Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രാജ് നാഥ് സിങ്ങിന്റെ വാഹനവ്യൂഹം തടയാൻ നീക്കം; അതിസുരക്ഷയുടെ കണ്ണുവെട്ടിച്ച് യുവാവിന്റെ ശഅരമം പാർലമെന്റ് മന്ദിരത്തിന് സമീപം; പ്രതിഷേധിച്ച യുവാവ് കസ്റ്റഡിയിൽ; ആധാർ കാർഡിലെ പേര് മാറ്റാനാണ് വാഹനം തടഞ്ഞതെന്ന് യുവാവിന്റെ വിചിത്ര ന്യായം

രാജ് നാഥ് സിങ്ങിന്റെ വാഹനവ്യൂഹം തടയാൻ നീക്കം; അതിസുരക്ഷയുടെ കണ്ണുവെട്ടിച്ച് യുവാവിന്റെ ശഅരമം പാർലമെന്റ് മന്ദിരത്തിന് സമീപം; പ്രതിഷേധിച്ച യുവാവ് കസ്റ്റഡിയിൽ; ആധാർ കാർഡിലെ പേര് മാറ്റാനാണ് വാഹനം തടഞ്ഞതെന്ന് യുവാവിന്റെ വിചിത്ര ന്യായം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വാഹനവ്യുഹം തടയാൻ ശ്രമം. വൻ സുരക്ഷാ വീഴ്ചയുണ്ടായ കാര്യം എ.എൻ.ഐയാണ് ഫിപ്പോർട്ട് ചെയ്യുന്നത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ വാർത്താ ഏജൻസി പുറത്തുവിട്ടു. 

വാഹനവ്യൂഹം പാർലമെന്റിന് സമീപത്തെ അതിസുരക്ഷാ മേഖലയിൽവച്ച് തടയാൻ ശ്രമം. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു.

35 വയസുള്ള യുവാവാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാനസികാസ്വാസ്ഥമുള്ള യുവാവാണ് ഇതെന്ന് സംശയിക്കുന്നു. ഉത്തർപ്രദേശിലെ ഖുഷിനഗർ സ്വദേശി വിശംഭർ ദാസ് ഗുപ്തയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്ത് പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

ആധാർ കാർഡിലെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണമെന്ന ആവശ്യവും യുവാവ് ഉന്നയിച്ചു. എന്നാൽ, സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP