Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേരളത്തിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കെ കൊച്ചിയിൽ വൻ സ്ഫോടക വസ്തുവേട്ട; കൊച്ചി പൊലീസ് പിടികൂടിയത് 88 ജലാറ്റിൻ സ്റ്റിക്കുകളും ഒമ്പത് ഡിറ്റണെറ്ററുകളും; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; മലയാറ്റൂർ-കൂത്താട്ടുകുളം മേഖലയിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടെന്നു പൊലീസിന് രഹസ്യ വിവരം; സ്ഥിഗതികൾ അതീവ ഗുരുതരമെന്ന വിലയിരുത്തലിൽ കൂടുതൽ റെയ്ഡുകൾക്ക് പൊലീസ് നീക്കം

കേരളത്തിൽ ഭീകരാക്രമണ ഭീഷണി നിലനിൽക്കെ കൊച്ചിയിൽ വൻ സ്ഫോടക വസ്തുവേട്ട; കൊച്ചി പൊലീസ് പിടികൂടിയത് 88 ജലാറ്റിൻ സ്റ്റിക്കുകളും ഒമ്പത് ഡിറ്റണെറ്ററുകളും; സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ; മലയാറ്റൂർ-കൂത്താട്ടുകുളം മേഖലയിൽ കൂടുതൽ സ്‌ഫോടക വസ്തുക്കൾ ഉണ്ടെന്നു പൊലീസിന് രഹസ്യ വിവരം; സ്ഥിഗതികൾ അതീവ ഗുരുതരമെന്ന വിലയിരുത്തലിൽ കൂടുതൽ റെയ്ഡുകൾക്ക് പൊലീസ് നീക്കം

എം മനോജ് കുമാർ

കൊച്ചി: ശ്രീലങ്കൻ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലും പൊലീസ്-ഇന്റലിജൻസ് വിഭാഗങ്ങൾ നിരീക്ഷണം ശക്തമാക്കിയിരിക്കെ കൊച്ചിയിൽ സ്ഫോടക വസ്തുക്കൾ പിടിച്ചു. 88 ജെലാറ്റിൻ സ്റ്റിക്കുകളും ഒമ്പത് ഡിറ്റണെറ്ററുമാണ് പിടികൂടിയത്. അയ്യമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് സ്‌ഫോടകവസ്തുക്കൾ പിടികൂടിയത്. സ്ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ടു ലോലി എന്നയാളെ അയ്യമ്പുഴ പൊലീസ് പിടികൂടിയിട്ടുണ്ട്. വൻസ്ഫോടനങ്ങൾക്ക് ശേഷിയുള്ള സ്ഫോടക വസ്തുക്കളാണ് പിടികൂടിയത്. ഐസിസ് തീവ്രവാദികൾ കൊച്ചി നോട്ടമിട്ടുണ്ടെന്നും കൊച്ചിയിൽ അതീവ ജാഗ്രത പുലർത്തണമെന്ന ഇന്റലിജൻസ് നിർദ്ദേശം വന്നിരിക്കെയാണ് കൊച്ചിയിൽ നിന്നും ഡിറ്റണെറ്ററുകൾ പിടികൂടിയത്.

സ്ഫോടക വസ്തുക്കൾ പിടികൂടിയത് അതീവ ഗുരുതരമായ സംഭവമായി വീക്ഷിക്കുന്ന പശ്ചാത്തലത്തിൽ റെയ്ഡുകൾ ശക്തമാക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മലയാറ്റൂർ-കൂത്താട്ടുകുളം ബെൽറ്റിൽ കൂടുതൽ സ്‌ഫോടകവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനാൽ റെയ്ഡുകൾ ഊർജ്ജിതപ്പെടുത്താനാണ് പൊലീസ് തീരുമാനം. ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ രീതിയിൽ കേരളത്തിലും സ്‌ഫോടനപരമ്പരകൾ നടത്താൻ ഭീകരർ പദ്ധതിയിട്ടതായുള്ള മൊഴി എൻഐഎയ്ക്ക് മുന്നിലുണ്ട്. ശ്രീലങ്കൻ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എൻഐഎകുരുക്കിയ ഐസിസ് ബന്ധമുള്ള റിയാസ് അബൂബക്കർ ആണ് എൻഐഎയ്ക്ക് മൊഴി നൽകിയത്. കൊച്ചിയടക്കം പലയിടങ്ങളിൽ സ്‌ഫോടനം നടത്താനായിരുന്നു പദ്ധതി. സ്‌ഫോടകവസ്തുക്കൾ ശേഖരിക്കാനും നിർദേശമുണ്ടായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി പൊലീസ് നടത്തിയ റെയിഡിലാണ് സ്ഫോടക വസ്തുക്കൾ പിടിച്ചത്.

പാറമടകളിൽ സ്‌ഫോടനം നടത്താനെന്ന പേരിൽ ഡിറ്റണെറ്ററും ജെലാറ്റിൻ സ്റ്റിക്കുകളും ശേഖരിക്കുന്നതായാണ് പൊലീസിന് രഹസ്യ വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയിഡുകൾ വിപുലമാക്കാൻ പൊലീസ് തീരുമാനിച്ചത്. ശ്രീലങ്കയിൽ ആക്രമണം നടത്തിയ ഭീകരരുടെ അടുത്ത ലക്ഷ്യം കൊച്ചിയായിരിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് വന്നിട്ടുണ്ട്. സംസ്ഥാനത്ത് സുരക്ഷ കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചിയിലെ തീരദേശത്തും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

നാവികസേനയുടെയും തീരസേനയുടെയും പതിവ് പരിശോധനകൾക്കുപുറമേ ചിലയിടങ്ങളിൽ കർശന പരിശോധനകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാറ്റൂർ-കൂത്താട്ടുകുളം ഏരിയ പൊലീസ് അരിച്ചു ധപരിശോധന നടത്തുന്നത്. വിദേശികളുടെ പ്രത്യേകിച്ച് ശ്രീലങ്കയിൽ നിന്നുള്ളവരുടെ യാത്രാരേഖകളും മറ്റും ജാഗ്രതയോടെ നിരീക്ഷിക്കാൻ എമിഗ്രേഷൻ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുമുണ്ട്. തീരദേശ മേഖലയിൽ റോന്തുചുറ്റൽ കർശനമാക്കാൻ തീരദേശസേനയ്ക്കും തീരദേശ പൊലീസ് സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം സ്‌ഫോടകവസ്തുക്കൾക്കായുള്ള റെയ്ഡുകൾ തുടരുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള റിയാസിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മിലിട്ടറി ഇന്റലിജന്റ്‌സ്, കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എന്നിവയും റിയാസിനെ ചോദ്യം ചെയ്യുകയാണ്. കേരളത്തിൽ ഐസിസിനായി മനുഷ്യ ബോംബാക്രമണം നടത്താൻ താൻ ആഗ്രഹിച്ചിരുന്നതായി റിയാസ് എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ ഐസിസ് പത്തു പേരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. അബൂബക്കറിനെ ചോദ്യം ചെയ്തതിനു ശേഷമാണ് എൻഐഎയുടെ നിർണായക കണ്ടെത്തൽ.

കേരളത്തിൽ ചാവേർ ആക്രമണത്തിനായി ഒരുങ്ങിയിരിക്കവെയാണ് റിയാസ് എൻഐഎയുടെ പിടിയിലാകുന്നത്. ഐസിസിന്റെ കേരളത്തിലെ നീക്കങ്ങൾ റിയാസ് എൻഐഎയോട് വെളിപ്പെടുത്തിക്കൊണ്ടിരിക്കവേ തന്നെയാണ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കൊച്ചിയിൽ നിന്നും പിടികൂടുന്നത്. ഐസിസ് ബന്ധമുള്ള ഒരാളെക്കൂടി കേരളത്തിൽ എൻഐഎ ചോദ്യം ചെയ്യുന്നുണ്ട്. കാസർകോട് നിന്നും ഐഎസിൽ ചേരാൻ മലയാളികളെ റിക്രൂട്ട് ചെയ്ത കേസിലെ പ്രതിയായ മുഹമ്മദ് ഫൈസലിനെയാണ് ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എൻഐഎ നോട്ടീസ് നൽകിയിരുന്നു. നേരത്തെ അറസ്റ്റിലായ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദിന് നോട്ടീസ് നൽകിയത്. ഇയാൾ ഉടൻതന്നെ കൊച്ചി ഓഫീസിലെത്തും. കേസിൽ കാസർകോട് സ്വദേശികളായ രണ്ട് പേരെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP