1 usd = 72.21 inr 1 gbp = 94.94 inr 1 eur = 84.91 inr 1 aed = 19.65 inr 1 sar = 19.25 inr 1 kwd = 238.50 inr

Sep / 2018
21
Friday

തെലങ്കാന ദുരഭിമാനക്കൊല: യുവതിയുടെ പിതാവും അഞ്ചു പേരും പൊലീസ് പിടിയിൽ; മാരുതി റാവുവിനേയും സഹോദരൻ ശ്രവണേയുമടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യപ്രതി റാവുവെന്ന നിഗമനത്തിൽ പൊലീസ് ; ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പിതാവാണെന്ന വാദത്തിൽ ഉറച്ച് അമൃതവർഷിണി

September 19, 2018

തെലങ്കാന: പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഗർഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ പിതാവ് അറസ്റ്റിൽ. അമൃതവർഷിണിയുടെ അച്ഛൻ മാരുതി റാവുവിനെയും ഇദ്ദേഹത്തിന്റെ സഹോദരനായ ശ്രാവണിനേയും മറ്റ് അഞ്ചു പേരെയും ബുധനാഴ്‌ച്ച...

മയ്യഴിക്കാരടെ പ്രിയങ്കരനായ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്റെ മരണത്തിൽ അന്വേഷണം ആവശ്യം ശക്തം; നിയമാനുസൃതമായ അനുമതിയില്ലാതെ പ്രവർത്തിച്ച ഡയാലിസിസ് സെന്ററിനെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ രംഗത്ത്; നരഹത്യക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് ലഫ്: ഗവർണർക്ക് പരാതി നൽകി

September 19, 2018

മാഹി: മാഹിയിലെ ജനങ്ങളുടെ പ്രിയങ്കരനായിരുന്നു ദിലീപ്കുമാർ എന്ന സർക്കാർ ഉദ്യോഗസ്ഥൻ. തലസ്ഥാനമായ പുതുച്ചേരിയിൽ ആരോഗ്യവകുപ്പിലെ ജൂനിയർ അക്കൗണ്ട്സ് ഓഫീസറായിരുന്നു ചെറുകല്ലായിയിലെ കുമരകത്ത് ദിലീപ് കുമാർ. മാഹിയിലെ ജനങ്ങൾക്ക് പുതുച്ചേരിയിലെ സർക്കാർ ഓഫീസുകളിൽ...

മുന്തിയ ഹോട്ടലിലെ ഡിജെയാണെന്ന് പറഞ്ഞ് 20കാരൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ ! ഫേസ്‌ബുക്കിൽ 2000ൽ അധികം പെൺസുഹൃത്തുക്കളെ ലഭിച്ചത് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് ; 17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ ഫയാസിൽ നിന്നും പുറത്ത് വരുന്നത് ആഡംബര ജീവിതം നയിക്കാൻ കാട്ടിയ 'പ്രണയ തട്ടിപ്പ് കഥകൾ'

September 19, 2018

കോഴിക്കോട്: മുന്തിയ ഹോട്ടലിലെ ഡിജെയാണ് താനെന്ന് പറഞ്ഞ് 20കാരനായ ഈ വിരുതൻ വലയിൽ വീഴ്‌ത്തിയത് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം നിരവധി സ്ത്രീകളെ. കോഴിക്കോട് ചേവായൂരിൽ 17കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിടിയിലായ എറണാകുളം സ്വദേശി ഫയാസ് മുബീനിൽ നിന്നും...

ബലാത്സംഗ കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ ഹൈടെക് മുറിയിൽ വെച്ച്; തൃശ്ശൂരിലെ സഹോദരന്റെ വീട്ടിൽ സ്വകാര്യ സുരക്ഷാഭടന്മാരുടെ അകമ്പടിയിൽ കഴിയുന്ന ഫ്രാങ്കോ 10 മണിയോടെ അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകും; മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തി അറസ്റ്റുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി ഫ്രാങ്കോ; ചോദ്യം ചെയ്യലിൽ അസ്വസ്ഥത പ്രകടിപ്പിച്ചാൽ ബിഷപ്പിന് വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കി പൊലീസ്

September 19, 2018

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ചോദ്യം ചെയ്യലിനായി തൃപ്പൂണിത്തുറ പൊലീസ് സ്‌റ്റേഷനാണ് അന്വേഷണ സംഘം തിരഞ്ഞെടുത്തത്. ഇവിടെ രാവിലെ 10 മണിയോടെ ബിഷപ്പ് എ...

ഫാ.നിക്കൊളാസ് ഒറ്റരാത്രി കൊണ്ട് മലക്കം പറഞ്ഞു; ഞായറാഴ്ച കുർബാനയിൽ ഞങ്ങളെ തള്ളിപ്പറഞ്ഞു; സഭാതലത്തിൽ നിന്ന് ഫാദറിന് കടുത്ത സമ്മർദ്ദം കാണും; പീഡനപരാതിയിൽ ഡിജിറ്റൽ രേഖകളുടെ പകർപ്പടക്കം എല്ലാ തെളിവുകളും പൊലീസിന് നൽകി; ഫ്രാങ്കോയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് സാക്ഷികളുടെ കൂറുമാറ്റം തടഞ്ഞാൽ നന്ന്; ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കന്യാസ്ത്രീയുടെ സഹോദരൻ

September 18, 2018

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം ഒരുങ്ങുന്നതിനിടെ, പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ഇടവക വികാരി ചില ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീയെയും അവരെ അനുകൂലിക്കുന്ന കന്യാസ്ത്രീകളെയും സ...

സുരക്ഷിത താവളമാക്കി ജലന്ധർ ബിഷപ്പ് കഴിയുന്നത് തൃശൂരിൽ സഹോദരന്റെ സംരക്ഷണയിൽ; ബുധനാഴ്ച രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം; ചോദ്യം ചെയ്യൽ കേന്ദ്രം രഹസ്യമാക്കി പൊലീസ്; തയ്യാറാക്കിയിരിക്കുന്നത് നൂറിലധികം ചോദ്യങ്ങൾ; ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് തടസ്സമല്ലെന്ന് കോട്ടയം എസ്‌പി; അറസ്റ്റ് തീരുമാനിക്കുന്നത് ചോദ്യം ചെയ്യലിന്റെയും തെളിവിന്റെയും അടിസ്ഥാനത്തിലെന്നും ഹരിശങ്കർ

September 18, 2018

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് കളമൊരുങ്ങി. ബുധനാഴ്ച രാവിലെ 10 മണിയോടെ ബിഷപ്പിനെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രാവിലെ ഏഴ് മണിയോടെ ചോദ്യം ചെയ്യലിന്റെ കേന്ദ്രം തീരുമാനിക്കും. ബിഷപ്പിന്റെ അഭിഭാഷകനുമായി ബന്...

തെലങ്കാനയിലെ ദുരഭിമാനക്കൊല നടത്തിയത് ഐഎസ്‌ഐ ബന്ധുള്ള വാടക കൊലയാളി ! പ്രതിയെ ബിഹാറിൽ നിന്നും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് ; ഒരു കോടി രൂപ വാഗ്ദാനം ചെയ്തതിൽ 18 ലക്ഷം മുൻകൂറായി നൽകി; വിവാഹത്തിന് ശേഷം അമൃത സമൂഹ മാധ്യമത്തിൽ പങ്കുവയ്ച്ച വീഡിയോ പിതാവിന്റെ പക വർധിപ്പിക്കുകയായിരുന്നെന്നും റിപ്പോർട്ട്

September 18, 2018

നൽഗൊണ്ട: ഗർഭിണിയായ ഭാര്യയ്ക്ക് മുന്നിൽ വച്ച് 24കാരനായ എൻജിനീയറെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. സംഭവത്തിൽ ബീഹാറിൽ നിന്നും കൊലയാളിയെ അറസ്റ്റ് ചെയ്‌തെന്നും കൃത്യം നടത്താനായി നെൽഗൊണ്ടയിൽ നിന്നുള്ള ചിലർ ഐഎസ്‌ഐ ബന്ധ...

തിരൂരിലെ വീട്ടുകാരെ മയക്കിയുള്ള മോഷണം; പിടികൊടുക്കാതെ തന്ത്രങ്ങളുമായി വീട്ടുജോലിക്കാരി മാരിയമ്മ; കടന്നത് കെഎസ്ആർടിസിയിൽ എന്ന് സാക്ഷികൾ; മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷിച്ച് പൊലീസും

September 18, 2018

തിരൂർ: തുളസിയും മഞ്ഞളും ചേർത്ത പാനിയത്തിൽ വിഷവസ്തു കലർത്തി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷം മോഷണം നടത്തിയ വീട്ടുവേലക്കാരി രക്ഷപെട്ടത് കെഎസ്ആർടിസി ബസിൽ. തിരൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസിയിൽ രാവിലെ ഇവർ ആലിങ്ങലിൽ നിന്നും കയറിയതായി ജീ...

മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ

September 18, 2018

കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിൽ, ഏറെ കോളിളക്കം സൃഷ്ടിച്ച നവദമ്പതികളുടെ കൊലപാതകക്കേസിൽ പ്രതി പിടിയിലായത് അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കത്തിനൊടുവിൽ. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് പ്രതിയെ വലയിൽ വീഴ്‌ത്തിയത്. മോഷ്ട...

പീഡനപരാതി നൽകിയതോടെ ഫാ. ജെയിംസ് തെക്കുമുറി ശ്രമിച്ചത് സെമിനാരി വിദ്യാർത്ഥിയുടെ കുടുംബത്ത ഒന്നടങ്കം നശിപ്പിക്കാൻ; റാഞ്ചിയിൽ പഠനം തുടരുമ്പോഴും വൈദികന്റെ ഗുണ്ടാസംഘം വിദ്യാർത്ഥിയെ അപായപ്പെടുത്താൻ ശ്രമിച്ചു; കഞ്ചാവു വിവരം കസ്റ്റംസിൽ അറിയിക്കാൻ ഉപയോഗിച്ചത് ഒരു കന്യാസ്ത്രീയുടെ സിം കാർഡ്: ളോഹക്കുള്ളിലെ കൊടും ക്രിമിനലിനെ തിരിച്ചറിഞ്ഞ ആശ്വാസത്തിൽ നാട്ടുകാർ

September 18, 2018

കണ്ണൂർ: സെമിനാരി വിദ്യാർത്ഥിയെ പീഡിപ്പിച്ചതിന് പരാതി നൽകിയതിന്റെ വിരോധമാണ് കഞ്ചാവ് കേസിൽ ചാപ്പക്കടവിലെ തോട്ടത്തിൽ ജോസഫിനെ കുടുക്കാൻ കാരണം. മധ്യസ്ഥ ചർച്ചക്ക് നിൽക്കാത്തതിനാൽ ജോസഫിന് പണി കൊടുക്കണമെന്ന് നിർദേശിച്ചതും ഫാദർ ജെയിംസ് തെക്കേമുറിയിൽ. അതിനായി ...

പ്രവാസിയുടെ ഭാര്യയായ പെങ്ങളുടെ മകളുമായുള്ള അവിഹിതം വിലക്കിയിട്ടും വകവച്ചില്ല; രണ്ടാഴ്ച കാമുകിയെ ഓട്ടോ ഡ്രൈവർ ഒപ്പം താമസിപ്പിച്ചതോടെ വൈരാഗ്യം കൂടി; ഗൾഫിൽ നിന്ന് ഭർത്താവെത്തി യുവതിയെ തിരികെ കൊണ്ടു പോയിട്ടും വാക്ക് തർക്കവും അടിപടിയും തുടർന്നു; ചിന്നക്കടയിലെ ഉഷാ തിയേറ്ററിന് മുന്നിലെ സിയാദിന്റെ കൊലപാതകത്തിന് പിന്നിലുള്ളത് അമ്മാവന്റെ പ്രതികാരം; പ്രതികൾക്കായി വലവീശി കൊല്ലം പൊലീസ്

September 18, 2018

കൊല്ലം: കൊല്ലം ചിന്നക്കടയിൽ ഞായറാഴ്ച രാത്രിയിൽ ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ പെങ്ങളുടെ മകളെ തട്ടിക്കൊണ്ട് പോയി താമസിപ്പിച്ചതിനെ തുടർന്ന് അമ്മാവനുള്ള പ്രതികാരം. സഹോദരിയുടെ മകളെ രണ്ടാഴ്ചയോളം ഒപ്പം താമസിപ്പിച്ച ഓട്ടോഡ്രൈവറൈ ക്വട്ടേഷൻ ...

സെമിനാരി റെക്ടർ എന്ന നിലയിൽ നിരന്തരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി; സഭാ കോടതിയിൽ പരാതിപ്പെട്ടപ്പോൾ നിർബന്ധിച്ച് പിൻവലിപ്പിച്ചു; എല്ലാം പൊളിഞ്ഞപ്പോൾ പിതാവിന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ച് എക്‌സൈസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു; കത്തോലിക്കാ സഭയെ നാണം കെടുത്താൻ ഇതാ ഒരു അതിക്രൂരനായ വൈദികൻ കൂടി; അന്വേഷണത്തിൽ എല്ലാം തെളിഞ്ഞപ്പോൾ ഫാ ജെയിംസ് തെക്കേമുറി അഴിക്കുള്ളിൽ

September 18, 2018

കൊച്ചി: കുമ്പസാര രഹസ്യം ചോർത്തി പീഡിപ്പിക്കുന്ന ഓർത്തഡോക്സ് അച്ചന്മാർ, കന്യാസ്ത്രീയെ ബലാത്സംഗം ചെയ്യുന്ന മെത്രാൻ.. ഇങ്ങനെ ക്രൈസ്തവ സഭകളെല്ലാം നേരിടുന്നത് വമ്പൻ വെല്ലുവിളികളെയാണ്. ഇതിനിടെയാണ് കത്തോലിക്കാ സഭയിലെ അതിക്രൂരനായ മറ്റൊരു വൈദികന്റെ കഥകൂടി പുറ...

തമിഴ്‌നാട്ടിൽ നിന്നെത്തിയ വേലക്കാരിയുടെ വാചകമടിയിൽ വീട്ടുകാർ മൂക്കും കുത്തി വീണു; നന്നായി ഭക്ഷണം പാകം ചെയ്തും വീട്ടുകാര്യങ്ങളിൽ ഇടപെട്ടും ഓടി നടന്ന വേലക്കാരി പെട്ടന്ന് തന്നെ വീട്ടുകാർക്ക് പ്രിയപ്പെട്ടവളായി: മൂന്നാം ദിവസം മുടി വളരാൻ മരുന്നു നൽകിയും കാപ്പിയിൽ വിഷം ചേർത്തും വീട്ടുകാരെ മയക്കിയ ശേഷം ഉള്ളതെല്ലാം തപ്പിപ്പെറുക്കി മാരിയമ്മ മുങ്ങി

September 18, 2018

തിരൂർ: തമിഴ്‌നാട്ടിൽ നിന്ന് വന്ന വേലക്കാരിയുടെ വാചകമടിയിൽ വീണ മൂന്നംഗ കുടുംബത്തിന്റെ ജീവൻ തന്നെ തിരിച്ചു കിട്ടിയത് ഭാഗ്യം കൊണ്ട്. തിരൂർ ആലിങ്ങലിലെ വീട്ടിലെത്തിയ തമിഴ്‌നാട്ടുകാരിയായ മാരിയമ്മയാണ് പൊലീസിന് പോലും പിടികൊടുക്കാത്ത തന്ത്രങ്ങൾ മെനഞ്ഞ് കവർച്ച...

ജലന്ധർ രൂപതയിലെ വൈദിക സംഘം ഇന്നലെയേ കോട്ടയത്ത് എത്തി പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു; ബിഷപ്പ് ഫ്രാങ്കോ ഇന്നത്തുമെന്ന് കരുതപ്പെടുന്നെങ്കിലും എങ്ങനൊണ് യാത്രയെന്ന് ആർക്കും നിശ്ചയമില്ല; കേരളത്തിലെ യാത്രാവിവരങ്ങൾ സുരക്ഷാകാരണങ്ങൾ മുൻകൂട്ടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ്; രണ്ട് സംഘമായി ചേർന്ന് ചോദ്യം ചെയ്യും; മുൻകൂർ ജാമ്യത്തിന് ഇന്ന് അപേക്ഷ നൽകിയേക്കും

September 18, 2018

കോട്ടയം: പീഡനക്കേസിൽ ആരോപണ വിധേയനായ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി പൊലീസ് തയ്യാറാക്കി തുടങ്ങി. അതിനിടെ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാൻ ബിഷപ്പ് നിയമോപദേശം തേടി. ബിഷപ്പിന്റെ അടുത്ത സുഹൃത്തുക്കളാണു ഹൈക്കോടതി അഭിഭാഷകന...

പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്‌സിന് വാടക 25,000രൂപ; ബിജെപി നേതാവിനൊപ്പം ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞത് പഞ്ച നക്ഷത്ര സൗകര്യങ്ങളൊരുക്കി; പണമുണ്ടാക്കാൻ ഹണിട്രാപ്പിൽ ഉന്നതരെ വീഴ്‌ത്തി; മാനം ഭയന്ന് പരാതി പറയാതെ ഇരകൾ മാളത്തിലൊളിച്ചപ്പോൾ പെൺകണിയിൽ വീണത് തളിപ്പറമ്പിലെ നിരവധി പേർ; സ്‌കൂട്ടർ മോഷണക്കേസ് എത്തിച്ചത് മൊബൈൽ ഫോണിലെ രഹസ്യ കോഡുകളിലും; സമീറയെ അകത്താക്കിയത് 'ടൂൾസ് സേഫാക്കണമെന്ന' സന്ദേശം

September 18, 2018

കണ്ണൂർ: തളിപ്പറമ്പിൽ സ്‌കൂട്ടർ മോഷണം പൊലീസിനെ എത്തിച്ചത് കോഴിക്കോട്ടെ പെൺകണി മാഫിയയിൽ. സ്ത്രീകളെ ഉപയോഗിച്ചുള്ള ബ്ളാക്ക് മെയിൽ തട്ടിപ്പിന്റെ പുതിയ തന്ത്രങ്ങളാണ് പൊലീസ് പൊളിച്ചത്. സ്‌കൂട്ടർ മോഷണക്കേസിൽ അറസ്റ്റിലായ പ്രതികളുടെ മൊബൈൽ ഫോണിലെ രഹസ്യ കോഡുകളാണ...

MNM Recommends