Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്താംക്ലാസ് പരീക്ഷ എഴുതി റെന്റെ എ കാറിൽ കാമുകനൊപ്പം സ്ഥലം വിട്ടു; മൊബൈൽ പരിശോധിച്ചപ്പോൾ മലനടയിൽ ലൊക്കേഷൻ; പയ്യന്റെ വീട്ടിലെത്തിയ പൊലീസിനെ കണ്ട് പതിനാറുകാരി ഇറങ്ങിയോടി; എട്ടു വണ്ടി പൊലീസ് 12 മണിക്കൂർ തെരഞ്ഞിട്ടും കാമുകന്റെ വീട്ടിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ കുറിച്ച് വിവരമില്ല; പ്രഭാത സവാരിക്കാരും സ്വകാര്യ ബസുകാരും കണ്ടെന്ന് അഭ്യൂഹം; കോന്നി പെൺകുട്ടികളുടെ ദുരന്തമോർത്ത് ഭയന്ന് പൊലീസ്; കാമുകൻ കസ്റ്റഡിയിൽ: ആകെ വലഞ്ഞ് പത്തനംതിട്ട പൊലീസ്

പത്താംക്ലാസ് പരീക്ഷ എഴുതി റെന്റെ എ കാറിൽ കാമുകനൊപ്പം സ്ഥലം വിട്ടു; മൊബൈൽ പരിശോധിച്ചപ്പോൾ മലനടയിൽ ലൊക്കേഷൻ; പയ്യന്റെ വീട്ടിലെത്തിയ പൊലീസിനെ കണ്ട് പതിനാറുകാരി ഇറങ്ങിയോടി; എട്ടു വണ്ടി പൊലീസ് 12 മണിക്കൂർ തെരഞ്ഞിട്ടും കാമുകന്റെ വീട്ടിൽ നിന്ന് ചാടിപ്പോയ പെൺകുട്ടിയെ കുറിച്ച് വിവരമില്ല; പ്രഭാത സവാരിക്കാരും സ്വകാര്യ ബസുകാരും കണ്ടെന്ന് അഭ്യൂഹം; കോന്നി പെൺകുട്ടികളുടെ ദുരന്തമോർത്ത് ഭയന്ന് പൊലീസ്; കാമുകൻ കസ്റ്റഡിയിൽ: ആകെ വലഞ്ഞ് പത്തനംതിട്ട പൊലീസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: എസ്എസ്എൽസി പരീക്ഷ അവസാനിച്ചതിന് പിന്നാലെ കാമുകനൊപ്പം ഒളിച്ചോടുകയും അന്വേഷിച്ച് എത്തിയപ്പോൾ കാമുകന്റെ വീട്ടിൽ നിന്ന് ഇറങ്ങിയോടുകയും ചെയ്ത പെൺകുട്ടിയെപ്പറ്റി 12 മണിക്കൂറിന് ശേഷവും വിവരം ലഭിക്കാതെ പൊലീസ് വലയുന്നു. കൂടൽ നെടുമൺകാവ് സ്വദേശിയായ പെൺകുട്ടി ഇന്നലെ വൈകിട്ടാണ് കടമ്പനാട് കുണ്ടോംവെട്ടത്ത് മലനട സ്വദേശിയായ ശ്യാം എന്ന പത്തൊമ്പതുകാരനൊപ്പം ഒളിച്ചോടിയത്.

പരീക്ഷ തീർന്ന് കൂട്ടുകാർക്കൊപ്പം ഇറങ്ങിയ പെൺകുട്ടി കാമുകൻ ശ്യാം റെന്റിന് എടുത്ത കാറിൽ സ്ഥലം വിടുകയായിരുന്നു. പതിവു സമയം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്താതിരുന്നപ്പോൾ രക്ഷിതാക്കാൻ കൊടുമൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ശ്യാമിനോട് അടുപ്പം ഉണ്ടായിരുന്നുവെന്ന വിവരവും കൈമാറി. പെൺകുട്ടിയുടെ കൈവശം മൊബൈൽഫോണും ഉണ്ടായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ പെൺകുട്ടി കാമുകന്റെ വീട്ടിലുണ്ടെന്ന് മനസിലായി. ഇതോടെ പൊലീസുകാർ നേരെ കാമുകന്റെ വീട്ടൽ എത്തി. ശ്യാമിനെ പൊലീസ് പിടികൂടുന്നത് കണ്ട് പെൺകുട്ടി വീടിന് പിന്നാമ്പുറത്ത് കൂടി ഇറങ്ങി ഓടി.

കൈവശം ഉണ്ടായിരുന്ന ബാഗും സാധന സാമഗ്രികളും ഉപേക്ഷിച്ച് ഓടിയ പെൺകുട്ടി പക്ഷേ, മൊബൈൽഫോൺ എടുത്തിരുന്നു. ഇതിന്റെ സിംകാർഡ് ഊരി അടുത്ത കുറ്റിക്കാട്ടിൽ കളയുകയും ചെയ്തു. ഇന്നലെ രാത്രി ഏഴിനായിരുന്നു ഈ സംഭവം. ഇതിനിടെ പ്രദേശത്ത് ഇടിവെട്ടി കനത്തമഴ പെയ്തു. വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു. കൊടുമൺ പൊലീസ് ഏറെ നേരം തെരഞ്ഞിട്ടും വിവരം കിട്ടാതെ വന്നതോടെ ലോക്കൽ സ്റ്റേഷനായ ഏനാത്ത് സഹായം തേടി. അടൂർ ഡിവൈഎസ്‌പി കെഎ തോമസിനെയും വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നു സ്റ്റേഷനിൽ നിന്നുള്ള എട്ടു വണ്ടികളിലായി പൊലീസെത്തി രാത്രി മുഴുവൻ തെരച്ചിൽ നടത്തി. ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.

അതിനിടെ ഇന്ന് രാവിലെ ഗണേശവിലാസം ഭാഗത്ത് പെൺകുട്ടിയെ കണ്ടതായി പ്രഭാത സവാരിക്കാർ അറിയിച്ചു. തെങ്ങമം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരും ഷാൾ കൊണ്ട് തലമറച്ചു നടന്നു നീങ്ങുന്ന പെൺകുട്ടിയെ കണ്ടിരുന്നു. കോന്നിയിൽ നിന്ന് വീടുവിട്ട മൂന്നു പെൺകുട്ടികൾ മൂന്നു വർഷം മുമ്പ് പാലക്കാട് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കിയ സംഭവം പൊലീസിന്റെ വീഴ്ചയായിരുന്നു. ഇതും അതു പോലെയാകുമോ എന്ന ഭയത്തിലാണ് ഉദ്യോഗസ്ഥർ. എസ്‌പി ജി ജയദേവ് നേരിട്ടാണ് തെരച്ചിലിന് നേതൃത്വം നൽകുന്നത്. അങ്ങാടിക്കൽ എസ്എൻവിഎച്ച്എസ്എസിലാണ് പെൺകുട്ടി പഠിച്ചിരുന്നത്. ശ്യാമുമായി എങ്ങനെ അടുപ്പത്തിലായി എന്ന് വീട്ടുകാർക്ക് അറിയില്ല.

മകൾക്ക് ഒരു കാമുകൻ ഉണ്ടെന്ന് അറിയാമായിരുന്നുവെന്നും എന്നാൽ, ചാടിപ്പോകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് വീട്ടുകാരുടെ മൊഴി. സാമ്പത്തികമായി ഉന്നത നിലയിലാണ് പെൺകുട്ടിയുടെ കുടുംബം. കൃത്യമായ പ്ലാനിങ്ങാണ് കാമുകീ കാമുകന്മാർ നടപ്പിലാക്കിയത്. പെൺകുട്ടി 10 പവൻ സ്വർണാഭരണം, താലി, മേക്കപ്പ് കിറ്റ് എന്നിവയുമായിട്ടാണ് സ്‌കൂളിൽ അവസാന പരീക്ഷയ്ക്ക് പോയത്. ഇവയെല്ലാം കാമുകന്റെ വീട്ടിൽ ഉപേക്ഷിച്ച് ബാഗിൽ നിന്ന് കണ്ടെടുത്തു. പരീക്ഷയുടെ ഹാൾടിക്കറ്റുമുണ്ടായിരുന്നു. പല നിറത്തിലുള്ള 36 കുപ്പി നെയിൽ പോളിഷ് ബാഗിലുണ്ടായിരുന്നു. കാമുകനാകട്ടെ റെന്റിന് കാറുമെടുത്ത് സ്‌കൂളിന്റെ വാതിലിൽ കാത്തു നിന്നു. രണ്ടുപേർക്കും നിയമപ്രകാരം വിവാഹം കഴിക്കാനുള്ള പ്രായമായിട്ടില്ല. 19 വയസാണ് കാമുകന്. എങ്കിലും പോക്സോ കുറ്റം നിലനിൽക്കും. കാമുകിക്ക് 16 വയസുമുണ്ട്. പെൺകുട്ടിയെ കൊണ്ടുവന്ന മാരുതി ഓൾട്ടോ കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

പ്രദേശത്തെ മുന്നൂറോളം കിണറുകളിലും പൊലീസ് പരിശോധന നടത്തി.പുലർച്ചെ അഞ്ച് മണിയോടെ പരിശോധനയിലുള്ള ഒരു പൊലീസ് വാഹനത്തിന്റെ മുന്നിൽ പെൺകുട്ടിയെ കണ്ടെങ്കിലും ആശയക്കുഴപ്പത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായില്ല. തോട്ടമുക്കിൽ് ബസ് പരിശോധിക്കുന്ന അവസരത്തിൽ തെങ്ങമം തോട്ടമുക്ക് ഭാഗത്ത് ഒരു പെൺകുട്ടിയെ കണ്ടതായും ബസ് യാത്രക്കാർ പൊലീസിനോട് പറയുന്നു. അന്വേഷണം ശക്തമാക്കുന്നതിനായി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ സംഘത്തിന് രൂപം നൽകി. കാമുകീ-കാമുകന്മാർക്ക് സഹായം നൽകിയ സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP