Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമിത് ഷായുടെ റാലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: യുവാവിനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ; ആൾക്കൂട്ടം യുവാവിനെ തല്ലിച്ചതച്ചത് കസേരകൾ ഉപയോഗിച്ച്; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

അമിത് ഷായുടെ റാലിയിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം: യുവാവിനെ വളഞ്ഞിട്ട് തല്ലി ബിജെപി പ്രവർത്തകർ; ആൾക്കൂട്ടം യുവാവിനെ തല്ലിച്ചതച്ചത് കസേരകൾ ഉപയോഗിച്ച്; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ പൗരത്വനിയമ ഭേദഗതിക്കെതിരെ മുദ്രാവാക്യം മുഴക്കിയ യുവാക്കൾക്ക് ബിജെപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി, കേന്ദ്രമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലിയിലാണ് സംഭവം. അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതിനിടെ ഒര കൂട്ടം യുവാക്കൾ പൗരത്വഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. എന്നാൽ സമീപത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകർ യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒടുവിൽ അമിത് ഷാ നേരിട്ട് ഇടപെട്ടു, യുവാക്കളെ പിടിച്ചമാറ്റാൻ സുരക്ഷാജീവനക്കാരോട് നിർദ്ദേശിക്കുകയായിരുന്നു.

ക്രൂരമായ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആൾക്കൂട്ടം ചുറ്റും കൂടി നിന്ന് കസേരകൾ ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. ഡൽഹിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ ബിജെപി പ്രവർത്തകർ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിന് എതിരെ വിമർശനം ഉയരുന്നുണ്ട്. രാജ്യത്തിന്റെ ശത്രുക്കളെ കൊലപ്പെടുത്തുക, നിങ്ങൾക്ക് ഞങ്ങൾ ആസാദി( സ്വാതന്ത്ര്യം) തരാം എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ് ബിജെപി റാലിയിൽ മുഴങ്ങിയത്. അതേസമയം ഇത്തരം മുദ്രാവാക്യങ്ങളെ അംഗീകരിക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്. ഗോണ്ട മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ അജയ് മഹാവത്തിന്റെ പ്രചാരണത്തിനായി അമിത് ഷായും ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയും അടക്കമുള്ളവർ പങ്കെടുത്ത റോഡ് ഷോയിലാണ് വിവാദ മുദ്രാവാക്യങ്ങൾ വിളിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ബിജെപി അധികാരത്തിലേറിയാൽ ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങളിലൊന്നാക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ, കോൺഗ്രസും ആം ആദ്മി പാർട്ടിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റാലിയിൽ ആരോപിച്ചു. ഷഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷഭാഷയിൽ വിമർശിച്ച അമിത് ഷാ, വോട്ട് ചെയ്യുമ്പോൾ ഷഹീൻ ബാഗിനോടുള്ള എതിർപ്പു പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.

രാജ്യതലസ്ഥാനത്ത് കലാപം നടത്താൻ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന കോൺഗ്രസും ആം ആദ്മി പാർട്ടിയും അധികാരത്തിൽ വന്നാൽ ഡൽഹി ഒരിക്കലും സുരക്ഷിതമായിരിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ബിജെപിക്കു വോട്ട് രേഖപ്പെടുത്തിയാൽ ഡൽഹിയിൽ 'ഷഹീൻ ബാഗ്' ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് റാലിക്കിടെ ആഭ്യന്തരമന്ത്രി പറഞ്ഞത് വിവാദമായിരുന്നു. മുതിർന്ന നേതാക്കളെ അണിനിരത്തി ഡൽഹിയിൽ ബിജെപി നടത്തുന്ന തിരിഞ്ഞെടുപ്പ് റാലി തുടരുകയാണ്. ഫെബ്രുവരി എട്ടിനാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP