Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിസോറം മുഖ്യമന്ത്രിയായി എംഎൻഎഫ് അധ്യക്ഷൻ സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തു; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചേക്കും

മിസോറം മുഖ്യമന്ത്രിയായി എംഎൻഎഫ് അധ്യക്ഷൻ സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തു; ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയെ ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചേക്കും

ഐസ്വാൾ: മിസോറം മുഖ്യമന്ത്രിയായി എംഎൻഎഫ് അധ്യക്ഷൻ സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ കുമ്മനം രാജശേഖരൻ സോറംതങ്കയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. മിസോ ഭാഷയിലാണ് സോറംതങ്ക സത്യപ്രതിജ്ഞ ചെയ്തത്. അതിനിടെ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിയെ ഇന്നു വൈകുന്നേരം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹി എഐസിസി ആസ്ഥാനത്ത് ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇന്നലെ എഐസിസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മോളനത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രിയായി മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗെഹ് ലോട്ടിനെ തിരഞ്ഞെടുത്തിരുന്നു. പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും നിയമിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽനാഥിനെയും തിരഞ്ഞെടുത്തിരുന്നു. ഭോപ്പാലിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിലായിരുന്നു പ്രഖ്യാപനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP