Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡൽഹിയിൽ നടക്കുന്നത് ഹൃദയഭേദകമായ കാര്യങ്ങൾ: സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണം: സമാധാന ആഹ്വാനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സേവാഗും യുവരാജ് സിംഗും

ഡൽഹിയിൽ നടക്കുന്നത് ഹൃദയഭേദകമായ കാര്യങ്ങൾ: സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണം: സമാധാന ആഹ്വാനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സേവാഗും യുവരാജ് സിംഗും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സാഹചര്യം അതീവ ഗുരതരമായി തുടരുകയാണ്. സ്ഥിതിഗതികൾ പൊലീസിന് നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് പറയുമ്പോഴും ഡൽഹിയുടെ പലഭാഗങ്ങളിലും സ്ഥിതി ഗുരുതമായി കൊണ്ടിരിക്കുകയാണെന്ന് മാധ്യമങ്ങൾ റി്‌പ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഡൽഹിയിലെ കലാപത്തിൽ മരണം 20 ആയി, സംഭവത്തോടെ സൈന്യത്തിനെ വിളിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ നിരവധി പ്രമുഖർ ആക്രമണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്.

ഡൽഹിയിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരേന്ദർ സേവാഗും യുവരാജ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും പ്രതികരിച്ചത്. ഡൽഹിയിൽ നടക്കുന്നത് ഹൃദയഭേദകമായ കാര്യങ്ങളാണ്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണെന്ന് യുവരാജ് സിങ് പറഞ്ഞു. സാഹചര്യങ്ങൾ നിയന്ത്രണവിധേയമാക്കാൻ അധികാരികൾ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. നമ്മളെല്ലാവരും മനുഷ്യരാണ്.

നമ്മൾ പരസ്പരം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും വേണമെന്ന് യുവരാജ് ട്വിറ്ററിൽ ആഹ്വാനം ചെയ്തു. ഡൽഹിയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ എല്ലാവരോടും താൻ അഭ്യർത്ഥിക്കുകയാണെന്ന് വിരേന്ദർ സേവാഗ് പറഞ്ഞു. ഡൽഹിയിൽ ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഉണ്ടാകുന്നത്. കലാപത്തിൽ ആർക്കെങ്കിലും പരിക്കേറ്റാൽ അത് രാജ്യതലസ്ഥാനത്തിന് നാണക്കേടാണ്. എല്ലാവർക്കും സമാധാനവും വിവേകവും ഉണ്ടാകാൻ ആശംസിക്കുന്നതായും സേവാഗ് ട്വീറ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP