Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മകൾ എവിടെയെന്ന ചോദ്യത്തിന് 39 കാരിയും കാമുകനും പരസ്പര വിരുദ്ധമായ മൊഴി നൽകിയത് വഴിത്തിരിവായി; നെടുമങ്ങാട് കരിപ്പൂരു നിന്നും കാണാതായ 16കാരിയുടെ ജഡം പള്ളിക്ക് സമീപത്തെ കിണറ്റിൽ; കാരാന്തല സ്വദേശിനിയേയും കാമുകനേയും പൊലീസ് പൊക്കിയത് തമിഴ്‌നാട്ടിൽ നിന്നും; ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതിയുടെ മകളുടെ മരണം കൊലപാതകമോ എന്നതിൽ അന്വേഷണം ഊർജ്ജിതം

മകൾ എവിടെയെന്ന ചോദ്യത്തിന് 39 കാരിയും കാമുകനും പരസ്പര വിരുദ്ധമായ മൊഴി നൽകിയത് വഴിത്തിരിവായി; നെടുമങ്ങാട് കരിപ്പൂരു നിന്നും കാണാതായ 16കാരിയുടെ ജഡം പള്ളിക്ക് സമീപത്തെ കിണറ്റിൽ; കാരാന്തല സ്വദേശിനിയേയും കാമുകനേയും പൊലീസ് പൊക്കിയത് തമിഴ്‌നാട്ടിൽ നിന്നും; ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ യുവതിയുടെ മകളുടെ മരണം കൊലപാതകമോ എന്നതിൽ അന്വേഷണം ഊർജ്ജിതം

മറുനാടൻ ഡെസ്‌ക്‌

നെടുമങ്ങാട്: പത്താം ക്ലാസിൽ ഉന്നത വിജയം നേടി ഏതാനും ദിവസം പിന്നിട്ടപ്പോഴേയ്ക്കും 16കാരിയെ കാണാതായെന്ന വാർത്ത നമ്മേ ഏറെ വേദനിപ്പിച്ചതിന് പിന്നാലെയാണ് കരളുരുക്കുന്ന മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്. 14 ദിവസങ്ങൾക്ക് മുൻപ് നെടുമങ്ങാട് കരിപ്പൂരു നിന്നും കാണാതായ പെൺകുട്ടിയുടെ ജഡം ഉപയോഗ ശൂന്യമായ കിണറ്റിൽ കണ്ടെത്തി. കാരാന്തറ ആർ.സി പള്ളിക്ക് സമീപത്തുള്ള ഒരു വീട്ടിലെ കിണറ്റിൽ നിന്നുമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് അമ്മയേയും കാമുകനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

കാരാന്തല കുരിശടിയിൽ മഞ്ജു(39)കാമുകൻ ഇടമല സ്വദേശി അനീഷ്(32) എന്നിവരാണ് പിടിയിലായത്. പൊലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ തമിഴ്‌നാട്ടിൽ നിന്നുമായിരുന്നു ഇവരെ പിടികൂടിയത്. വെള്ളിയാഴ്‌ച്ച ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. വാടകവീട്ടിൽ താമസിച്ചിരുന്ന മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്നു കാട്ടി അമ്മൂമ്മ നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

നേരത്തേ നെടുമങ്ങാട് കരിപ്പൂരിൽ താമസിച്ചിരുന്ന ഇവർ ഇപ്പോൾ നെടുമങ്ങാട് പറണ്ടോട് വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. കരിപ്പൂർ സ്‌കൂളിൽനിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മിടുക്കിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

മകളെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജുവും കാമുകനും പരസ്പരവിരുദ്ധമായ മറുപടിയാണ് പൊലീസിന് നൽകിയത്. ഇവരുടെ പെരുമാറ്റവും സംശയമുണ്ടാക്കി. തുടർന്ന് പൊലീസ് വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തി.വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി കൊല്ലപ്പെട്ട വിവരമറിയുന്നത്. അനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മഞ്ജു ഭർത്താവുമായി ഏറെ നാളായി തെറ്റിപ്പിരിഞ്ഞ് കഴിയുകയാണെന്നാണ് വിവരം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളോട് ക്രൂരത അവസാനിക്കുന്നില്ല: പുറത്ത് വരുന്നത് നടുക്കുന്ന വാർത്തകൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ചൂഷണം പല രീതിയിൽ വർധിച്ച് വരുന്നുവെന്ന റിപ്പോർട്ടുകളാണ് ദിവസം ചെല്ലും തോറും പുറത്ത് വരുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് വീട്ടു ജോലിക്കായി എത്തിച്ച പെൺകുട്ടികളെ പറ്റിയുള്ള വാർത്ത. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വീട്ടുജോലിക്കായി കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പതിനെട്ടു പെൺകുട്ടികളെ തൃശൂർ റയിൽവെ സ്റ്റേഷനിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കണ്ടെത്തി റസ്‌ക്യൂ ഹോമിലേക്ക് മാറ്റി.

ഇവരുടെ ആധാർ രേഖകളിൽ പൊരുത്തക്കേട് കണ്ടെത്തി. പെൺകുട്ടികളെ ട്രെയിനിൽ കേരളത്തിൽ എത്തിച്ച ഏജന്റിനെ കസ്റ്റഡിയിലെടുത്തു. ചത്തീസ്ഗഡിൽ നിന്നും ഒഡീഷയിൽ നിന്നും കൊണ്ടുവന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ആദ്യം കണ്ടെത്തിയത് റയിൽവെ സംരക്ഷണ സേനയാണ്. ഉടനെ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിളിച്ചുവരുത്തി കൈമാറി. തൃശൂരിലെ റസ്‌ക്യൂ ഹോമിലേക്ക് മാറ്റിയ ശേഷം ഇവരുടെ ആധാർ രേഖകൾ പരിശോധിച്ചു.

പെൺകുട്ടികളെ കേരളത്തിലെ പല വീടുകളിലേക്കും ക്രിസ്ത്യൻ മഠങ്ങളിലേക്കും വീട്ടുജോലി ചെയ്യിക്കാൻ കൊണ്ടുവന്നതാണെന്ന് ഏജന്റ് മൊഴിനൽകി. പെൺകുട്ടികളെ സ്വീകരിക്കാൻ തൃശൂർ റയിൽവെ സ്റ്റേഷനിൽ കാത്തുനിന്ന കന്യാസ്ത്രീകളെയും ചൈൽഡ് ലൈൻ പ്രവർത്തകർ ചോദ്യംചെയ്തു. വീട്ടുകാരുടെ അറിവോടെ എത്തിയെന്നാണ് പെൺകുട്ടികൾ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു.

പെൺകുട്ടികളെല്ലാം നിർധന കുടുംബത്തിൽ നിന്നുള്ളവരാണെന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ പറഞ്ഞു. പ്രായപൂർത്തിയാകാത്തതിനാൽ ഏജന്റിനെതിരെ നിയമനടപടി വരും. മൊഴിയെടുത്ത ശേഷം കന്യാസ്ത്രീകളെ വിട്ടയച്ചു.

നഗ്ന ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചാൽ കർശന നടപടി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവർക്കെർത്തിരെ കർശന നടപടി സ്വീകരിക്കുന്നതിന് എഡിജിപി മനോജ് എബ്രഹാം ഐപിഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തിൽ നാലു പേർ അറസ്റ്റിലായിരുന്നു.

ഇത് സംബന്ധിച്ച് 32 സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്നും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടർ , കുട്ടികളുടെ വീഡിയോ, ചിത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. പിടിച്ചെടുത്തവയിൽ ഏറെയും മലയാളി കുട്ടികളുടേതായിരുന്നതായി മനോജ് എബ്രഹാം അറിയിച്ചു.

2019ൽ സൈബർ സെക്യൂരിറ്റി ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള പൊലീസ് ഇന്റർ പോളിന്റേയും, ഐസിഎംഇസിന്റേയും സഹകരണത്തോടെ പ്രത്യേകം വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ വഴിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള പദ്ധതിയായ ഓപ്പറേഷൻ പി-ഹണ്ടിന് തുടക്കമിട്ടത്.

ആദ്യ ഘട്ടത്തിൽ ഇത്തരത്തിൽ പ്രചരിപ്പിച്ചവർക്കതിരെ കർശന നടപടികൾ കൈകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട ഓപ്പറേഷൻ നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവരുടേയും, കാണുന്നവരുടേയും വിവരങ്ങൾ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ കൈകൊണ്ടത്. സോഷ്യൽ മീഡിയകളായ ഫെയ്സ് ബുക്ക്, വാട്ട്സ് അപ്പ്, ടെലെഗ്രാം, തുടങ്ങിയവയിലൂടെയുള്ള ഇത്തരത്തിലുള്ള പ്രചരണവും ശക്തമായി നിരീക്ഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP