Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകന്റെ മതത്തിലേക്ക് മാറാൻ തയ്യാറെടുത്തു; വിവാഹ വാഗ്ദാനത്തിൽ മയങ്ങി, ബൈബിൾ വായിച്ച് അതിൻ പ്രകാരം ജീവിതം തുടങ്ങി; കാമുകൻ കാലുമാറിയപ്പോൾ മുറ്റത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി പാർവതി; റാന്നിയിൽ നിന്നുള്ള ദുരന്ത പ്രണയ കഥ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ

പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ കാമുകന്റെ മതത്തിലേക്ക് മാറാൻ തയ്യാറെടുത്തു; വിവാഹ വാഗ്ദാനത്തിൽ മയങ്ങി, ബൈബിൾ വായിച്ച് അതിൻ പ്രകാരം ജീവിതം തുടങ്ങി; കാമുകൻ കാലുമാറിയപ്പോൾ മുറ്റത്തെ കിണറ്റിൽ ചാടി ജീവനൊടുക്കി പാർവതി; റാന്നിയിൽ നിന്നുള്ള ദുരന്ത പ്രണയ കഥ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാർ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ആദ്യം അന്യമതസ്ഥനായ യുവാവുമായി പ്രണയം. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തപ്പോൾ കാമുകന്റെ മതത്തിൽ ചേരാൻ തയ്യാറെടുത്തു. വിവാഹ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്‌ത്തി കാമുകൻ കാലുമാറി. മറ്റൊരു പെൺകുട്ടിയുമായി കാമുകന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ജീവനൊടുക്കി. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭത്തിന് ഒരുങ്ങുന്നു.

കൊറ്റനാട് മുക്കുഴി പന്നികുന്നിൽ പരേതനായ പി കെ രാജശേഖരൻ നായരുടെ മകൾ പാർവതി പി രാജാ(ശ്രീജ-26)ണ് ജൂൺ 24 നു പുലർച്ചെ ജീവനൊടുക്കിയത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. എം.ടെക് ബിരുദധാരിയായിരുന്നു ശ്രീജ. മരണത്തിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങി കഴിഞ്ഞു. ജൂൺ 23 ന് രാത്രി 10 വരെ വീട്ടിൽ മാതാവിനോടൊപ്പം സന്തോഷത്തോടെയാണ് ശ്രീജ ഉണ്ടായിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.

രാത്രി വൈകി ശ്രീജയുടെ ഫോണിലേക്ക് വന്ന ചില സന്ദേശങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പറയുന്നത്. ക്രിസ്ത്യാനി യുവാവുമായി ശ്രീജ സ്നേഹത്തിലായിരുന്നു. അയാൾ തന്നെ വിവാഹം കഴിക്കുമെന്ന ഉറച്ച വിശ്വാസവുമുണ്ടായിരുന്നു. ഹിന്ദുമതത്തിൽ നിന്ന് മാറി, ബൈബിൾ വാങ്ങി അതു വായിച്ച് അതിൻ പ്രകാരമാണ് കഴിഞ്ഞ കുറേ നാളായി ശ്രീജ ജീവിച്ചു വന്നത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി വീട്ടുകാർ പെരുമ്പെട്ടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിവാഹ വാഗ്ദാനം ചെയ്ത് ശ്രീജയെ മതം മാറ്റാൻ ശ്രമിച്ച ഈ യുവാവ് പ്രണയത്തിൽ നിന്നും പിന്മാറുകയും മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തത്രേ. കാമുകൻ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്ന വിവരം 23 ന് രാത്രിയാണ് ശ്രീജ അറിഞ്ഞത്. ശ്രീജയുടെയും കാമുകന്റെയും പൊതുസുഹൃത്തായ യുവാവ് ആണ് ഈ വിവരം 23 നു രാത്രി ശ്രീജയെ അറിയിച്ചത്. ഇതിനു ശേഷം വാട്ട്സാപ്പിലൂടെയും ഫേസ്‌ബുക്കിലൂടെയും ശ്രീജ കാമുകനുമായും ഇയാൾ വിവാഹം കഴിക്കാൻ ആലോചിച്ച യുവതിയുമായും ബന്ധപ്പെട്ടിരുന്നു. പിന്നീട് കാമുകന്റെ ഫോണിലേക്ക് ഹാപ്പി മാരീഡ് ലൈഫ് എന്ന് സന്ദേശം അയച്ചതായും ഇത് അയാൾ തന്നെ പിറ്റേന്ന് തങ്ങളെ കാണിച്ചതായും ശ്രീജയുടെ കുടുംബാംഗങ്ങളുടെ പരാതിയിൽ പറയുന്നു.

ശ്രീജ മരണപ്പെട്ടതിനു പിന്നാലെ കുടുംബാംഗങ്ങൾ പരാതിപ്പെട്ടെങ്കിലും മരണത്തിലേക്കു നയിച്ച സാഹചര്യങ്ങളെപ്പറ്റിയും മൊബൈൽ ഫോൺ സന്ദേശങ്ങളെപ്പറ്റിയും അന്വേഷിക്കാൻ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. അതിനാൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാണ് ആക്ഷൻകൗൺസിൽ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP