Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോവിഡ് സ്ഥീരികരിച്ച രോഗി ഹോം ക്വാറന്റൈൻ ലംഘിച്ച് വാഹനവുമായി നാട്ടിൽ കറങ്ങി നടന്നു; അറ്‌സറ്റ് ചെയ്ത് ഐസൊലേഷനിലാക്കി പൊലീസ്; പിടിയിലായത് കുഡ്ലു സ്വദേശി അജ്മൽ അമാൻ

മറുനാടൻ മലയാളി ബ്യൂറോ

കുമ്പള: ഹോം ക്വാറന്റൈൻ ലംഘിച്ച് വാഹനവുമായി നാട്ടിൽ കറങ്ങി നടന്ന യുവാവിനെ പൊലീസ് പിടികൂടി ഐസൊലേഷനിലാക്കി. കോവിഡ്-19 സ്ഥിരീകരിച്ച കുഡ്ലു സ്വദേശിയുടെ ബന്ധു കെ.ബി.കെ. കോമ്പൗണ്ടിലെ അജ്മൽ അമാ(21)നെയാണ് കുമ്പള പൊലീസ് അറസ്റ്റുചെയ്തത്. കേരള പൊലീസ് പകർച്ചവ്യാധി ഓർഡിനൻസ്-2020 പ്രകാരമാണ് അറസ്റ്റ്.

10000 രൂപ പിഴമുതൽ രണ്ടുവർഷം തടവുവരെ ലഭിക്കാവുന്ന കുറ്റമാണിത്. ബന്ധുവിന് കോവിഡ്-19 സ്ഥിരീകരിച്ചതിനാൽ ഇയാൾ ഉൾപ്പെടെയുള്ളവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരുന്നു. ഇതു ലംഘിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ നായിക്കാപ്പിൽെവച്ചാണ് പൊലീസ് പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP