Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വിൽക്കാൻ ശ്രമം; ഗ്രാമീണരുടെ യോഗത്തിൽ എതിർപ്പുമായി എത്തിയ യുവാവ് മർദനമേറ്റു മരിച്ചു

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വിൽക്കാൻ ശ്രമം; ഗ്രാമീണരുടെ യോഗത്തിൽ എതിർപ്പുമായി എത്തിയ യുവാവ് മർദനമേറ്റു മരിച്ചു

സ്വന്തം ലേഖകൻ

ചെന്നൈ: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വിൽക്കാൻ ശ്രമമിച്ചതിനെ എതിർത്ത യുവാവ് മർദ്ദനമേറ്റ് മരിച്ചു. ശിവകാശിക്കുസമീപമുള്ള കോട്ടൈപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലംചെയ്ത് വിൽക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിലാണ് 25കാരനായ യുവാവ് മരിച്ചത്. സ്വകാര്യ ബാങ്ക് ജീവനക്കാരനായ സതീഷ് കുമാർ ആണ് മരിച്ചത്.

പഞ്ചായത്ത് പ്രസിഡന്റിനെ ലേലത്തിലൂടെ തിരഞ്ഞെടുക്കാൻ ഏതാനും ഗ്രാമീണരുടെ യോഗം ചേർന്നിരുന്നു. ഇതറിഞ്ഞെത്തിയ സതീഷ് കുമാർ നീക്കത്തെ ചോദ്യം ചെയ്തു. തുടർന്നുണ്ടായ തർക്കത്തിൽ സതീഷ് കുമാർ മർദനമേറ്റുവീണു. ബന്ധുക്കൾ എത്തി വിരുദനഗർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിലൊരാൾ എ.ഐ.എ.ഡി.എം.കെ. യൂണിറ്റ് ഭാരവാഹിയാണെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽ ഒൻപത് ജില്ലകളിലൊഴികെ മറ്റിടങ്ങളിൽ ഡിസംബർ 27, 30 തീയതികളിലാണ് തിരഞ്ഞെടുപ്പ്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലേലം ചെയ്തുവിൽക്കുന്ന സംഭവങ്ങളുണ്ടെന്ന ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP