Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ചോദിച്ചാൽ വീട്ടിൽ പോകാൻ പറയുമോ? ഛണ്ഡീഗഡ് മുഖ്യമന്ത്രിയോട് നോട്ടുദുരിത ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകൻ രാജിവെക്കണമെന്ന് ചാനൽ അധികൃതർ

നോട്ടു നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ ചോദിച്ചാൽ വീട്ടിൽ പോകാൻ പറയുമോ? ഛണ്ഡീഗഡ് മുഖ്യമന്ത്രിയോട് നോട്ടുദുരിത ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകൻ രാജിവെക്കണമെന്ന് ചാനൽ അധികൃതർ

ഛണ്ഡീഗഡ്: നോട്ടു നിരോധനത്തിന്റെ അനന്തര ഫലങ്ങളെക്കുറിച്ച് ചോദിച്ചാൽ ജോലി രാജിവച്ച് വീട്ടിൽ പോകാൻ പറയുമോ? ഛണ്ഡീഗഡ് മുഖ്യമന്ത്രിയോട് നോട്ടുദുരിത ചോദ്യം ഉന്നയിച്ച മാദ്ധ്യമപ്രവർത്തകനോട് രാജിവെക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഹരിയാനയിലെ സീ ന്യൂസ് റിപ്പോർട്ടറോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടത്.

മാദ്ധ്യമപ്രവർത്തകനായ മഹേന്ദർ സിങ്ങിൻേതാണ് പരാതി. നോട്ടുനിരോധനത്തെക്കുറിച്ചുള്ള മഹേന്ദ്രയുടെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രിയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയാത്ത ഖട്ടാറിനെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തുകയുണ്ടായി. ഇതിനുപിന്നാലെയാണ് മഹേന്ദ്രയോട് ജോലി രാജി വെക്കാൻ ചാനൽ മാനേജ്മെന്റ് ആവശ്യപ്പെട്ടത്.

ഡിസംബർ 19നാണ് മഹേന്ദർ മുഖ്യമന്ത്രിയോട് ചോദ്യം ചോദിച്ചത്. അന്നുതന്നെ ആ വീഡിയോ വൈറലായി. ഏൽപ്പിച്ച ജോലി അവസാനിപ്പിച്ച് തിരിച്ചുവരാനായിരുന്നു അടുത്ത ദിവസം രാവിലെ മഹേന്ദർ ലഭിച്ച നിർദ്ദേശം. ഇരുപതാം തീയതി മഹേന്ദറിന് മറ്റൊരു പ്രധാനപ്പെട്ട ജോലി ചെയ്യാനുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തോട്് വീട്ടിലേക്ക് പോകാൻ പറഞ്ഞു. ആ ജോലി ക്യാമറമാൻ ചെയ്യുമെന്നാണ് ബോസ് പറഞ്ഞു.

വീട്ടിൽ പോകാൻ ആവശ്യപ്പെട്ടതിന്റെ കാരണം ആരാഞ്ഞ് ചാനലിനെ ബന്ധപ്പെട്ടെങ്കിലും വിശദീകരണം ലഭിച്ചില്ല. തുടർന്ന് ഡിസംബർ 21ന് ചാനലിന് ഇമെയിൽ അയച്ചു. അടിയന്തരമായി രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബോസിന്റെ ഇമെയിൽ ആണ് പിന്നീട് ലഭിച്ചതെന്ന് മഹേന്ദർ പറഞ്ഞു. മാദ്ധ്യമപ്രവർത്തകനോട് രാജി വെക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ ചാനൽ മാനേജ്മെന്റിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ വന്നിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു മാദ്ധ്യമപ്രവർത്തകൻ സീ ന്യൂസിൽ നിന്നും രാജിവച്ചിരുന്നു. ബിജെപിക്ക് അനുകൂലമായി വാർത്ത നൽകാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു രാജി. ചാനൽ സർക്കാർ വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും അന്ന് മാദ്ധ്യമപ്രവർത്തകർ ആരോപിക്കുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP