Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദ്രാവിഡിന് പിന്നാലെ ലക്ഷങ്ങളുടെ പണം തട്ടിപ്പിന് ഇരയായി യുവരാജ് സിങ്ങിന്റെ മാതാവും ! ഷബ്‌നം കൗറിൽ നിന്നും സ്വകാര്യ കമ്പനി 50 ലക്ഷം തട്ടിയെന്ന് പരാതി ; സാധന എന്റർപ്രൈസസ് പണം കൈക്കലാക്കിയത് 84 ശതമാനം പ്രതിവർഷം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകി ; അന്വേഷണം ഊർജിതമാക്കി മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ദ്രാവിഡിന് പിന്നാലെ ലക്ഷങ്ങളുടെ പണം തട്ടിപ്പിന് ഇരയായി യുവരാജ് സിങ്ങിന്റെ മാതാവും ! ഷബ്‌നം കൗറിൽ നിന്നും സ്വകാര്യ കമ്പനി 50 ലക്ഷം തട്ടിയെന്ന് പരാതി ; സാധന എന്റർപ്രൈസസ് പണം കൈക്കലാക്കിയത് 84 ശതമാനം പ്രതിവർഷം തിരികെ ലഭിക്കുമെന്ന് വാഗ്ദാനം നൽകി ; അന്വേഷണം ഊർജിതമാക്കി മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിന് തട്ടിപ്പിലൂടെ കോടികൾ നഷ്ടമായെന്ന വാർത്തകൾക്ക് പിന്നാലെയാണ് പുതിയ തട്ടിപ്പ് കഥ പുറത്ത് വരുന്നത്.ക്രിക്കറ് താരം യുവരാജ് സിങ്ങിന്റെ അമ്മ ഷബ്‌നം കൗറിൽ നിന്നും 50 ലക്ഷം രൂപ തട്ടിച്ചെന്നാണ് പുതിയ പരാതി. ഇവരിൽ നിന്നും നേരത്തെ തട്ടിച്ച ഒരു കോടി രൂപയിൽ 50 ലക്ഷം തിരികെ കിട്ടിയിരുന്നു. എന്നാൽ നാളേറെ കഴിഞ്ഞിട്ടും ബാക്കി തുക നൽകാൻ ഇവർ കൂട്ടാക്കിയില്ല. ഷബ്‌നത്തിന് പുറമേ നിരവധി ആളുകൾക്ക് ഈ രീതിയിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ മുംബൈ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

പണം നിക്ഷേപിച്ച രേഖകളും നിക്ഷേപിച്ചതിന്റെ ഉദ്ദേശവും വെളിപ്പെടുത്താൻ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടതായാണ് വിവരം. സാധന എൻടർ്രൈപസസ് എന്ന കമ്പനിക്കെതിരെയാണ് അന്വേഷണം. പ്രതിവർഷം 84 ശതമാനം പണം തിരികെ ലഭിക്കുമെന്നാണ് ഷബ്നത്തിന് കമ്പനി വാഗ്ദാനം ചെയ്തത്. 50 ലക്ഷം തിരികെ ലഭിച്ചെങ്കിലും പിന്നീട് പണമൊന്നും ലഭിച്ചില്ല. തുടർന്നാണ് എൻഫോഴ്സ്മെന്റിന് പരാതി നൽകിയത്.

നേരത്തേ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡിനും സമാനമായ രീതിയിൽ 15 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബെംഗളൂരു ആസ്ഥാനമാക്കിയുള്ള നിക്ഷേപ കമ്പനിയായ വിക്രം ഇൻവസ്റ്റേഴ്സിന് എതിരെയാണ് താരം പരാതി നൽകിയത്. ദ്രാവിഡിനെ കൂടാതെ മറ്റ് ചില കായികതാരങ്ങളും ഈ കമ്പനിയുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ദ്രാവിഡ് മാത്രമാണ് പരാതി നൽകിയിട്ടുള്ളത്.കമ്പനിയുടെ മാനേജർമാരിൽ ഒരാളായ സുത്രം സുരേഷ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇദ്ദേഹം മുൻ കായിക മാധ്യമ പ്രവർത്തകനായിരുന്നു. സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് ദ്രാവിഡ് പരാതി നൽകിയിട്ടുള്ളത്.

വലിയ തോതിലുള്ള പണം തിരിച്ചു തരാമെന്ന് വാഗ്ദാനം നൽകിയതിനാൽ 2014ലാണ് താൻ പണം നിക്ഷേപിച്ചതെന്ന് ദ്രാവിഡ് പരാതിയിൽ പറയുന്നു. എന്നാൽ പലിശ അടക്കമുള്ള പണം പോയിട്ട് താൻ നിക്ഷേപിച്ച പണം പോലും കമ്പനി തന്നില്ലെന്നും ദ്രാവിഡ് പരാതിപ്പെട്ടു. ബന്ധപ്പെട്ട രേഖകളും അദ്ദേഹം പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. തുടക്കത്തിൽ നിക്ഷേപകർക്ക് വലിയ തോതിലുള്ള പണം തിരിച്ച് നൽകിയിരുന്നു. ഇതിനെ തുടർന്ന് നിക്ഷേപകരുടെ വാക്ക് കേട്ട് മറ്റുള്ളവരും പണം നിക്ഷേപിച്ചു. എന്നാൽ പിന്നീട് ദ്രാവിഡ് അടക്കമുള്ളവരെ കമ്പനി വഞ്ചിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP