1 usd = 71.82 inr 1 gbp = 88.17 inr 1 eur = 80.70 inr 1 aed = 19.55 inr 1 sar = 19.15 inr 1 kwd = 236.15 inr

Aug / 2019
25
Sunday

ഇസ്ലാമായ അയൽവാസിയെ വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ കെവിനെ നേരിൽ കണ്ട് ഭീഷണി; പിന്നെ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; നീനുവിനെ വിധവയാക്കിയ അമ്മയുടെ പകയെ കണ്ടില്ലെന്ന് നടിച്ച് അന്വേഷണം; ഇപ്പോൾ അച്ഛനെ വെറുതെ വിട്ട് കോടതിയും; കെവിൻ കൊലയിൽ യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെട്ടോ?

August 22, 2019

കൊല്ലം: ദുരഭിമാന കൊലയ്ക്ക് പിന്നിൽ നീനുവിന്റെ അമ്മയാണെന്നാണ് ഏവരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാൽ പൊലീസിന് മുമ്പിൽ മൊഴി നൽകാനെത്തിയപ്പോൾ എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് രഹ്ന ചെയ്തത്. മകനേയും പിന്തുണച്ചില്ല. ഇതോടെ കെവിൻ വധക്കേസിൽ രഹ...

ആറു മാസം മുമ്പ് റെയിൽവേ ജീവനക്കാരനുമായി വിവാഹം; നിലയ്ക്കലിൽ ഡ്യൂട്ടി കഴിഞ്ഞെത്തിയ പൊലീസുകാരുടെ ആത്മഹത്യയെ കുറിച്ച് കേട്ട് വീണ്ടും കേരളാ പൊലീസ് ഞെട്ടി; 27കാരിയുടെ തൂങ്ങി മരണത്തിൽ യഥാർത്ഥ കാരണം കണ്ടെത്താൻ നീക്കം; കുടുംബ പ്രശ്‌നങ്ങളിലേക്കും അന്വേഷണം നീളും; ഹണി രാജിന്റെ മരണത്തിൽ ദുരൂഹത നീക്കാൻ പത്തനംതിട്ട പൊലീസ്

August 22, 2019

പത്തനംതിട്ട: നിലയ്ക്കൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ പൊലീസുകാരി സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം പൊലീസിലുണ്ടാക്കിയ നടുക്കം. അടൂർ കെഎപി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരി ഹണി രാജാണ് (27) ജീവനൊടുക്കിയത്. ഹണിയുടെ ഭർത്താവ് കുണ്ടറ സ്വദേ...

യുഎഇയിലേക്ക് പോയത് മോദി വരുമെന്ന കോൺഫിഡൻസിൽ; ഇനി ജാമ്യം കിട്ടിയാലും കേരളത്തിലേക്ക് വരാനാകില്ല; പ്രശ്‌നം പറഞ്ഞു തീർക്കാനുള്ള ശ്രമവും ഫലം കണ്ടില്ല; കിട്ടാനുള്ളത് കിട്ടിയാൽ മാത്രമേ പരാതി പിൻവലിക്കൂവെന്ന നിലപാടിൽ ഉറച്ച് തുശൂരുകാരൻ; നാസിൽ അബ്ദുള്ളയ്ക്ക് 20 കോടി കൈമാറി മകനെ രക്ഷിക്കാൻ നിർദ്ദേശം നൽകി എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി; പത്ത് മില്യൺ യുഎഇ ദിർഹം കൊടുക്കാമെന്ന് സമ്മതിച്ച് പ്രവാസി വ്യവസായിയും; തുഷാർ വെള്ളാപ്പള്ളിക്ക് ഉടൻ ജയിൽ മോചനമുണ്ടാകും

August 22, 2019

ആലപ്പുഴ: അജ്മാനിലെ ജയിലിലുള്ള ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഉടൻ മോചിതനാകുമെന്ന് സൂചന. ഇന്നല്ലെങ്കിൽ നാളെ പരാതിക്കാരന് പണം നൽകി തുഷാറിനെ മോചിപ്പിക്കാനാണ് നീക്കം. 20 കോടിയുടെ ബാധ്യതയിലാണ് അറസ്റ്റ്. ഇത് അതിവേഗം നൽകാനുള്ള സാമ്പത്തിക കരുത്ത് വെള്ളാ...

അവന്റെ വാരിയെല്ലിന് പൊട്ടലുണ്ട്...ശരീരമാസകലം വേദനയും; മകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചത് തന്നെയെന്ന് ആവർത്തിച്ച് സണ്ണിയുടെ അച്ഛൻ; മജിസ്‌ട്രേറ്റിന്റെ അടുത്ത് നിന്ന് പീരുമേട് എത്തിക്കുന്നത് വരെ മകന് എന്ത് സംഭവിച്ചെന്ന് അറിയണമെന്നും പിതാവ്; ആരോപണം തെറ്റെന്നും സണ്ണിക്ക് പരിക്ക് പറ്റിയത് പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ പോയ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചപ്പോഴെന്നും പൊലീസ്; തട്ടിക്കൊണ്ട് പോയതെന്ന ബിൻസിയുടെ പരാതി സ്ഥിരീകരിച്ച് കുട്ടികളുടെ മൊഴിയും

August 22, 2019

കട്ടപ്പന: പശുപ്പാറയിൽ മക്കളെ തട്ടിക്കൊണ്ട് പോയ യുവാവിനെതിരെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്ന ആരോപണത്തിൽ ഉറച്ച് സണ്ണി തോമസിന്റെ കുടുംബം. വാരിലെല്ലിന് പൊട്ടലുണ്ടെന്ന് ഡോക്ടർ പറഞ്ഞു.ശരീരമാകെ കടുത്ത വേദനയാണെന്ന് ഇന്നലെ മുതൽ പറയുന്നു....

രാവിലെ ഏഴിന് സ്റ്റേഷനിലെത്തി രാത്രി ഒൻപത് വരെ മടിയില്ലാതെ ജോലി ചെയ്യും; വാക്കിലും പെരുമാറ്റത്തിലും നന്മ പകർന്ന പൊലീസുകാരൻ; പൊതു സ്ഥലത്തെ പരസ്യ അധിക്ഷേപം മാനസികമായി തളർത്തിയപ്പോൾ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി; പണിയെടുത്തിട്ടും പീഡനം തുടർന്നപ്പോൾ സഹപ്രവർത്തകർക്ക് വാട്‌സാപ്പിൽ വേദന പങ്കിട്ടു; പിന്നെ ഭാര്യയുടെ സാരിതുമ്പിൽ ജീവിതം അവസാനിപ്പിക്കൽ; ഒന്നര വർഷത്തിനിടെ ഇത് മൂന്നാമത്തേത്; ആലുവയിലെ എ എസ് ഐ ബാബുവിന്റെ ആത്മഹത്യ ചർച്ചയാക്കുന്നത്

August 22, 2019

ആലുവ : ആലുവയിൽ എഎസ്ഐ ബാബുവിന്റെ ആത്മഹത്യ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി അന്വേഷിക്കും. എറണാകുളം ജില്ലയിൽ ഒരു മാസത്തിനിടെ രണ്ട് എഎസ്ഐമാരാണ് ആത്മഹത്യ ചെയ്തത്. അമിതജോലിഭാരവും മേലുദ്യോഗസ്ഥരുടെ മാനസികമായ പീഡനങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. മ...

സൗദിയിലെ വാഹന ഷോറൂം ജീവനക്കാരൻ നാട്ടിലെത്തിയത് നിക്കാഹിന്; കൂട്ടൂകാരുമായി ആഘോഷിക്കാൻ എത്തിയപ്പോൾ കണ്ടത് പൂട്ടിയിട്ട ബാർ; അടിച്ചു പൂസായി എത്തിയവരോട് ഇന്ന് തുറക്കില്ലെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബിയറു കുപ്പിക്ക് അടിച്ച് കാർ തലയിലൂടെ ഓടിച്ചു കയറ്റി കൊന്നത് പ്രതിശ്രുത വരനെ; കാറിലെ ജിപിഎസ് വഴി കാട്ടിയായപ്പോൾ പ്രതികളെ പിന്തുടർന്ന് പൊലീസ് എത്തിയത് കിളിമാനൂരും; പൊന്തക്കാട്ടിൽ പെട്ട ഗുണ്ടാതലവനെ പൊക്കിയത് കൂട്ടുകാരന്റെ സഹായത്താൽ; ഷിയാസ് കുടുങ്ങിയത് ഇങ്ങനെ

August 22, 2019

ആലപ്പുഴ: ബാറിനു മുന്നിലുണ്ടായ തർക്കത്തെ തുടർന്നു യുവാവിനെ അടിച്ചു വീഴ്‌ത്തി, തലയിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ആലപ്പുഴയിലെ അധോലോകം തന്നെ. കേസിൽ ഒരാൾ പിടിയിലായതോടെയാണ് മാഫിയാ സംഘമാണ് ഈ കൊലയ്ക്ക് പിന്നിലെന്ന് മനസ്സിലായത്. കരീലക്കുളങ...

ഗുജറാത്തിലെ ആഭ്യന്തര മന്ത്രിയെ സിബിഐ മൂന്ന് മാസം അഴിക്കുള്ളിലാക്കിയത് ഒൻപതുകൊല്ലം മുമ്പ്; അതിതീവ്ര നിലപാട് കാരണം സുപ്രീംകോടതി ജാമ്യം നൽകിയിട്ടും സ്വന്തം വീട്ടിൽ പോലും പോകാനായില്ല; വ്യാജ ഏറ്റുമുട്ടൽ കേസിന് പിന്നിൽ അന്നത്തെ കേന്ദ്ര ആഭ്യന്ത്രമന്ത്രി ചിദംബരമെന്ന് ആരോപിച്ച് രാഷ്ട്രീയം ചർച്ചയാക്കി; കോടതി വെറുതെ വിട്ടപ്പോൾ സകല അടവും പയറ്റി മോദിയെ പ്രധാനമന്ത്രിയാക്കി; രണ്ടാമൂഴത്തിൽ ആഭ്യന്തരം ഏറ്റെടുത്ത് പകവീട്ടൽ; ചിദംബരത്തിന്റെ അറസ്റ്റിന് പിന്നിൽ അമിത് ഷായുടെ പ്രതികാരമോ?

August 22, 2019

ന്യൂഡൽഹി: ഐ.എൻ.എക്‌സ്. മീഡിയ കേസിൽ മുൻ മന്ത്രി പി ചിദംബരത്തെ സിബിഐ കേസിലേക്ക് കൊണ്ടു വന്നിട്ട് നാളേറെയായി. അഞ്ച് കൊല്ലം മുമ്പാണ് ബിജെപി അധികാരത്തിൽ എത്തിയത്. എന്ന് മുതൽ ചിദംബരവും നോട്ടപ്പുള്ളി. ചിദംബരത്തെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായിട്ടും സിബിഐ...

രാവിലെ വാർത്തയെത്തിയത് ചിദംബരം ഒളിവിലെന്ന്; മുങ്ങൽ ദേശീയ മാധ്യങ്ങൾ ചർച്ചയായപ്പോൾ ധൈര്യപൂർവ്വം വാർത്താ സമ്മേളനം നടത്തി ഞെട്ടിച്ചു; ഓടിയെത്തിയ അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത് പ്രവർത്തകരുടെ രോഷ പ്രകടനം; എഐസിസി ആസ്ഥാനത്ത് നിന്ന് കോൺഗ്രസ് നേതാവ് പോയത് വീട്ടിലേക്ക് എന്ന് അറിഞ്ഞ് അവിടെ വളയൽ; മതിൽ ചാടിക്കടന്ന് അതിനാടകീയമായ അറസ്റ്റും; വാഹനം മുമ്പോട്ട് പോയത് പ്രതിഷേധക്കാരെ തള്ളിമാറ്റി; ചിദംബരത്തെ രാത്രിയിൽ സിബിഐ കസ്റ്റഡിയിൽ എടുത്തത് ഇങ്ങനെ

August 22, 2019

ന്യൂഡൽഹി: ഐഎൻഎക്സ് മീഡിയ കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്ത് നാടകിയമായി. ഡൽഹി ജോർബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്തു. ഡോക്ടർമാരുടെ സംഘം സിബിഐ ആസ്ഥാ...

തട്ടം ധരിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമല്ല; എന്റെ കൂടെ ജീവിക്കണമെങ്കിൽ മോഡേണാകണമെന്ന് ഭർത്താവിന്റെ വാട്‌സാപ്പ് മെസേജ്; ഉപേക്ഷിക്കരുതെന്ന് കാല് പിടിച്ച് അപേക്ഷിച്ചിട്ടും ചെവിക്കൊണ്ടില്ല; `ഉപ്പയുടേയും ഉമ്മയുടേയും കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല`; ഇവിടെ ഈ പീഡനം സഹിക്കാൻ ഇനിയും എനിക്ക് കരുത്തില്ല; ഭർതൃ വീട്ടിൽ ഫിദ നേരിട്ടത് ക്രൂരമായ പീഡനം; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവും പിതാവും അറസ്റ്റിൽ

August 21, 2019

കണ്ണൂർ: ഭർതൃമതിയായ യുവതി വീടിനകത്ത് ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനേയും ഭർതൃപിതാവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി നിട്ടൂർ ചിറമ്മലിലെ കുന്നുമ്മൽകണ്ടി വീട്ടിൽ അഷറഫിന്റെ മകൾ ഫിദ (23) കോടിയേരിയിലെ വാടകവീട്ടിൽ ആത്മഹത്യ ചെയ്ത കേസിലാണ് ഭർത്താവ് പാറാൽ ...

വേനലവധിക്കാലത്ത് വീട്ടിലേക്ക് പോയ ഭാര്യയും കുട്ടികളും എത്ര വിളിച്ചിട്ടും മടങ്ങിയില്ല; കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോൾ മക്കളെ മാത്രം കൂടെ വിട്ടു; സണ്ണിയും മക്കളും പോയതിന് പിന്നാലെ സ്റ്റേഷനിലെത്തി ബിൻസി പറഞ്ഞത് കുട്ടികളെ തട്ടിക്കൊണ്ട് പോയെന്ന്; അന്വേഷിച്ച് സ്റ്റേഷനിലെത്തിയ സണ്ണിയുടെ പിതാവ് കണ്ടത് എണീറ്റ് നിൽക്കാൻ ആവതില്ലാത്ത മകനെ; കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന സണ്ണിയെ ഏമാന്മാർ കൈകാര്യം ചെയ്തത് ഒരു രാത്രി മുഴുവൻ

August 21, 2019

കട്ടപ്പന: ഭാര്യ നല്കിയ പരാതിയിൽ പൊലീസ് പിടിച്ചുകൊണ്ടുപോയ യുവാവിന് സ്‌റ്റേഷനിൽ ഏൽക്കേണ്ടിവന്നത് ക്രൂരപീഡനം. കട്ടപ്പന തോക്കുപാറ പുതുവ സണ്ണി തോമസിനെയാണ് പൊലീസുകാർ ക്രൂരമായ ലോക്കപ്പ് മർദ്ദനത്തിന് ഇരയാക്കിയത്. തിങ്കളാഴ്‌ച്ച രാത്രിയിൽ കസ്റ്റഡിയിലെടുത്ത മകന...

'ഒരു പൂട്ടിയിടൽ അപാരത' എന്നപേരിൽ ഫാദർ നോബിൾ പ്രചരിപ്പിച്ച ദൃശ്യങ്ങൾ പട്ടാപ്പകൽ നടന്നത്; അവിടെ ഭക്ഷണംപോലും ലഭിക്കാതെ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു സിസ്റ്റർ ലൂസി; ഒപ്പമുണ്ടായിരുന്ന എന്റെ ഭാര്യയുടെ ദൃശ്യങ്ങൾ കട്ട് ചെയ്ത് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തിലാണ് വീഡിയോ പ്രചരിപ്പിച്ചത്; അവരുടെ അത്മകഥ പ്രസിദ്ധീകരിക്കുമ്പോൾ പല വിഗ്രഹങ്ങളും ഉടയും; പലരും തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും; മാധ്യമ പ്രവർത്തകൻ മിൽട്ടൻ ഫ്രാൻസിസ് മറുനാടനോട്

August 21, 2019

 കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ പീഡന വിവാദത്തിലടക്കം ശക്തമായി പ്രതികരിച്ചതിന്റെ പേരിൽ സഭ വിമതയാക്കി മുദ്രകുത്തി പീഡിപ്പിക്കുന്ന സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ പ്രചരിച്ച ഒരു വീഡിയോ വലിയ വിമർശനങ്ങൾക്കും പൊലീസ് നടപടിക്കും ഇടയാക്കിയിരിക്കയാണ്. സിസ്...

ഉച്ചവരെ സ്‌പോട്‌സ് ക്വാട്ടാ അഡ്‌മിഷനുമായി ബന്ധപ്പെട്ട് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപിക നെയ്യാറ്റിൻകരയ്ക്ക് സമീപം എങ്ങനെ ട്രെയിൻ തട്ടി മരിച്ചു? പാസ്റ്ററുടെ ഭാര്യയും 37കാരിയുമായ കാട്ടാക്കട കോളേജിലെ ആശ എൽ സ്റ്റീഫന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന് സംശയം; ദുരൂഹത ആരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും

August 21, 2019

തിരുവനന്തപുരം: കോളേജിലെ എല്ലാ കാര്യങ്ങൾക്കും സജീവമായി ഓടി നടക്കുന്ന അദ്ധ്യാപിക. അതായിരുന്നു ആശ എൽ സ്റ്റീഫൻ കാട്ടാക്കാട ക്രിസ്ത്യൻ കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കും. മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കോളേജിൽ സജീനമായിരുന്ന ഇവർ എങ്ങനെ നെയ്യാറ...

ബാറിൽ വെച്ച് ഒന്നും രണ്ടും പറഞ്ഞു തർക്കമായി; പുറത്തിറങ്ങി സുഹൃത്തുക്കൾക്ക് ഒപ്പം നിന്ന ഷമീറിനോട് പകപോക്കിയത് ഇടിച്ചിട്ട ശേഷം തലയിലൂടെ കാർ കയറ്റി ഇറക്കി മരണം ഉറപ്പാക്കി; കായംകുളത്തെ ഹൈവേ പാലസ് ബാറിന് സമീപത്ത് നടന്ന കൊലപാതകം ഞെട്ടിക്കുന്നത്; കൊലപാതക ശേഷം ഒളിവിൽ പോയ അക്രമിസംഘം എത്തിയത് കിളിമാനൂരിൽ; കാറ് കിട്ടി, പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്

August 21, 2019

ആലപ്പുഴ: കരുനാഗപ്പള്ളി നഗരത്തെ ഞെട്ടിക്കുന്ന കൊലപാതകം. കായംകുളത്ത് ഒരു സംഘം യുവാവിനെ കൊലപ്പെടുത്തിയത് കാർ ഇടിച്ചകയറ്റിയാണ്. ഇതിലേക്ക് നയിച്ചതാകട്ടെ ബാറിനുള്ളിൽ നടന്ന നിസ്സാര തർക്കവും. മദ്യലഹരിക്കൊപ്പം പകയും നുരഞ്ഞു പൊങ്ങിയതോടെ ഒരു ജീവനാണ് നഷ്ടമായത്. ...

പ്ലസ്ടുവിൽ കിടിലൻ മാർക്ക് കിട്ടിയ ചിൽഡ്രൻസ് ഹോമിലെ നാല് കുട്ടികളെ കൊച്ചിയിലെ ജെയ്ൻ യൂണിവേഴ്‌സിറ്റിയിൽ ഹയർ സ്റ്റഡീസിന് വിടാമെന്ന് മന്ത്രി കെ.കെ.ഷൈലജ; യൂണിവേഴ്‌സിറ്റിക്ക് യുജിസി അംഗീകാരമില്ലെന്ന് പറഞ്ഞപ്പോൾ 'അയ്യടാ' യെന്നും ടീച്ചർ; മന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച ജെയിൻ കല്പിത സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്റർ പ്രവർത്തിക്കുന്നത് അനുമതി ഇല്ലാതെ; ബെംഗളൂരു ആസ്ഥാനമായ സർവകലാശാലയുടെ സെന്റർ തട്ടിപ്പോ?

August 20, 2019

കൊച്ചി: ജെയിൻ സർവകലാശാലയുടെ കൊച്ചിയിലെ വിദൂര പഠന കേന്ദ്രം യുജിസി. മാനദണ്ഡങ്ങൾ അനുസരിച്ചല്ല പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ട്. കല്പിത സർവ്വകലാശാലകൾ പ്രവർത്തിക്കേണ്ടത് അവരുടെ ആസ്ഥാന കാമ്പസുകളിൽ ആയിരിക്കണമെന്നും വിദൂര വിദ്യാഭ്യാസ കേന്ദ്രം തുടങ്ങണമെങ്കി...

കൂടംകുളം ലൈൻവലിക്കെതിരേ സമരം കൊടുമ്പിരിക്കൊണ്ടപ്പോൾ രണ്ടു പിഞ്ചു മക്കളെയും ഒക്കത്തെടുത്ത് അറസ്റ്റ് വരിച്ചു; നാട്ടുകാർക്കെല്ലാം തികഞ്ഞ മനുഷ്യസ്നേഹി; സെമിനാരിയിൽ പഠിക്കാതെ അച്ചനായി; കടമ്പനാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരിയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സ്വാഭാവിക മരണമാക്കാനുള്ള ശ്രമം പൊളിച്ചത് രഹസ്യാന്വേഷണ വിഭാഗം

August 20, 2019

പത്തനംതിട്ട: ഒടുക്കം പോസ്റ്റുമോർട്ടത്തിൽ സത്യം തെളിഞ്ഞു. കടമ്പനാട് സെന്റ്തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരി കൂടൽ പൈറ്റുകാല മനക്കരയിൽ ഫാ.ഡേവിഡ് ജോയി (റോയി, 43)യുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സഭയിലെ ഒരു വിഭാഗവും കൂടൽ...

MNM Recommends