Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ച് വിവാഹം കഴിച്ചിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാരിൽ നിന്നും കൊടിയ പീഡനം; വായ്പയെടുത്ത് 10 പവൻ സ്വർണവും 1,20,000 രൂപയും നൽകിയിട്ടും ഗോകുലിന്റെ വീട്ടുകാർക്ക് ധനത്തോടുള്ള ആർത്തി കുറഞ്ഞില്ല; പുന്നപ്രയിൽ 20 കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

പ്രണയിച്ച് വിവാഹം കഴിച്ചിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാരിൽ നിന്നും കൊടിയ പീഡനം; വായ്പയെടുത്ത് 10 പവൻ സ്വർണവും 1,20,000 രൂപയും നൽകിയിട്ടും ഗോകുലിന്റെ വീട്ടുകാർക്ക് ധനത്തോടുള്ള ആർത്തി കുറഞ്ഞില്ല; പുന്നപ്രയിൽ 20 കാരിയായ ഹോട്ടൽ റിസപ്ഷനിസ്റ്റ് ജീവനൊടുക്കിയതിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : ഭർതൃ വീട്ടുകാരിൽ നിന്നും സ്ത്രീധനത്തെ ചൊല്ലിയുള്ള സമ്മർദ്ദം താങ്ങാനാവാതായതോടെ ഹോട്ടൽ റിസപ്ഷനിസ്റ്റായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുന്നപ്ര തെക്ക് ഗുരുപാദം ജംക്ഷനിൽ പതിനേഴരയിൽ ഗോകുൽ നിവാസിൽ ഗോകുലിനെ (ഉണ്ണി26) യാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്ത് വിടുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ചെറുതന പാണ്ടി പുത്തൻചിറയിൽ സുരേഷ്, ബീന ദമ്പതികളുടെ മകൾ സൂര്യ(20)യാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറേ നാളായി പറവൂർ ജംക്ഷനിലെ ഹോട്ടലിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു സൂര്യ. ഇതിനിടെയാണ് ഗോകുലും സൂര്യയുമായി പ്രണയത്തിലാകുന്നത്. ഗോകുൽ ജെസിബി മെക്കാനിക്കായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് വിവാഹം നടക്കില്ലെന്നായപ്പോൾ ഗോകുൽ സൂര്യയെ വീട്ടിൽ നിന്നും വിളിച്ചിറക്കിയിരുന്നു.

എന്നാൽ ഇതിൽ അഭിമാനം നഷ്ടപ്പെടുമൊയെന്നോർത്ത് ഇക്കഴിഞ്ഞ ജൂൺ 16ന് വീട്ടുകാർ വിവാഹം നടത്തിക്കൊടുക്കുകായിരുന്നു. പ്രണയ വിവാഹമായിരുന്നിട്ട് കൂടി ഗോകുലിന്റെ വീട്ടുകാർ സ്ത്രീധനം കുറഞ്ഞ് പോയെന്ന് കാട്ടി സൂര്യയെ പീഡിപ്പിക്കാൻ തുടങ്ങിയതോടെയാണ് ഇവരുടെ ദാമ്പത്യ ജീവിതത്തിൽ താളപ്പിഴകൾ ആരംഭിച്ചത്.

10 പവൻ സ്വർണവും 3 തവണയായി 1,20,000 രൂപയും വാങ്ങിയിട്ടും സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാരുടെ പീഡനം ഉണ്ടായിരുന്നതായി സൂര്യ മാതാപിതാക്കളെ അറിയിച്ചിരുന്നു.കാര്യമായ വരുമാനമില്ലാത്തതിനാൽ വായ്പയെടുത്താണ് സൂര്യയുടെ നിർധനരായ മാതാപിതാക്കൾ ഗോകുലിന്റെ വീട്ടുകാർക്ക് തുക കണ്ടെത്തി നൽകിയത്.

ജനുവരി 1ന് ഭർതൃവീട്ടിൽ ജീവനൊടുക്കാൻ ശ്രമിച്ച സൂര്യയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തുടർന്ന് പാണ്ടിയിലെ വീട്ടിലായിരുന്നു സംസ്‌കരിച്ചത്. സ്ത്രീധന പീഡനമാണ് മരണത്തിന് കാരണമെന്ന് ഡിവൈഎസ്‌പി പി.വി.ബേബി പറഞ്ഞു. ഗോകുലിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP