Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭർതൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ജ്യോതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും; മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയായ 27കാരി യുവതിയുടെ അകാല മരണത്തിൽ മനംനൊന്ത് കുട്ടനാട്ടുകാർ

ഭർതൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ജ്യോതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും; മൂന്ന് വയസുള്ള കുഞ്ഞിന്റെ അമ്മയായ 27കാരി യുവതിയുടെ അകാല മരണത്തിൽ മനംനൊന്ത് കുട്ടനാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

കുട്ടനാട് : ഭർതൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 27കാരി യുവതിയുടെ മരണത്തിൽ ദുരൂഹതയേറുന്നുവെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും. മരണത്തിൽ ദുരൂഹത നീക്കി സത്യം പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി നാട്ടുകാർ ഇപ്പോൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച വെളുപ്പിനെയാണ് ഭർതൃഗൃഹത്തിൽ കത്തിക്കരിഞ്ഞ നിലയിൽ വെളിയനാട് കന്നങ്കരി അമ്പലംകുന്ന് വീട്ടിൽ ലാൽജിയുടെ ഭാര്യ ജ്യോതിയുടെ (27) മൃതദ്ദേഹം കണ്ടെത്തിയത്.

ശരീരം  കിടന്നിരുന്ന സ്ഥലം ദുരൂഹത വർധിപ്പിച്ചിരുന്നുവെന്നും ജ്യോതി ഒരിക്കലും ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്നുമാണ് കുടുംബവീടായ വേണാട്ടുകാട്ടിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാരണത്താൽ തന്നെ ജ്യോതിയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നത് എന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച നാട്ടുകാരും ബന്ധുക്കളും പറയുന്നത്.

ചേന്നങ്കരി വേണാട്ടുകാട് പാലയ്ക്കൽചിറ കുഞ്ഞുമോൻ-തങ്കമ്മ ദമ്പതികളുടെ മകളാണു മരിച്ച ജ്യോതി. 3 വയസ്സുള്ള ലയ ഏകമകളാണ്. യുവതിയുടെ അച്ഛന്റെ കുഞ്ഞുമോന്റെ പരാതിയെ തുടർന്നു രാമങ്കരി പൊലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തിരുന്നു. പോസ്റ്റുമോർട്ടത്തിലെ റിപ്പോർട്ടും ശാസ്ത്രീയ പരിശോധനകളുടെ ഫലവും ലഭിച്ചാൽ മാത്രമെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകു എന്നാണു രാമങ്കരി പൊലീസ് പറയുന്നത്.

യുവതിയുടെ ശരീരത്തിൽ പെട്രോളിന്റെ അംശമുണ്ടെന്നും മൃതദേഹത്തിനു സമീപം കന്നാസിന്റെ അടപ്പും ലൈറ്ററും ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ദുരൂഹതയുണ്ടെന്ന യുവതിയുടെ അച്ഛന്റെ പരാതിയെ തുടർന്ന് കേസെടുത്തതായും ശാസ്ത്രീയ പരിശോധനകളുടെ ഫലം ലഭിച്ചശേഷമേ, മരണകാരണം വ്യക്തമാകൂ എന്നും രാമങ്കരി എസ്‌ഐ ബി.ഷാജിമോൻ പറഞ്ഞു. രാമങ്കരി പൊലീസും ഫോറൻസിക് വിദഗ്ദരും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. തഹസിൽദാർ ആന്റണി സ്‌കറിയയുടെ മേൽനോട്ടത്തിലാണു പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

ജ്യോതിയുടെ സംസ്‌കാരം കുടുംബവീടായ വേണാട്ടുകാട്ടിൽ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. സംസ്‌കാരത്തിൽ ഭർത്താവോ ഭർതൃവീട്ടുകാരോ പങ്കെടുത്തിരുന്നില്ല. ജലഗതാഗത വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ലാൽജിയും ജ്യോതിയുടെയും പ്രണയവിവാഹമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP