Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈവശം വെക്കാവുന്നതിൽ കൂടുതൽ വിദേശ കറൻസിയുമായി കേരളാ കോൺഗ്രസ് നേതാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ; 18.95 ലക്ഷത്തിന്റെ അമേരിക്കൻ ഡോളർ ഹാൻഡ് ബാഗിൽ സൂക്ഷിച്ച് ദോഹയിലേക്ക് പോകാൻ എത്തിയത് വ്യവസായ പ്രമുഖൻ ഏബ്രഹാം കലമണ്ണിൽ; പണം റവന്യൂ ഇന്റലിജൻസിന് അന്വേഷണം തുടങ്ങി; സുഡാനിലും മെഡിക്കൽ കോളേജുള്ള വ്യവസായി ആറന്മുള വിമാനത്താളത്തിന്റെയും തുടക്കക്കാരൻ

കൈവശം വെക്കാവുന്നതിൽ കൂടുതൽ വിദേശ കറൻസിയുമായി കേരളാ കോൺഗ്രസ് നേതാവ് നെടുമ്പാശ്ശേരിയിൽ പിടിയിൽ; 18.95 ലക്ഷത്തിന്റെ അമേരിക്കൻ ഡോളർ ഹാൻഡ് ബാഗിൽ സൂക്ഷിച്ച് ദോഹയിലേക്ക് പോകാൻ എത്തിയത് വ്യവസായ പ്രമുഖൻ ഏബ്രഹാം കലമണ്ണിൽ; പണം റവന്യൂ ഇന്റലിജൻസിന് അന്വേഷണം തുടങ്ങി; സുഡാനിലും മെഡിക്കൽ കോളേജുള്ള വ്യവസായി ആറന്മുള വിമാനത്താളത്തിന്റെയും തുടക്കക്കാരൻ

ആർ കനകൻ

കൊച്ചി: 18.95 ലക്ഷത്തിന്റെ യുഎസ് ഡോളർ വിദേശത്തേക്ക് കടത്താൻ ശ്രമിച്ചതിന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന സെക്രട്ടറി ഏബ്രഹാം കലമണ്ണിൽ നെടുമ്പാശേരി എയർ പോർട്ടിൽ കസ്റ്റംസിന്റെ പിടിയിലായി. ഔദ്യോഗിക നാമം ജോസഫ് ഏബ്രഹാം എന്നായതിനാൽ പത്രങ്ങളിൽ വാർത്ത വന്നിട്ടും നാട്ടുകാർ അറിഞ്ഞില്ല. എയർ ഇന്ത്യ വിമാനത്തിൽ ദോഹയിലേക്ക് പോകാൻ എത്തിയ ഏബ്രഹാമിന്റെ ഹാൻഡ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പിടികൂടിയ പണം റവന്യൂ ഇന്റലിജൻസിന് കൈമാറി. കലമണ്ണിലിനെ ജാമ്യത്തിൽ വിട്ടെങ്കിലും ഇയാളുടെ സ്വത്തുക്കൾ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന വ്യവസായിയാണ് ഏബ്രഹാം കലമണ്ണിൽ. മൗണ്ട് സിയോൺ എന്ന ബ്രാൻഡ് നെയിമിൽ കടമ്മനിട്ടയിലും കൊഴുവല്ലൂരും എൻജിനീയറിങ് കോളജ്, അടൂർ ഏനാദിമംഗലത്ത് മെഡിക്കൽ കോളജ്, ചിറ്റാറിൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവ കലമണ്ണിലിന് ഉണ്ട്. ഇതിന് പുറമേ കോഴഞ്ചേരി, പത്തനംതിട്ട, തിരുവല്ല എന്നീ നഗരഹൃദയങ്ങളിൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുവവകളും ഉണ്ട്. ആഫ്രിക്കൻ രാജ്യമായ സുഡാനിലും മെഡിക്കൽ കോളജ് നടത്തുന്നുണ്ട്.

അവിടുത്തെ സർക്കാരുമായും കലമണ്ണിൽ അടുപ്പത്തിലാണ്. സുഡാന്റെ കേരളത്തിലെ ബ്രാൻഡ് അംബാസിഡർ എന്നാണ് ഏബ്രഹാം കലമണ്ണിൽ അറിയപ്പെടുന്നത്. അടുത്തിടെ സുഡാനിൽ നിന്നുള്ള മന്ത്രിമാർ കലമണ്ണിലിന്റെ ആതിഥ്യം സ്വീകരിച്ച് കേരളത്തിൽ എത്തിയിരുന്നു. കോഴഞ്ചേരിയിൽ സ്വന്തമായി പെട്രോൾ പമ്പും ഇദ്ദേഹത്തിനുണ്ട്. മൗണ്ട് സിയോൺ എയറോനോട്ടിക് കോളജ് സ്ഥാപിച്ച് ആറന്മുള വിമാനത്താവള തട്ടിപ്പിന് തുടക്കമിട്ടതും കലമണ്ണിലായിരുന്നു.

ആറന്മുളയിലെ പുഞ്ചപ്പാടം വാങ്ങിയ ശേഷം മണ്ണിട്ടു നികത്തിയ കലമണ്ണിൽ നാട്ടുകാരുടെ കണ്ണിലാണ് ശരിക്കും മണ്ണിട്ടത്. എയർ സ്ട്രിപ്പ് പണിയുന്നതിനാണ് ഭൂമി നികത്തുന്നതെന്ന് കലമണ്ണിൽ എല്ലാവരെയും വിശ്വസിച്ചു. ഏക്കറിന് 500 രൂപയ്ക്ക് വരെയാണ് പുഞ്ചപ്പാടം കലമണ്ണിൽ വാങ്ങിക്കൂട്ടിയത്. 252 ഏക്കർ നികത്തിയ ശേഷം കെജിഎസ് ഗ്രൂപ്പിന് വിറ്റു. അവർ ശരിക്കും വിമാനത്താവളം പണിയാൻ വന്നതോടെയാണ് സമരം നടന്നത്. ആ സമരം കൊണ്ടും ലോട്ടറിയടിച്ചത് കലമണ്ണിലാണ്. പാടം നികത്തിയ മണ്ണ് എടുത്തു നീക്കി നീർച്ചാലുകളും തോടുകളും പുനഃസ്ഥാപിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നികത്താൻ നേതൃത്വം നൽകിയ കലമണ്ണിലിന് തന്നെയാണ് മണ്ണെടുത്ത് മാറ്റാനും നിയോഗം ഉണ്ടായത്.

ഈ മണ്ണ് മറിച്ചു വിറ്റ് കോടികൾ വീണ്ടും കലമണ്ണിൽ സമ്പാദിച്ചുവെന്നാണ് പറയപ്പെടുന്നത്. ഏബ്രഹാം കലമണ്ണിലിനെ അനുവദനീയമായതിൽ കുടുതൽ വിദേശ കറൻസി കൈവശം വച്ചതിന് പിടികൂടിയ വാർത്ത എല്ലാ പത്രങ്ങളിലും വന്നിരുന്നു. പക്ഷേ, അത് തിരുവല്ല സ്വദേശി ജോസഫ് ഏബ്രഹാം എന്നായതിനാൽ ആരും അറിഞ്ഞിരുന്നില്ല. പാർട്ടിയിലെ മറു വിഭാഗമാണ് യാഥാർഥ്യം പുറത്തു വിട്ടിരിക്കുന്നത്. പെട്ടെന്ന് ഒരു നാൾ ഒരു പെട്ടിയുമായി വന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായ ആളാണ് കലമണ്ണിൽ എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP