Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടയ്ക്കലിൽ പീഡനത്തിന് ഇരയായെന്നു പരാതിപ്പെട്ട വയോധിക ആദ്യം പറഞ്ഞ പേര് മൂന്നു വർഷം മുമ്പു മരിച്ചയാളുടെ; പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന വൈദ്യപരിശോധന ഫലം പുറത്തുവന്നതിനു പിന്നാലെ പുതിയ വെളിപ്പെടുത്തൽ അയൽവാസിയുടേത്

കടയ്ക്കലിൽ പീഡനത്തിന് ഇരയായെന്നു പരാതിപ്പെട്ട വയോധിക ആദ്യം പറഞ്ഞ പേര് മൂന്നു വർഷം മുമ്പു മരിച്ചയാളുടെ; പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന വൈദ്യപരിശോധന ഫലം പുറത്തുവന്നതിനു പിന്നാലെ പുതിയ വെളിപ്പെടുത്തൽ അയൽവാസിയുടേത്

കൊല്ലം: കടയ്ക്കലിൽ 90കാരിയെ  അയൽവാസി പീഡിപ്പിച്ചുവെന്ന കേസിൽ വയോധിക നൽകിയ മൊഴിയിൽ വൈരുധ്യം.  പീഡിപ്പിച്ചുവെന്നു വയോധിക ആദ്യം പറഞ്ഞ പേരു മൂന്നുകൊല്ലം മുമ്പു മരിച്ചയാളുടേതാണെന്ന് അയൽവാസിയായ സ്ത്രീ വ്യക്തമാക്കി.

വഴിതർക്കത്തിന്റെ പേരിൽ ഉണ്ടയതാണ് ഈ കേസെന്ന തരത്തിലാണു പുറത്തുവരുന്ന വാർത്തകൾ. പീഡനവാർത്ത ബന്ധുക്കൾ ഒളിപ്പിച്ച് വച്ചതായിരുന്നില്ലെന്നും അവർ തന്നെ പറയുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്ത തെറ്റാണെന്ന് തെളിഞ്ഞത്.

90കാരിയും കാൻസർ രോഗിയുമായ സ്ത്രീയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് ആദ്യം പുറത്ത് വന്ന വാർത്തകൾ. വീടിനെ കുറിച്ച് നന്നായി അറിയാവുന്നയാളാണ് കൃത്യം ചെയ്തതെന്നും വീടിന്റെ പിൻവാതിൽ തകർത്താണ് പീഡകൻ അകത്തേക്ക് കടന്നതുമെന്നാണ് നേരത്തെ പുറത്ത് വന്ന വാർത്ത.

ഇന്നലെ വൈകുന്നേരം വയോധികയ്ക്ക് നീതി ലഭിച്ചില്ലെന്നും സർക്കാറിന്റെ അനാസ്ഥയാണെന്നും പറഞ്ഞതിനെതുടർന്ന് യുഡിഎഫ് - സിപിഐ(എം) പ്രവർത്തകർ തമ്മിൽ ചെറിയതോതിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുകയും പിന്നീട് ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഏറ്റെടുത്ത വാർത്ത അപ്രകാരമല്ലെന്നാണ് കടയ്ക്കൽ പൊലീസ് നൽകുന്ന വിവരം. വയോധിക പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് വൈദ്യപരിശോധനയിൽ വ്യക്തമായതോടെയാണ് ആക്ഷേപത്തിൽ വാസ്തവമില്ലെന്ന് വയോധിക നൽകിയ പരാതിയിൽ ആരോപണവിധേയനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നില്ലെന്ന് പിന്നീട് പൊലീസും വ്യക്തമാക്കി. എന്നാൽ, ചാനലുകാരോട് ഇവർ ആരോപിച്ചത് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് വനിതാ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരാണ് ഇത് സംബന്ധിച്ച വൈദ്യപരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം സംഭവത്തിൽ പീഡനശ്രമത്തിനും ദേഹോപദ്രവത്തിനും കടയ്ക്കൽ പൊലീസ് കേസെടുത്തു. വൈദ്യപരിശോധനാ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതിക്രമിച്ച് കടന്നതിനും മാനഹാനി വരുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകളും ചേർത്തിട്ടുണ്ട്.

വീടിന് അടുത്തുള്ളയാൾക്കെതിരെയാണ് വയോധിക മൊഴി നൽകിയത്. ഉറങ്ങിക്കിടക്കുന്നതിനിടെ അടുത്തെത്തിയെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നുമാണ് വയോധിക നൽകിയ മൊഴി. വാർത്ത പുറത്തുവന്നതിനെ തുടർന്ന് കടയ്ക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം റൂറൽ എസ്‌പി അജിതാ ബീഗത്തിന്റെ നിർദ്ദേശപ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ സ്വമേധയാ കേസെടുക്കാനാണ് വനിതാ കമ്മീഷൻ തീരുമാനം. എന്നാൽ പീഡനവിവരം ബന്ധുക്കൾ പുറത്തറിയിക്കാതെ മൂടിവച്ചെന്നും ആക്ഷേപമുയർന്നു. വയോധികയ്ക്ക് യഥാസമയം ചികിത്സ നൽകാനും ബന്ധുക്കൾ തയ്യാറായില്ലെന്നും ആരോപിച്ചിരുന്നു. എന്നാൽ, ബന്ധുക്കൾ അടക്കം ഈ വിഷയം പുറത്തു പറയാതിരുന്നത് പരാതിയിൽ കഴമ്പില്ലെന്ന് കണ്ടാണെന്നും അറിയുന്നു.

സംഭവത്തിൽ പിടിയിലായ ആളുടെ മകളുടെ കല്യാണം അടുത്തു തന്നെ നടക്കാനിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ടു വഴിതർക്കം അടുത്തിടെ ഉണ്ടായിരുന്നു. മുമ്പും വഴിയുടെ പേരിൽ തർക്കം നടന്നിരുന്നു. ഇതെതുടർന്നുള്ള വാശി തീർക്കാനാണ് വയോധിക ആരോപണം ഉന്നയിച്ചതെന്ന് സൂചനയുണ്ട്. ഇക്കാര്യമറിയാൻ മറുനാടൻ കടയ്ക്കൽ സിഐയുമായി ബന്ധപ്പെട്ടെങ്കിലും അന്വേഷണത്തിലിരിക്കുന്ന കാര്യമായതിനാൽ ഇപ്പോൾ കേസിനെ കുറിച്ച് ഒന്നും പുറത്തുപറയില്ലെന്ന് പ്രതികരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP