Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടിയോടുള്ള ആരാധന മൂത്ത യുവാവ് വിവാഹാഭ്യർഥന നടത്തിയത് തോക്കു ചൂണ്ടി; രക്ഷിക്കാൻ ചെന്ന യുവാവിനെയും എസ്‌പിയെയും വെടിവെച്ച യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തിയത് ഏറെ പണിപ്പെട്ട്; റിതു സിംഗിനോടുള്ള കടുത്ത ആരാധനയിൽ എട്ടിന്റെ പണി കിട്ടിയ പങ്കജ് ഒടുവിൽ അകത്തായി

നടിയോടുള്ള ആരാധന മൂത്ത യുവാവ് വിവാഹാഭ്യർഥന നടത്തിയത് തോക്കു ചൂണ്ടി; രക്ഷിക്കാൻ ചെന്ന യുവാവിനെയും എസ്‌പിയെയും വെടിവെച്ച യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തിയത് ഏറെ പണിപ്പെട്ട്; റിതു സിംഗിനോടുള്ള കടുത്ത ആരാധനയിൽ എട്ടിന്റെ പണി കിട്ടിയ പങ്കജ് ഒടുവിൽ അകത്തായി

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: തോക്കു ചൂണ്ടി നടിയോട് വിവാഹാഭ്യർത്ഥന നടത്തിയ യുവാവിനെ എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കീഴടക്കിയത് ഏറെ പണിപ്പെട്ട്. ഭോജ്പുരി താരമായ റിതു സിംഗിനു നേരെയാണ് പങ്കജ് യാദവ് എന്ന യുവാവ് തോക്കു ചൂണ്ടി വിവാഹാഭ്യർത്ഥന നടത്തിയത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിലെ സോൻബദ്രയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയതായിരുന്നു റിതു. യു.പി സ്വദേശിയായ പങ്കജ് യാദവ് എന്ന യുവാവ് നടിയോടുള്ള ആരാധന മൂത്ത് നടക്കുമ്പോഴാണ് റിതു സോൻബദ്രയിലുണ്ടെന്നറിയുന്നത്. നേരേ ഹോട്ടലിലേക്കു ചെന്ന പങ്കജ് നടിയുടെ മുറിയിൽ അതിക്രമിച്ചു കയറി തന്നെ വിവാഹം കഴിക്കൂ എന്ന് ആക്രോശിച്ചു കൊണ്ട് തോക്കിൻ മുനയിൽ നിർത്തി. അഭ്യർത്ഥന നിരസിച്ചാൽ കൊന്നുകളയുമെന്നായിരുന്നു ഭീഷണി.

ഭയന്ന റിതു ഉറക്കെ നിലവിളിച്ചു. ശബ്ദം കേട്ട മറ്റൊരു യുവാവ് നടിയെ രക്ഷിക്കാൻ ഓടിയെത്തി. എന്നാൽ അയാളെ പങ്കജ് യാദവ് വെടിവെച്ചിട്ടു. ഹോട്ടൽ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയും എസ്‌പി പാട്ടിലിന്റെ നേതൃത്വത്തിലുള്ള സംഘം പെട്ടന്നു തന്നെ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. ആ സമയം മുഴുവൻ നടി പങ്കജ് യാദവിന്റെ പിടിയിലായിരുന്നു.

തോക്ക് താഴെ വച്ച് കീഴടങ്ങാൻ പങ്കജ് യാദവിനോട് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ അയാൾ സമ്മതിച്ചില്ല. പൊലീസിന് നേരേ അയാൾ നിറയൊഴിച്ചു. എസ്‌പി പാട്ടിലിന്റെ ചെവിക്ക് പരിക്കു പറ്റി. കടുത്ത ബലപ്രയോഗത്തിന് ശേഷം പൊലീസ് അയാളെ കീഴടക്കി.

എസ്‌പി പാട്ടിലും പരിക്കേറ്റ യുവാവും ഇപ്പോൾ ചികിത്സയിലാണ്. നടിയെ വിവാഹം കഴിക്കുമെന്ന് അയാൾ പറഞ്ഞുവെന്നും ഇല്ലെങ്കിൽ എല്ലാവരെയും കൊല്ലുമെന്നും അയാൾ ഭീഷണിപ്പെടുത്തിയതായി എസ്‌പി പാട്ടിൽ മാധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP