1 usd = 70.92 inr 1 gbp = 91.91 inr 1 eur = 79.09 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.87 inr

Oct / 2019
22
Tuesday

സരിതയുടെ കാർ തകർത്ത സംഭവം പബ്ലിസിറ്റിക്ക് വേണ്ടി സ്വയം ആസൂത്രണം ചെയ്തത്; പുറത്തുവിട്ട കത്ത് യഥാർത്ഥ കത്തല്ല; ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലിൽ പൊളിഞ്ഞത് സോളാർ തട്ടിപ്പുകാരിയുടെ രണ്ട് കള്ളങ്ങൾ

June 19, 2015

തിരുവനന്തപുരം: സരിത എസ് നായരുടെ വാഹനം റോഡിലിറങ്ങിയാൽ അത് വാർത്തയാണ്. കാരണം എന്തിന്റെയെങ്കിലും പേരു പറഞ്ഞ് മാദ്ധ്യമങ്ങളെ വിളിച്ച് തനിക്ക് മുഖം കാണിക്കാനുള്ള അവസരം സരിത ഉണ്ടാക്കിയിരുന്നു. വാർത്തകളിൽ നിറഞ്ഞു നിൽക്കാൻ വേണ്ടിയുള്ള സോളാർ തട്ടിപ്പുകാരി തന്ത...

സരിതയ്ക്കു പണം നൽകിയത് മുഖ്യമന്ത്രി; ഇടനിലക്കാരനായത് ബെന്നി ബഹനാൻ എംഎൽഎയും ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജും; താൻ നേരിൽപോയി പണം വാങ്ങിയെന്നു ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ; ഒളിക്യാമറയിൽ പകർത്തിയ സംഭാഷണങ്ങൾ പുറത്തുവിട്ട് റിപ്പോർട്ടർ ചാനൽ

June 19, 2015

തിരുവനന്തപുരം: സോളാർ തട്ടിപ്പുകാരി സരിത എസ് നായർക്ക് കേസുകൾ ഒത്തുതീർപ്പാക്കാൻ പണം നൽകിയത് പണം കൊടുത്തത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണെന്ന് വെളിപ്പെടുത്തൽ. സരിതയടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റേതാണ് ഈ വെളിപ്പെടുത്തൽ. താൻ നേരിൽ പോയി പണം വാങ്ങിയെന്നും ഫെനി ബ...

ദുബായിൽ മലയാളി യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ; വ്യാജപാസ്‌പോർട്ടിൽ ഗൾഫിൽപോയ ദേവയാനിയെ കസ്റ്റഡിയിലെടുത്തത് നാട്ടിൽ തിരിച്ചെത്തിയപ്പോൾ; സാബു ആന്റണി സ്മിതയെ അക്രമിക്കുന്നത് കണ്ടുവെന്ന് പ്രതിയുടെ മൊഴി

June 18, 2015

കൊച്ചി: ദുബായിൽ മലയാളി യുവതി സ്മിതയെ കൊലപ്പെടുത്തിയ കേസിൽ സ്മിതയുടെ ഭർത്താവിന്റെ സുഹൃത്തിനെ അറസ്റ്റു ചെയ്തു. തോപ്പുംപടി ചിറയ്ക്കൽ വലിയപറമ്പിൽ സാബു എന്നു വിളിക്കുന്ന ആന്റണി(44)യുടെ വനിതാ സുഹൃത്ത് ദേവായാനി എന്ന ആനിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്...

ഒന്നുമറിയാത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രക്ഷപ്പെടുത്തി; സ്വർണ്ണക്കട മുതലാളിക്കെതിരെ എഫ്‌ഐആർ ഇടാൻ തിരൂർ പൊലീസിനെ കിട്ടില്ല; ഇസ്മായിലിന്റെ ആത്മഹത്യാ പ്രേരണയിൽ എഫ്‌ഐആർ ജീവനക്കാർക്കെതിരെ മാത്രം

June 18, 2015

തിരൂർ: ഒരു പകലും രാത്രിയും നീണ്ട നാടകങ്ങൾക്കൊടുവിൽ ഇസ്മയിലിന്റെ ആത്മഹത്യാ പ്രേരണക്കേസിൽ ചെമ്മണ്ണൂർ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനെ പ്രതിസ്ഥാനത്തു നിന്നൊഴിവാക്കി പ്രഥമവിവരറിപ്പോർട്ട് 'പൂർത്തിയാക്കി '. ഒരാഴ്ച മുമ്പ് ചെമ്മണ്ണൂർ ജൂവലറിയിൽ ഇസ്മയിൽ ആത്മഹത്യാ...

സ്‌ഫോടനക്കേസിൽ ലോക്കൽ സെക്രട്ടറിയുടെ കുറ്റസമ്മതം; കണ്ണൂരിൽ പൊട്ടിത്തെറിക്ക് സാധ്യതയെന്ന തിരിച്ചറിവിൽ പൊലീസും; ബോംബുകൾ ഒരുക്കി സിപിഎമ്മും ആർ.എസ്.എസും ആക്രമത്തിന് കോപ്പുകൂട്ടുന്നുവോ?

June 18, 2015

കണ്ണൂർ: നേതൃത്വങ്ങളുടെ അറിവോടെ സിപിഎമ്മും ബിജെപി- ആർ.എസ്.എസ് സംഘടനകളും കണ്ണൂർ ജില്ലയിൽ വ്യാപകമായി ബോബുകളും മറ്റു മാരകായുധങ്ങളും സംഭരിച്ചു വരുന്നതായി സൂചന. ആയുധങ്ങൾക്കും സ്‌ഫോടകവസ്തുക്കൾക്കും വേണ്ടി പൊലീസ് പരിശോധന നടത്തുന്നുണ്ടെങ്കിലും ആയുധശേഖരം പൊലീസ...

ഉതുപ്പിനായി കുവൈറ്റ് വിദേശകാര്യമന്ത്രാലയത്തിന് മുഖ്യമന്ത്രി ശുപാർശ കത്ത് നൽകി? സിബിഐ അന്വേഷണ പരിധിയിൽ വിവാദ കത്തും; നേഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പിൽ സഹായം നൽകിയവരെല്ലാം കുടുങ്ങും

June 18, 2015

കൊച്ചി: ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ വീണ്ടും ഊരാക്കുടുക്കിലായ അൽസറാഫ നഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റ് സ്ഥാപനം ഉടമ ഉതുപ്പ് വർഗീസ് പിടികൊടുക്കാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിൽ. കീഴ്‌കോടതി തള്ളിയ ജാമ്യാപേക്ഷയുമായി ഉതുപ്പ് ഉടൻ തന്നെ സുപ്രീംകോടതിയ...

അമൃതയിൽ വ്യാജനെ ചൊല്ലിയുള്ള വിവാദം പൊടിപൊടിക്കുന്നു; ദീപക്കിനെ പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് അയച്ചത് ഡിഗ്രിക്കാരനല്ലെന്ന അറിവോടെ; റിയൽ എസ്‌റ്റേറ്റ് ബന്ധമുള്ള ഹരികുമാറിനെ ചുറ്റിപ്പറ്റി ദുരൂഹതകൾ

June 18, 2015

തിരുവനന്തപുരം: അമൃതാ ടിവിയിൽ നിന്ന് വ്യാജ സർട്ടിഫിക്കറ്റുമായി പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് പോയ ദീപക് ധർമ്മടത്തിന് ബംഗലുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് എച്ച് ആർ ജനറൽ മാനേജർ എം ജി ഹരികുമാറനെന്ന് ആരോപണം. ഹരികുമാറും ദീപക്കും തമ...

'കുബേര' പരാതി ഒടുവിൽ ഫലം കണ്ടു: ഇസ്മായിലിന്റെ മരണത്തിൽ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി ആത്മഹത്യാ പ്രേരണക്ക് കേസെടുത്തു; മകളെ വിവാഹം കഴിപ്പിച്ചയച്ച വീട്ടിലെത്തി ഭീഷണിപ്പെടുത്തിയ ജൂവലറിക്കാരുടെ 'ഗുണ്ടാസംഘ'ത്തിലെ അഞ്ച് പേർക്കെതിരെയും കേസ്

June 17, 2015

തിരൂർ: വട്ടത്താണി കെ.പുരം പാട്ടശ്ശേരി വീട്ടിൽ ഇസ്മായീലിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ പ്രമുഖ ജൂവലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് കേസെടുത്തു. ചെമ്മണ്ണൂർ ജൂവലറി മാനേജ്‌മെന്റിനെതിരായാണ് തിരൂർ പൊലീസ് കേസെടുത്തിരികുന്നത്. മാനേജ്‌മെന്റ് തലവന...

കൊക്കാച്ചി പറഞ്ഞത് മുക്കി; മയക്കുമരുന്ന് കേസിൽ അന്വേഷണം സിനിമാ നിർമ്മാതാവിൽ എത്തില്ല; ലേ മെറിഡിയനിലെ ഡിജെ പാർട്ടിയിലെ അന്വേഷണം അട്ടിമറിച്ചു; വമ്പൻ സ്രാവുകളെ കുടുക്കേണ്ടെന്ന് പൊലീസിന് നിർദ്ദേശം

June 17, 2015

കൊച്ചി: റഷ്യൻ സംഗീത സംവിധായകൻ ഉൾപ്പെടെ പിടിയിലായ, കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടൽ മയക്കുമരുന്ന് പാർട്ടി സംബന്ധിച്ച് കേസും കൂടുതൽ അന്വേഷണം നടത്താതെ പൊലീസ് പൂട്ടിക്കെട്ടുന്നു. കേസിലെ ഉന്നത ബന്ധങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നുവെന്നു മാദ്ധ്യമങ്ങളിലൂടെ പ്രചര...

റോബിൻഹുഡിനെ വെല്ലുന്ന മോഷണം ആലപ്പുഴയിൽ; എംടിഎമ്മിലെ വിവരങ്ങൾ ചോർത്തിയെടുത്ത് കാശ് തട്ടുന്ന വിരുതൻ പിടിയിൽ; തട്ടിപ്പിനിരയായത് ബാങ്ക് നൽകുന്ന പിൻനമ്പർ മാറ്റാത്തവർ

June 15, 2015

ആലപ്പുഴ : പൃഥ്വി രാജിന്റെ റോബിൻ ഹുഡിനെ വെല്ലുന്ന എടിഎം മോഷണം കേരളത്തിൽ. ജോഷിയുടെ റോബിൻ ഹുഡ് സൂപ്പർ ഹിറ്റായപ്പോൾ അതിലെ തട്ടിപ്പ് സാങ്കൽപ്പികമാകണേ എന്നാണ് മലയാളി പ്രാർത്ഥിച്ചത്. പക്ഷേ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടുമെന്ന സൂചനയാണ് ആലപ്പുഴയിൽ നിന്നുള്ള തട്...

നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിൽ പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് അറസ്റ്റിൽ; അഡോൾഫസ് ലോറൻസിന്റെ അറസ്റ്റ് ഉതുപ്പിനെയും കുടുക്കുമോ?

June 15, 2015

കൊച്ചി: നഴ്‌സിങ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രൊട്ടക്ടർ ഓഫ് ഇമിഗ്രന്റ്‌സ് അറസ്റ്റിൽ. അൽ സറാഫ ഏജൻസിയുടെ തട്ടിപ്പിന് കൂട്ടുനിന്ന അഡോൾഫസ് ലോറൻസിനെയാണ് അറസ്റ്റ് ചെയ്തത്. സിബിഐ കൊച്ചി യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുമായ...

പൊലീസിനെ കണ്ടപ്പോൾ ജവാന്മാർ ബാരക്കിലൊളിച്ചു; അറസ്റ്റ് രേഖപ്പെടുത്തിയത് ജോലിക്കെത്തിയപ്പോൾ; ചൗധരിയുടെ തോക്ക് എത്രതവണ പൊട്ടിയെന്നതിൽ ആശയക്കുഴപ്പം; കരിപ്പൂർ സംഘർഷത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

June 15, 2015

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ വെടിവയ്പുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. ചികിത്സയിൽ കഴിഞ്ഞിരുന്ന അജികുമാറാണ് അറസ്റ്റിലായത്. അഗ്നിരക്ഷാസേന ജീവനക്കാരനാണ് അറസ്റ്റിലായ അജികുമാർ. വിമാനത്താവളത്തിലുണ്ടായ സംഘർഷത്തിൽ സിഐഎസ്എഫ് ഇൻസ്‌പെക്ടർ സീതാറ...

കേശവ് സാഡിസ്റ്റായിരുന്നു; ഭർത്താവിനെ കൊന്നത് അപമാനവും പീഡനവും സഹിക്കാനാകാതെ; തലയ്ക്കടിച്ചതും കഴുത്തറുത്തതും ഒറ്റയ്ക്ക്; കസിനൊപ്പം ജീവിക്കാനാണ് കൊലയെന്ന വാദം തെറ്റെന്നും പൊലീസിനോട് ശിൽപ്പ

June 14, 2015

ബംഗളൂരു: അപമാനവും പീഡനവും സഹിക്കവയ്യാതെയാണ് ഭർത്താവിനെ തലയ്ക്കടിച്ചുകൊന്ന് തടാകത്തിൽ എറഞ്ഞതെന്ന് ശിൽപ്പയുടെ മൊഴി. കാമുകനായ വാസുദേവുമൊന്നിച്ച് ജീവിക്കാനാണ് ഭർത്താവായ കേശവ് റെഡ്ഡിയെ കൊന്നതെന്ന വാദം ശരിയില്ല. താനും വസുദേവും തമ്മിൽ യാതൊരു വഴിവിട്ട ബന്ധവു...

മലബാറിലെ ക്വട്ടേഷനുകളെടുക്കാൻ തെക്കൻ കേരളത്തിലെ ഗുണ്ടകൾ; പൊലീസിന്റെ കണ്ണു വെട്ടിക്കാനെളുപ്പം; സുധാകരന്റെ തന്ത്രത്തിന് പ്രചാരമേറുന്നു; ക്രിമിനലുകളെ കുടുക്കാൻ കരുതലോടെ പൊലീസ്

June 14, 2015

കണ്ണൂർ: ജില്ലകൾ മാറി ക്വട്ടേഷൻ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നതായി ഒടുവിൽ പൊലീസും സമ്മതിച്ചു. ഇപ്പോൾ, ദക്ഷിണ കേരളത്തിൽനിന്നുള്ള ഗുണ്ടാസംഘങ്ങളെ കോഴിക്കോട്, കാസർഗോഡ് , കണ്ണൂർ, വയനാട് ജില്ലകളിൽ ക്വട്ടേഷന് ഉപയോഗിക്കുന്നതായി കണ്ണൂർ മേഖലാ ഡി.ഐ.ജി...

ജാമ്യം കൊടുക്കാതെ തടവിലിടണം; കരിപ്പൂർ സംഘർഷത്തിൽ ആന്റി ഹൈജാക്ക് വകുപ്പ് ചുമത്തണമെന്ന് വ്യോമയാന മന്ത്രാലയം; വിമാനത്താവള ഡയറക്ടറെ മാറ്റും

June 14, 2015

തിരുവനന്തപുരം: കരിപ്പൂർ വിമാനത്താവളത്തിൽ സിഐഎസ്.എഫ് ജവാന്റെ മരണത്തിനിടയാക്കിയ ആക്രമണത്തിൽദുർബലമായ വകുപ്പുകൾ മാത്രം ചുമത്തുന്നതിനെതിരെ കേന്ദ്ര വ്യോമയാന മന്ത്രാലയം രംഗത്തെത്തി. വിമാനത്താവളത്തിൽ ആക്രമണം നടത്തുന്നത് വിമാനം ആക്രമിക്കുന്നതിന് തുല്യമാണെന്ന...

MNM Recommends

Loading...