Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യരെ കൊന്നൊടുക്കുന്നവർ നരകത്തിൽ പോകുമെന്ന പറഞ്ഞിട്ടുള്ളയാളാണ് താനെന്ന് സാക്കിർ നായിക്; തന്റെ പ്രസംഗം ഷെയർ ചെയ്തവർ ഭീകർ ആണെന്ന് കരുതി തന്നെ ഭീകരവാദിയായി ചിത്രീകരിക്കരുതെന്ന് സാക്കിർ നായിക്

മനുഷ്യരെ കൊന്നൊടുക്കുന്നവർ നരകത്തിൽ പോകുമെന്ന പറഞ്ഞിട്ടുള്ളയാളാണ് താനെന്ന് സാക്കിർ നായിക്; തന്റെ പ്രസംഗം ഷെയർ ചെയ്തവർ ഭീകർ ആണെന്ന് കരുതി തന്നെ ഭീകരവാദിയായി ചിത്രീകരിക്കരുതെന്ന് സാക്കിർ നായിക്

മുംബൈ: ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിവാദ ഇസ്ലാമിക പ്രഭാഷകൻ ഡോ.സക്കീർ നായിക് രംഗത്ത്.ധാക്കയിൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ റോഹൻ ഇംതിയാസ് ഡോ.നായികിന്റെ പ്രസംഗങ്ങൾ തന്റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നതായി കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.ബംഗ്ലാദേശിൽ നിരവധി അനുയായികളുള്ള ഇസ്ലാംമത പണ്ഡിതനായ നായിക്കിന്റെ പ്രസംഗങ്ങൾ ആക്രമണത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഡോ. നായിക് സ്വന്തം നിലപാട് തുറന്ന്പറഞ്ഞത

ഡോ.നായികിന്റെ പ്രസംഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് ആരോപണം ശക്തമായത്. നവമാദ്ധ്യമങ്ങളിൽ നായിക്കിനെ അനുകൂലിച്ചും പ്രതികൂലിച്ചും അനവധി ചർച്ചകളാണ് നടക്കുന്നത്. എന്നാൽ താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന പ്രതികരണമാണ് നായികിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.. താൻ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഒരു അന്വേഷണ ഏജൻസിയും പറഞ്ഞിട്ടില്ല. തന്റെ എല്ലാ പ്രസംഗങ്ങളും ആഭ്യന്തര മന്ത്രാലയം പരിശോധിക്കണം. നിരവധി പേർക്ക് പ്രചോദനമായ തനിക്ക് നിരവധി അനുയായികളുണ്ട്. പക്ഷേ അങ്ങനെയുള്ള എ്‌ലലാ അനുയായികളേയും തനിക്ക് അറിയില്ല. തന്റെ പ്രസംഗത്തിന്റെ വീഡിയോ ഷെയർ ചെയ്ത ആൾ ഭീകര പ്രവർത്തനം നടത്തിയതിന് തന്നെ സംശയത്തോടെ നോക്കുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പ്രതിഛായ മോശമാക്കാൻ ശ്രമിക്കുന്ന മാദ്ധ്യമങ്ങളെയും രാഷ്ട്രീയക്കാരെയും ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.. തന്റെ ചിത്രവും പ്രസംഗവും ദുരുപയോഗം ചെയ്ത് അവർ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നും ഡോ.നായിക് പറയുന്നു.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നവനാണ് താനെന്ന രീതിയിലുള്ള വീഡിയോകളുടെ സത്യസന്ധത പരിശോധിക്കണമെന്നും സാക്കിർ നായിക് ആവശ്യപ്പെട്ടു.ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിധത്തിൽ പ്രചരിക്കുന്ന തന്റേതെന്ന് പറയുന്ന വീഡിയോകൾ വ്യാജമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സിംഗപ്പൂർ പ്രസംഗത്തിൽ ഉസാമ ബിൻ ലാദനെ അനുകൂലിച്ചുവെന്ന വാദം ശരിയല്ല. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമായി സൃഷ്ടിച്ചതാണ്.ലാദനെ താൻ ഭീകരനെന്നോ വിശുദ്ധനെന്നോ വിളിച്ചിട്ടില്ല. അയാളെ താൻ അറിയുക പോലുമില്ലെന്നും നായിക് കൂട്ടിച്ചേർത്തു. മുസ്ലിംകൾക്ക് ആരെയും ഭീകരരാക്കാൻ കഴിയില്ല. ജനങ്ങളെ കൊന്നൊടുക്കുന്നവർ, ആരായാലും നരകത്തിൽ പോകുമെന്നു തന്നെയാണ് താൻ പറഞ്ഞിട്ടുള്ളതെന്നും ഡോ.നായിക് അഭിപ്രായപ്പെട്ടു. അതേസമയം, ഡോ.നായികിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ശിവസേന അടക്കം മുന്നോട്ടുവന്നിട്ടുണ്ട്. ശിവസേന നായിക്കിന്റെ മുംബൈയിലെ ഓഫീസിനു മുന്നിൽ പ്രതിഷേധവും നടത്തിയിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP