കിൽ അർത്ഥമില്ലാതാകുക പാർട്ടിയുടെ നിലനിൽപ്പിന് തന്നെയെന്ന് വിമർശനം; ഡൽഹിക്ക് പൂർണസംസ്ഥാന പദവി നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്കും കാശ്മീർ നിലപാട് തിരിച്ചടിയായേക്കും; കേന്ദ്രസർക്കാരിന് കെജ്രിവാളും പാർട്ടിയും നൽകിയ പിന്തുണ തള്ളി യുവനേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കോൺഗ്രസിനു പിന്നാലെ ആം ആദ്മി പാർട്ടിക്കുള്ളിലും കാശ്മീർ വിഷയം കലാപത്തിന് വഴിയൊരുക്കുന്നു. പാർട്ടിയുടെ ഔദ്യോദിക നിലപാടിനെ തള്ളിപ്പറഞ്ഞ് യുവനേതാക്കൾ ഓരോരുത്തരായി രംഗത്തെത്തുകയാണ്. കാശ്മീരിന് ഭരണഘടന ഉറപ്പു നൽകിയ പ്രത്യേക പദവി അസാധുവാക്കുന്നതിനെയും സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിനെയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അനുകൂലിച്ചിരുന്നു. കേജ്രിവാളിന്റെ നിലപാട് തന്നെയാണ് പാർട്ടി ഔദ്യോദികമായി സ്വീകരിക്കുന്നതെന്നായിരുന്നു സൂചന.

പക്ഷേ കേന്ദ്രസർക്കാർ നീക്കത്തെ പാർട്ടി പിന്തുണക്കുന്നതിനെതിരെ മധ്യപ്രദേശിലെ എഎപി നേതാവും നർമ്മദ ബച്ചാവോ ആന്തോളന്റെ മുന്നളിപ്പോരാളിയുമായ ചിത്രരൂപ പലിത് ബുധനാഴ്ച രംഗത്തെത്തി. കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഏതാധിപത്യപരവുമായ നിലപാടിനെ പാർട്ടി പിന്താങ്ങുന്നതിൽ തന്റെ ഞെട്ടലും നിരാശയും പലിത് രേഖപ്പെടുത്തി. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുന്നതും അന്യായമായി 144 ാം വകുപ്പ് ഉപയോഗിക്കുന്നതും ആശയ വിനിമയോപാധികൾ തടയുന്നതും എങ്ങനെയാണ് കെജ്രിവാളിനെപ്പോലൊരു നേതാവിന് പിന്തുണക്കാനാകുന്നതെന്നും അവർ ചോദിച്ചു.

മധ്യപ്രദേശിലെ ഓംകരേശ്വർ അണക്കെട്ട് പദ്ധതിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കു വേണ്ടി 2015 ലെ പ്രശസ്തമായ ജൽ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതിലൂടെ വാർത്തകളിൽ നിറഞ്ഞ പലിത് തുടക്കം മുതൽ ആം ആദ്മി പാർട്ടിയുടെ മധ്യപ്രദേശ് യൂണിറ്റിൽ അംഗമാണ്. പലിതിന്റെ അടുത്ത അനുയായി അലോക് അഗർവാൾ 2014 ലും 2019 ലും നടന്ന പാർലമെന്റ് തിരഞ്ഞെടെപ്പുകളിൽ ആം ആദ്മിക്കു വേണ്ടി മത്സരിച്ചിരുന്നു. ദരിദ്രരുടെയും, ദുർബലരുടെയും, സാധാരണക്കാരുടെയും ചെറുത്തുനിൽപ്പിന്റെ കോട്ടയായി കരുതപ്പെടുന്ന ആം ആദ്മി പാർട്ടി കാശ്മീരിൽ നടക്കുന്ന അന്യായത്തെ ചെറുക്കുന്നില്ലെങ്കിൽ അർത്ഥരഹിതമായിത്തീരുമെന്ന് തന്റെ പ്രസ്താവനയിൽ പലിത് പറഞ്ഞു.

അതേസമയം കോൺഗ്രസിന്് സമമല്ല എഎപിയിലെ സ്ഥിതിഗതികൾ. കോൺഗ്രസിലെ പ്രമുഖ നേതാക്കളിൽ പലരും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ നിലപാടെടുത്ത നേതൃത്വത്തിനെതിരെയാണ് മുന്നോട്ടെത്തിയത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കൾ ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചത് കുറച്ചൊന്നുമല്ല പാർട്ടിക്ക് ക്ഷീണമായത്. എഎപിയിൽ നേരെ തിരിച്ചാണ് കാര്യങ്ങൾ. കേന്ദ്രസർക്കാരിന്റെ നിലപാടിന് പിന്നിൽ പാർട്ടിയും അണിചേരുന്നതിനെതിരെ ആം ആദ്മിക്കുള്ളിൽ ശബ്ദമുയരുന്നു. ഡൽഹിക്ക് പൂർണസംസ്ഥാന പദവി നേടിയെടുക്കാനുള്ള പാർട്ടിയുടെ തന്നെ പോരാട്ടങ്ങളെ ഇത്തരമൊരു നിലപാട് ദുർബലപ്പെടുത്തുമെന്ന ആശങ്കയും യുവനേതാക്കൾ പങ്കുവയ്ക്കുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP