Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആക്ടിവിസ്റ്റിനെതിരെ പീഡന ആരോപണത്തിൽ പെൺകുട്ടിയുടെ പരാതി ഇനിയും ലഭിച്ചില്ല; ആരോപണ വിധേയനായ രജേഷ് പോൾ എറണാകുളത്തെ ചുംബനസമരത്തിലെ പ്രധാനി; പെൺകുട്ടികളെ വലയിലാക്കുന്ന ഒരു സംഘം മുഖംമൂടി ആക്ടിവിസ്റ്റുകൾ കേരളത്തിൽ സജീവമെന്ന് സൂചന

ആക്ടിവിസ്റ്റിനെതിരെ പീഡന ആരോപണത്തിൽ പെൺകുട്ടിയുടെ പരാതി ഇനിയും ലഭിച്ചില്ല; ആരോപണ വിധേയനായ രജേഷ് പോൾ എറണാകുളത്തെ ചുംബനസമരത്തിലെ പ്രധാനി; പെൺകുട്ടികളെ വലയിലാക്കുന്ന ഒരു സംഘം മുഖംമൂടി ആക്ടിവിസ്റ്റുകൾ കേരളത്തിൽ സജീവമെന്ന് സൂചന

രഞ്ജിത്ത് ബാബു

കണ്ണൂർ: താൻ പീഡിപ്പിക്കപ്പെട്ടെന്ന് ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയ മാവോയിസ്റ്റ് നേതാവിന്റെ മകൾ ഇതുവരേയും രേഖാമൂലം പരാതിയുമായി വരാത്തത് അന്വേഷണത്തെ ബാധിക്കുന്നു. ദളിത് ആക്ടിവിസ്റ്റായ കണ്ണൂർ സ്വദേശി രജീഷ് പോൽനെതിരെ പാലക്കാട് നോർത്ത് സ്റ്റേഷനിലാണ് കേസ് രജീസ്ട്രർ ചെയ്തിട്ടുള്ളത്. അതും ഒരു പൊതു പ്രവർത്തകന്റെ പരാതിയിൽ 16 ാം വയസ്സിൽ രജീഷ് പോൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു മാവോയ്സ്റ്റ് നേതാവിന്റെ മകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിന് പുറമേ മറ്റ് നിരവധി പെൺകുട്ടികളുമായി രജീഷ് പോളിന് ബന്ധമുണ്ടായിരുന്നുവെന്നും അവരിൽ ചിലർ ഇത്തരം പരാതിയുമായി രംഗത്ത് വരുമെന്നാണ് സൂചന. 

കണ്ണൂരിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി, തിരുവനന്തപുരത്തെ ഒരു യുവതി, എന്നിവരും പരാതിയുമായി രംഗത്ത് വരുമെന്നാണ് വിവരം. നേരത്തെ കണ്ണൂർ പിലാത്തറയിൽ താമസിച്ചു വന്നിരുന്ന രജീഷ് ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലക്ക് സമീപമാണ് കഴിയുന്നത്. നിരവധി പേരെ ഇയാൾ പീഡിപ്പിച്ച വിവരമറിഞ്ഞ് ഭാര്യ അപർണ്ണ ഇയാളെ ഉപേക്ഷിച്ചിരുന്നു. ആക്ടിവിസ്റ്റായ ഒരു യുവതിയുടെ കൂടെയാണ് ഇപ്പോൾ താമസമെന്നറിയുന്നു.

നവമാധ്യമങ്ങളിൽ പുരോഗമ ആശയങ്ങൾ ഷെയർ ചെയ്താണ് ഇയാൾ ഇരകളെ കണ്ടെത്തുന്നത്. മനുഷ്യാവകാശ, പരിസ്ഥിതി പ്രവർത്തകൻ എന്നീ പേരിൽ ഇയാൾ അറിയപ്പെടുന്നുണ്ടെങ്കിലും ഒരു സമരത്തിലും മുൻനിരയിലുണ്ടായിട്ടില്ല. എന്നാൽ എറണാകുളത്തെ ചുംബന സമരത്തിൽ ഇയാൾ സജീവമായിരുന്നു. 2015 ൽ കോഴിക്കോട് നടന്ന അമാനവ സംഗമത്തിലും ഇയാൾ ഉണ്ടായിരുന്നു.

പരിചയപ്പെടുന്ന സ്ത്രീകളോട് ഇയാൾ വ്യക്തി സ്വാതന്ത്രം, ലൈംഗിക സ്വാതന്ത്രം എന്നിവയെക്കുറിച്ച് സംസാരിച്ച് വീഴ്‌ത്തുകയാണ് പതിവ്. ആക്ടിവിസ്റ്റുകളുടെ മുഖം മൂടി അണിഞ്ഞ് പെൺകുട്ടികളെ വലയിലാക്കുന്ന ഒരു സംഘം തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. എഴുത്തുകാർ, ഡോക്യുമെന്റി സംവിധായകൻ, എന്നീ പേരുകളിലാണ് ഇവർ പ്രവർത്തിക്കുന്നത്. തമിഴ്‌നാട്ടിൽ നടന്ന ഒരു സമരത്തിൽ പങ്കാളികളായ രണ്ട് യുവതികളെ ഒരു എഴുത്തുകാരൻ അപമാനിച്ചതായി ആരോപണമുയർന്നിരുന്നു.

ആക്ടിവിസ്റ്റുകൾ എന്ന പേരിൽ ഇത്തരക്കാർ ഇടപെടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണം വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തളിപ്പറമ്പ് പൊലീസിൽ നിന്നും പ്രാഥമിക വിവരം ശേഖരിച്ചു കഴിഞ്ഞു. രജീഷിനെക്കുറിച്ചും പീഡനം നടന്ന വീടിനെക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കുമെന്ന് പൊലീസ് പറയുന്നു. സ്ത്രീ വിരുദ്ധതക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പെൺകുട്ടിയാണ് പീഡിപ്പിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇതുവരേയും പരാതി നൽകാത്തത് എന്തുകൊണ്ടാണെന്നും പൊലീസ് സംശയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP