Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച്; സംഭവത്തിൽ കേസെടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസും

യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത് പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച്; സംഭവത്തിൽ കേസെടുത്തിട്ടും ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

അഗർത്തല: ത്രിപുരയിൽ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി. ത്രിപുരയിലെ സിപാഹിജല ജില്ലയിലാണ് സംഭവം. മാതിൻ മിയ(29) എന്ന യുവാവാണ് മർദനത്തിൽ കൊല്ലപ്പെട്ടത്. ആൾക്കൂട്ട മർദനത്തിൽ മാരകമായി പരിക്കേറ്റ യുവാവിനെ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഞായറാഴ്ചയാണ് സംഭവം. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പ്രദേശത്തിലൂടെ പശുക്കളുമായി പോകുന്നതിനിടെയാണ് യുവാവിനെ ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദിച്ച് കൊലപ്പെടുത്തിയതെന്ന് സൊനമുറ സബ്ഡിവിഷണൽ പൊലീസ് ഓഫീസർ പറഞ്ഞു. രണ്ട് പേർക്കെതിരെ യുവാവിന്റെ പിതാവ് ഷഫിഖ് മിയ പൊലീസിൽ പരാതി നൽകി. തന്റെ വീട്ടിൽ നിന്ന് മോഷ്ടിച്ച പശുക്കളുമായാണ് യുവാവ് കടന്നുകളയാൻ ശ്രമിച്ചതെന്ന് തപൻ ഭൗമിക് എന്നയാളും പരാതി നൽകി. രണ്ട് കേസുകളിലും പൊലീസ് കേസെടുത്തു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP