Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിസി വാങ്ങാൻ സ്‌കൂളിൽ ചെന്നപ്പോൾ സഹപാഠികളുടെ ക്രൂരമർദ്ദനം; ഡൽഹിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ആക്രമണം പൂർവവൈരാഗ്യം മൂലമെന്ന് പൊലീസ്; രണ്ടുകുട്ടികൾ കസ്റ്റഡിയിൽ

ടിസി വാങ്ങാൻ സ്‌കൂളിൽ ചെന്നപ്പോൾ സഹപാഠികളുടെ ക്രൂരമർദ്ദനം; ഡൽഹിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ആക്രമണം പൂർവവൈരാഗ്യം മൂലമെന്ന് പൊലീസ്; രണ്ടുകുട്ടികൾ കസ്റ്റഡിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ 17കാരൻ സഹപാഠികളുടെ മർദ്ദനമേറ്റ് മരിച്ചു. ജ്യോതിനഗറിലെ എസ്‌കെവി സർക്കാർ സ്‌കൂളിൽ ബുധനാഴ്‌ച്ചയാണ് സംഭവം.ബാബർപുർ സ്വദേശിയായ ഗൗരവ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരുകൂട്ടം വിദ്യാർത്ഥികളെ പൊലീസ് ചോദ്യംചെയ്തു. സഹോദരനായ ഗോവിന്ദയാണ് ഗൗരവിനെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപ്പോഴേക്ക് വിദ്യാർത്ഥി മരിച്ചിരുന്നു.ക്ലാസ് ടീച്ചറിനെ കാണാൻ സ്റ്റാഫ് റൂമിലേക്ക് പോകുംവഴിയാണ് ഗൗരവിനുനേരെ ആക്രമണമുണ്ടായത്.

വിദ്യാർത്ഥികൾ ഗൗരവിനെ ആക്രമിക്കാനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞ് സ്‌കൂളിൽ എത്തിയപ്പോൾ ഗൗരവ് മർദ്ദനമേറ്റ് അത്യാസന്ന നിലയിലായിരുന്നെന്ന് പൊലീസ് പറയുന്നു.സഹോദരനായ ഗോവിന്ദയാണ് ഗൗരവിനെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഗൗരവ് മരിച്ചിരുന്നു. സംഭവത്തിൽ ഒരുകൂട്ടം വിദ്യാർത്ഥികളെ പൊലീസ് ചോദ്യംചെയ്തു. രണ്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെയുണ്ടായ വഴക്കിനെ തുടർന്നാണ് സഹപാഠികൾ ചേർന്ന് ഗൗരവിനെ മർദ്ദിച്ചതെന്ന് പറയുന്നു. മറ്റൊരു സ്‌കൂളിൽ പ്രവേശനം കിട്ടിയതിനെ തുടർന്ന് ടിസി വാങ്ങാൻ വേണ്ടിയാണ് കുട്ടി സ്‌കൂളിലേക്ക് പോയതെന്ന് മാതാപിതാക്കൾ പറഞ്ഞു.

അമ്മ സുമിത്ര, ബന്ധു രാജ് എന്നിവർക്കൊപ്പമാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോട് കുട്ടി സ്‌കൂളിലെത്തിയത്. നാലുമണിയോട് ഗൗരവ് അമ്മ കഷീണതയാകുമെന്ന് കരുതി വീട്ടിലേക്ക് മടങ്ങിപ്പോകാൻ ആവശ്യപ്പെട്ടു. അമ്മ പോയതിന് ശേഷം സ്‌കൂളിലെ ഉദ്യോഗസ്ഥൻ ഗൗരവിനോട് ആധാർ കാർഡിന്റെ പകർപ്പ് വേണമെന്ന് പറഞ്ഞു. ഇതേ തുടർന്ന് വീട്ടിലേക്ക് പകർപ്പ് എടുക്കാൻ പോകുമ്പോഴായിരുന്നു ആക്രമണം. സ്‌കൂളിന് പുറത്തുകാത്ത് നിന്ന സഹപാഠികൾ സമീപത്തെ പാർക്കിലേക്ക് കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP