Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മറുപടി; 60വർഷത്തെ കോൺഗ്രസിന്റെ അഴിമതി ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ബിജെപി; റഫാൽ വിഷയം പാർലമെന്റിൽ നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുൽ കാണിക്കണം; സംവാദത്തിന് ബിജെപി തയ്യാർ; കോൺഗ്രസ് അദ്ധ്യക്ഷൻ ഒഴിഞ്ഞു മാറരുതെന്നും രവിശങ്കർ പ്രസാദ്

രാഹുൽ ഗാന്ധിക്ക് ബിജെപിയുടെ മറുപടി; 60വർഷത്തെ കോൺഗ്രസിന്റെ അഴിമതി ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്ന് ബിജെപി; റഫാൽ വിഷയം പാർലമെന്റിൽ നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുൽ കാണിക്കണം; സംവാദത്തിന് ബിജെപി തയ്യാർ; കോൺഗ്രസ് അദ്ധ്യക്ഷൻ ഒഴിഞ്ഞു മാറരുതെന്നും രവിശങ്കർ പ്രസാദ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി;കർഷകരുടെ വായ്പ എഴുതി തള്ളും വരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്ന രാഹുലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. 60 വർഷത്തെ കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ ഇന്ത്യക്കാർക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെ. റഫാൽ ഇടപാടിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ രാഹുൽ പാർലമെന്റിലെത്തി സംവാദത്തിന് തയാറാകണമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾക്കുള്ള മറുപടിയായിരുന്നു രവിശങ്കർ പ്രസാദിന്റേത്.

നാലര വർഷം ഭരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകരുടെ ഒരു പൈസ പോലും എഴുതിത്ത്ത്തള്ളിയിട്ടില്ലെന്നാണു രാഹുൽ പറയുന്നത്. കർഷകരുടെ എല്ലാ കടങ്ങളും എഴുതിത്ത്ത്തള്ളുന്നതുവരെയും കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു നിൽക്കണം. ഞങ്ങൾ അവർക്കെതിരെ നിന്ന് പോരാടാം. കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുന്നതു വരെ രാത്രിയിൽ അവരെ ഉറങ്ങാൻ വിടില്ലെന്നും കേന്ദ്രമന്ത്രി തിരിച്ചടിച്ചു.

റഫാൽ വിഷയം പാർലമെന്റിൽ നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള ധൈര്യം രാഹുൽ കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംവാദത്തിന് ബിജെപി തയാറാണ്. സംവാദത്തിൽനിന്ന് ഒഴിഞ്ഞു മാറരുത്. താങ്കളുടെ കള്ളത്തരങ്ങൾ തുറന്നുകാട്ടിയ സുപ്രീംകോടതിയിൽ നിങ്ങൾ മാപ്പ് അറിയിച്ചതാണ്. കഴിഞ്ഞ 70 വർഷത്തിൽ 60 വർഷവും ഭരണത്തിലിരുന്നത് കോൺഗ്രസാണ്. എന്താണ് അവർ കർഷകർക്കായി ചെയ്തിട്ടുള്ളത്?. ഇപ്പോൾ അവർ നാടകം കളിക്കുകയാണ്.

കർഷകരുടെ വായ്പ എഴുതി തള്ളും വരെ മോദിയെ ഉറങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു ചൊവ്വാഴ്ച രാഹുൽ ഗാന്ധി പറഞ്ഞത്. നാലര വർഷം ഭരിച്ചിട്ടും കർഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാൻ മോദി തയാറായില്ല. രണ്ടു സംസ്ഥാനങ്ങളിൽ അധികാരത്തിലേറി മണിക്കൂറുകൾക്കകം കോൺഗ്രസ് സർക്കാർ കർഷകരുടെ വായ്പ ഇളവു ചെയ്തു. പണക്കാരുടെ വായ്പ എഴുതിത്ത്ത്തള്ളുന്ന മോദി നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ കൊള്ളയടിച്ചതായും രാഹുൽ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP