Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണം തട്ടിയെടുത്തത് കാമുകിയുടെ ചികിത്സക്കായി; കവർച്ച നടന്നെന്ന് കള്ളം പറഞ്ഞിട്ടും ഒടുവിൽ യുവാവ് പിടിയിൽ

ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണം തട്ടിയെടുത്തത് കാമുകിയുടെ ചികിത്സക്കായി; കവർച്ച നടന്നെന്ന് കള്ളം പറഞ്ഞിട്ടും ഒടുവിൽ യുവാവ് പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: കാമുകിയുടെ ചികിത്സയ്ക്കായി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. പേപ്പർ മില്ലിലെ അക്കൗണ്ടന്റും കളക്ഷൻ ഏജന്റുമായ 28 വയസ്സുകാരനാണ് അറസ്റ്റിലായത്. ഇയാളുടെ കാമുകി ​ഗുരുതര രോ​ഗം ബാധിച്ച് ചികിത്സയിലാണ്. എന്നാൽ തുടർചികിത്സക്കായി ധാരാളം പണം ആവശ്യമായിരുന്നു. ഇത് കണ്ടെത്തുന്നതിനായി ആയിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്.

മെയ് 25-ന് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ കളക്ഷന് പോയ യുവാവ് കവർച്ചയ്ക്കിരയായെന്നായിരുന്നു പൊലീസിന് ലഭിച്ച പരാതി. കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയായ 8.51 ലക്ഷം രൂപ ചിലർ കവർച്ച ചെയ്‌തെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്നും യുവാവ് തന്നെയാണ് പണം കൈക്കലാക്കിയതെന്നും കണ്ടെത്തി. വിശദമായി ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

എംബിഎ ബിരുദധാരിയായ യുവാവ് കാമുകിയുടെ ചികിത്സയ്ക്ക് വേണ്ടിയാണ് പണം കൈക്കലാക്കിയതെന്ന് പൊലീസിനോട് പറഞ്ഞു. ഗുരുതരരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പെൺകുട്ടി പണമില്ലാതെ ബുദ്ധിമുട്ടുകയാണ്. അതിനാലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്നും യുവാവ് വെളിപ്പെടുത്തി. നഷ്ടപ്പെട്ട മുഴുവൻ പണവും പ്രതിയിൽനിന്ന് വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP