Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുപിയിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടകൊലപാതകം; 20 കാരനെ തല്ലികൊന്നത് കർഷകന്റെ വീട്ടിൽ മോഷണം ശ്രമമെന്നാരോപിച്ച്; ബന്ധുവിന്റെ വീട്ടിലേക്ക് പോയതെന്ന് യുവാവിന്റെ സഹോദരൻ; നാല് പേർ പൊലീസ് പിടിയിൽ

യുപിയിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടകൊലപാതകം; 20 കാരനെ തല്ലികൊന്നത് കർഷകന്റെ വീട്ടിൽ മോഷണം ശ്രമമെന്നാരോപിച്ച്; ബന്ധുവിന്റെ വീട്ടിലേക്ക് പോയതെന്ന് യുവാവിന്റെ സഹോദരൻ; നാല് പേർ പൊലീസ് പിടിയിൽ

ലഖ്‌നൗ: കന്നുകാലി മോഷ്ടാവാണെന്ന് ആരോപിച്ച് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. ദുബായിൽ തയ്യൽകാരനായി ജോലി നോക്കുന്ന ഷാറൂഖ് എന്ന 20കാരനെയാണ് ആൾക്കൂട്ടം തല്ലികൊന്നത്. ഭോലാപൂർ ഹദോലിയ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് നാല് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. ഷാറൂഖും സുഹൃത്തുക്കളും നടന്നുപോകുന്നതിനിടെ കന്നുകാലി മോഷ്ടാക്കൾ എന്നാരോപിച്ച് ജനക്കൂട്ടം കയ്യേറ്റം ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കണ്ടാലറിയുന്ന 25 പേർക്കെതിരെ ഷാറൂഖിന്റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തയ്യൽ തൊഴിലാളിയായ ഷാരൂഖ് സുഹൃത്തുക്കൾക്കൊപ്പം സമീപപ്രദേശത്തെ ബന്ധുവീട്ടിലേക്ക പോകുന്നതിനിടയിലാണ മോഷടാവെന്നാരോപിച്ച തല്ലികൊന്നതെന്ന കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ ഷാരൂഖ ഉൾപ്പെടുന്ന സംഘം പശുമോഷടാക്കൾ ആണെന്നാണ പൊലീസും പറയുന്നത. പുലർച്ചെ മൂന്നു മണിക്ക് പ്രദേശത്തെ കർഷകന്റെ വീട്ടിൽ നിന്നും കാളയെ മോഷടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു എന്നാണ പൊലീസ ഭാഷ്യം. ആശുപത്രിയിലെത്തിക്കുമ്പോൾ കൂടുതൽ പരിക്കുകൾ ഉണ്ടായിരുന്നില്ലെന്നും മരുന്ന അമിതമായി നൽകിയതാവാം മരണകാരണമെന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP